പട്ടം പറത്തുന്നതിനിടെ മൂന്ന് കുട്ടികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു
പട്ടം പറത്തുന്നതിനിടെ മൂന്ന് കുട്ടികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ രാവിഹരഗോപാൽ നഗറിലാണ് സംഭവം. എൻ. യേശു ബാബു(11), സഹോദരൻ ജോൺ രാജു(9), ഇവരുടെ സുഹൃത്തായ സുരേഷ്(12) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് വീടിന് മുകളിൽ നിന്നും പട്ടം പറത്തുന്നതിനിടെ അത് രണ്ട് 11 കെവി ട്രാൻസ്ഫോർമറുകളെ ബന്ധിപ്പിക്കുന്ന വൈദ്യുത കന്പിയിൽ കുടുങ്ങി. വൈദ്യുത കന്പിയിലൂടെ പ്രവഹിക്കുന്ന വൈദ്യുതിയെപ്പറ്റി അറിയാതെ ഇവരിൽ ഒരാൾ ഇരുന്പ് കന്പി ഉപയോഗിച്ച് പട്ടം എടുക്കാൻ ശ്രമിച്ചപ്പോൾ ഒരാളിൽ നിന്നും മറ്റ് രണ്ട് പേരിലേക്കും വൈദ്യുതി പ്രവഹിച്ചാണ് അപകടം ഉണ്ടായത്. മൂവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത് സംഭവിച്ചതെന്ന് പമ്മാരു സബ് ഇൻസ്പെക്ടർ എം.വെങ്കട്ട നാരായണ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ക്രിമിനൽ ചട്ടം 174 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മരിച്ച കുട്ടികൾ സ്കൂൾ പഠനം ഇടയ്ക്ക് വച്ച് നിർത്തിയവരാണ്.
നവംബർ 23ന് വിജയവാഡയിൽ എട്ടു വയസുകാൻ വീടിന് മുകളിൽ നിന്ന് പട്ടം പറത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു.
Prof. John Kurakar
No comments:
Post a Comment