Pages

Saturday, January 3, 2015

ST.GREGORIOS COLLEGE ALUMNI GOLDEN MEET

               ST.GREGORIOS COLLEGE ALUMNI GOLDEN                                        MEET  ON 3 RD JUNE,2015

സെന്റ് ഗ്രിഗോറിയോസ് കോളേജിലെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂര്‍വ വിദ്യാര്‍ഥി സംഗമം-ഗോള്‍ഡന്‍ ജൂബിലി ഗ്ലോബല്‍ മീറ്റ് ശനിയാഴ്ച നടന്നു .രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന  അലുംനി  സംഗമം കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു . കോളേജിലെ പൂര്‍വ വിദ്യാർഥികൾ  പങ്കെടുത്ത  സമ്മേളനത്തില്‍ വച്ച്  അലൂമ്‌നി അസോസിയേഷന്റെ മുന്‍കാല ഭാരവാഹികളെയും കോളേജിലെ പൂര്‍വ അധ്യാപകരെയും ആദരിച്ചു .. ഡോ. ജോണ്‍സണ്‍ കെ.ജോര്‍ജ്  ചാരീറ്റി  സഹായവിതരണം നടത്തി .പൂർവ അദ്ധ്യാപകരും  അലുംനി പ്രവർത്തകരും ഉൾപെടെ നൂറോളം  പേർ പങ്കെടുത്തു .
എസ്.ജി. കോളേജില്‍ സ്‌നേഹസംഗമമായി ഗ്ലോബല്‍ മീറ്റ്‌


കര്‍മപഥത്തില്‍ അമ്പതാണ്ട് പിന്നിടുന്ന കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിന്റെ തിരുമുറ്റത്ത് പൂര്‍വാധ്യാപകരും വിദ്യാര്‍ഥികളും ഒത്തുകൂടി. അഞ്ചുപതിറ്റാണ്ടിനിടെ കലാലയത്തിന്റെ പടികടന്നുപോയവര്‍ വീണ്ടുമെത്തിയപ്പോള്‍ പകരംവയ്ക്കാനില്ലാത്ത സ്‌നേഹസംഗമമായി ചടങ്ങുമാറി. കോളേജ് സ്ഥാപകന്‍ ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെയും മണ്‍മറഞ്ഞ ഗുരുശ്രഷ്ഠരുടെയും ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണമിച്ചായിരുന്നു ഗോള്‍ഡന്‍ ജൂബിലി ഗ്ലോബല്‍ മീറ്റ് എന്ന് പേരിട്ട സംഗമത്തിന് തുടക്കമായത്. കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ഗ്ലോബല്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. 
നാളെയുടെ വാഗ്ദാനങ്ങളായ യുവജനങ്ങളെ നവസമൂഹനിര്‍മിതിയുടെ ഭാഗമാക്കുന്ന പ്രേക്ഷിത പ്രവര്‍ത്തനമാണ് കോളേജ് അരനൂറ്റാണ്ടായി നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. േകാളേജിനെ മികവിന്റെ ഗവേഷണകേന്ദ്രമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രിന്‍സിപ്പല്‍ ഡോ. പി.കെ.ജോസുകുട്ടി പറഞ്ഞു. പൂര്‍വവിദ്യാര്‍ഥികളായ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ., ആര്‍.ഡി.ഒ. സി.സജീവ്, മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് ഓഫീസര്‍ എ.ജെ.തോമസ്‌കുട്ടി, കെ.എസ്.ഐ.ഇ. മാനേജിങ് ഡയറക്ടര്‍ ഫെബി വര്‍ഗ്ഗീസ്, അഡ്വ. കൊട്ടാരക്കര പൊന്നച്ചന്‍, ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് ബൈജു ജി.മേലില, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ്ബ് വര്‍ഗ്ഗീസ് വടക്കടത്ത്, പഞ്ചായത്ത് അംഗങ്ങളായ റെജിമോന്‍ വര്‍ഗ്ഗീസ്, വി.ഫിലിപ്പ്, അലൂമ്‌നി അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി പ്രൊഫ. ജോണ്‍ കുരാക്കാര്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.
ലോക്കല്‍ മാനേജര്‍ ഫാ. കെ.ഗീവര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി പ്രൊഫ. പി.കെ.വര്‍ഗ്ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ കെ.ഒ.രാജുക്കുട്ടി, ഒ.അച്ചന്‍കുഞ്ഞ്, പ്രൊഫ. ജേക്കബ്ബ് വര്‍ഗ്ഗീസ് വടക്കടം, ഡോ. എം.കെ.പി.റോയി, മാത്യു വര്‍ഗ്ഗീസ്, സോളമന്‍ പീടികയില്‍, അലക്‌സ് കളീക്കല്‍, ചെറിയാന്‍ പി.കോശി, ഡോ. വി.മനു, സാംസണ്‍ പാളക്കോണം, വിശ്വന്‍ കുടവട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.സഹായവിതരണം ഡോ. ജോണ്‍സണ്‍ ജോര്‍ജ്ജ് നിര്‍വഹിച്ചു.ഗുരുവന്ദനത്തില്‍ മുതിര്‍ന്ന അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു. മജീഷ്യ എം.എസ്.മാളവികയുടെ മാജിക്ഷോ, കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയും നടന്നു.

പ്രൊഫ്‌. പി .കെ വർഗീസ്,സെക്രട്ടറി

















\


No comments: