Pages

Thursday, January 1, 2015

ശിവഗിരിമഠം പണിതത് മദ്യരാജാക്കന്മാരുടെ പണം കൊണ്ടല്ല: സുധീരന്‍

ശിവഗിരിമഠം പണിതത് മദ്യരാജാക്കന്മാരുടെ പണം കൊണ്ടല്ല: സുധീരന്‍

ശിവഗിരിയില്‍ വെള്ളാപ്പള്ളിക്ക് സുധീരന്റെ മറുപടി. നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി ഗുരുനിന്ദ നടത്തരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മദ്യരാജാക്കന്മാരുടെ പണം കൊണ്ട് ശിവഗിരി മഠം നിര്‍മ്മിച്ചുവെന്ന വ്യാഖ്യാനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിമര്‍ശവുമായി രംഗത്തുവന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുള്ള പരോക്ഷ മറുപടിയായിരുന്നു സുധീരന്റെ പ്രസംഗം. 82-മത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന ശ്രീനാരായണീയ യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കച്ചവട ലക്ഷ്യവുമായി ശ്രീനാരായണീയ പ്രസ്ഥാനത്തെ കാണുന്നവരുണ്ട്. സ്ഥാപിത താത്പര്യത്തോടെ ശ്രീനാരായണീയ ചിന്തകളെ തെറ്റായി അപഗ്രഥിക്കാന്‍ ശ്രമിച്ച വ്യക്തികളുമുണ്ട്. ശിവഗിരിയേക്കുറിച്ചുപോലും അപവാദ പ്രചാരണങ്ങളുണ്ടായി. ആരോടും വ്യക്തിപരമായ ഒരു വിദ്വേഷവുമില്ലാതെയാണ് ഇത് പറയുന്നത്. മദ്യരാജാക്കന്മാരുടെ പണം കൊണ്ട് ശിവഗിരി മഠം നിര്‍മ്മിച്ചുവെന്ന വ്യാഖ്യാനം ശരിയല്ല. നിക്ഷിപ്ത താത്പര്യവുമായി ഗുരുനിന്ദ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Prof. John Kurakar


No comments: