ദേശിയ ഗെയിംസ്:
ധൂര്‍ത്തില്‍
പ്രതിഷേധിച്ച ഗണേശ് കുമാര്‍ രാജിവെച്ചു
ദേശീയ ഗെയിംസിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍
നിന്ന് കെ.ബി ഗണേശ് കുമാര്‍ രാജി വെച്ചു. ഗെയിംസ് നടത്തിപ്പിലെ ധൂര്‍ത്തില്‍
പ്രതിഷേധിച്ചാണ് രാജി. ഗെയിംസിന്റെ പ്രാഥമിക
ലക്ഷ്യത്തില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുന്നുവെന്ന് മുന്‍ കായിക
മന്ത്രികൂടിയായിരുന്ന ഗണേശ് കുമാര്‍ ആരോപിച്ചു.
നിരുത്തരവാദപരമായ നടപടികള്‍ക്ക് നിശബ്ദ സാക്ഷിയാവാനില്ലെന്നും ഗണേശ്കുമാര്‍ പറഞ്ഞു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിരവധി എം.എല്‍.എമാര്‍ ഗെയിംസിന്റെ നടത്തിപ്പിലെ പാകപിഴകളെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു.
Prof. John Kurakar
No comments:
Post a Comment