Pages

Thursday, January 1, 2015

MANNAM JAYANTH CENTENARY CELEBRATIONS

മന്നം ജയന്തി, ശതാബ്ദിസമാപനം പെരുന്ന ആവേശപ്പെരുമയില്
mangalam malayalam online newspaperWith the year-long centenary celebrations of the formation of the Nair Service Society (NSS) coming to a close on January 2, hectic preparations are under way in the NSS headquarters at Perunna for the successful conduct of the function.The conclusion of the year-long centenary celebrations and the 138th Jayanthi festivity of its founder leader Bharatha Kesari Mannathu Padmanabhan will be held on January 1 and 2 at the NSS headquarters here. Unlike previous occasions various art and music programmes will be held at the specially arranged venue at the NSS headquarters.The prime attraction of the programme will be the presence of actor Mohanlal.Delegates’ Meeting Akhila Kerala Nair delegates’ meeting will be held on Thursday. NSS general secretary G Sukumaran Nair will inaugurate the delegates’ meeting which will be presided over by president P N Narendranathan Nair. Programmes including, musical concert by Chennai O S Thyagarajan, bharatanatyam by Rajasree Warrier and team, Ganamela by playback singer G Venugopal and major set Kathakali by Kalamandalam Gopi and team will be followed on Thursday afternoon and night.Chief Minister Oommen Chandy will inaugurate the Mannam Jayanthi conference to be held on Friday.
The valedictory conference of the centenary year observance of the NSS will be inaugurated by ISRO chairman Dr K S Radhakrishnan.NSS president P N Narendranathan Nair will preside over the function. Aswathi Thirunal Gowri Lakshmibai Thamburatti will release the book ‘NSS Sathakam’ on the occasion. Actor Mohanlal, advocate P S Sreedharan Pillai and NSS treasurer Dr M Sasikumar will speak. Percussionist Mattannoor Sankarankutty and team will conduct a Thrithayambaka in the afternoon.According to NSS general secretary G Sukumaran Nair preparations entered in its final phase. “Works for setting up a huge pandal with air-conditioned facilities, which can accommodate around 25,000 people, are nearing completion.“The size of the pandal has been increased as a huge turnout is expected in the centenary year. The beautification works of the NSS headquarters have almost completed,” he said. പെരുന്നയുടെ പെരുമയുയര്‍ത്തി, നായര്‍ സര്‍വീസ്‌ സൊസൈറ്റി ശതാബ്‌ദിയാഘോഷ സമാപനവും സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 138-ാം ജയന്തിയാഘോഷവും. ഇന്നും നാളെയുമായി നടക്കുന്ന ആഘോഷപരിപാടികള്‍ക്ക്‌ എന്‍.എസ്‌.എസ്‌. ആസ്‌ഥാനത്തു തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഇന്നു നായര്‍ പ്രതിനിധിസമ്മേളനവും നാളെ ശതാബ്‌ദി സമാപനസമ്മേളനവും നടക്കും. സമുദായാചാര്യന്റെ കാലാതിവര്‍ത്തിയായ ദര്‍ശനങ്ങളുള്‍ക്കൊണ്ട്‌ എന്‍.എസ്‌.എസിന്റെ പ്രവര്‍ത്തനം അടുത്ത നൂറ്റാണ്ടിലും ശക്‌തമായി തുടരണമെന്ന ആഹ്വാനത്തോടെയാണ്‌ ആഘോഷപരിപാടികളെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ 2015 ജനുവരി രണ്ടുവരെയാണു ശതാബ്‌ദിയാഘോഷം. കരയോഗതലം മുതല്‍ സംഘടനാപ്രവര്‍ത്തനം കൂടുതല്‍ ശക്‌തമാക്കുക, വിദ്യാലയങ്ങള്‍, ആതുരാലയങ്ങള്‍ തുടങ്ങി എന്‍.എസ്‌.എസ്‌. സ്‌ഥാപനങ്ങളുടെ നവീകരണം എന്നിവയാണു ശതാബ്‌ദിവര്‍ഷത്തില്‍ ലക്ഷ്യമിട്ടത്‌. സാമ്പത്തികമായി പിന്നാക്കമുള്ള 100 കരയോഗങ്ങള്‍ക്കു ഗ്രാന്റ്‌ അനുവദിക്കുക തുടങ്ങിയ പദ്ധതികളും ഏറ്റെടുത്തു.

പെരുന്നയില്‍ ഇന്നു രാവിലെ ആറിനു പ്രഭാതഭേരി, എട്ടുമുതല്‍ മന്നം സമാധിമണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന. 10.15-ന്‌ അഖിലകേരള നായര്‍ പ്രതിനിധിസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വിശദീകരണപ്രസംഗവും പ്രമേയവും അവതരിപ്പിക്കും. പ്രസിഡന്റ്‌ പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ അധ്യക്ഷത വഹിക്കും. മന്നം ജയന്തിദിനമായ നാളെ രാവിലെ 7.30 മുതല്‍ സമാധിയില്‍ പുഷ്‌പാര്‍ച്ചന. എട്ടിനു നാഗസ്വരക്കച്ചേരി, 10.45-ന്‌ വിശിഷ്‌ടാതിഥികള്‍ക്കു സ്വീകരണം. 11-ന്‌ മന്നം ജയന്തിസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ശതാബ്‌ദി സമാപനസമ്മേളനം ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ചലച്ചിത്രതാരം മോഹന്‍ലാല്‍, ബി.ജെ.പി. നേതാവ്‌ പി.എസ്‌. ശ്രീധരന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും. എന്‍.എസ്‌.എസിന്റെ 100 വര്‍ഷം പ്രതിപാദിക്കുന്ന എന്‍.എസ്‌.എസ്‌. ശതകം എന്ന പുസ്‌തകം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മിബായ്‌ പ്രകാശനം ചെയ്യും.

Prof. John Kurakar

No comments: