PAKISTANI PASSENGER BUS
CRASHES
പാകിസ്താനില്‍
ടാങ്കര്‍ ലോറിയും ബസും കൂട്ടിയിടിച്ച് 57 മരണം
പാകിസ്താനിലെ ഷികാര്‍പുരില്‍ സുപ്പര്‍ഹൈവേ
ലിങ്കില്‍ പെട്രോളുമായെത്തിയ ടാങ്കര്‍ ലോറിയും ബസും കൂട്ടിയിടിച്ച് കുട്ടികളും
സ്ത്രീകളും അടക്കം 57 പേര്‍ മരിച്ചു. കറാച്ചിയില്‍ നിന്നും ഷികാര്‍പുറിലേക്ക്
വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഇടിയെതുടര്‍ന്ന് ഇരുവാഹനങ്ങളും
കത്തിനശിച്ചു. ബസിനുമുകളില്‍ യാത്ര ചെയ്തിരുന്നവര്‍ മാത്രമാണ് പരിക്കുകളോടെ
രക്ഷപ്പെട്ടത്.
കഴിഞ്ഞ നവമ്പറില്‍ പാകിസ്താനിലുണ്ടായ ബസപകടത്തില്‍18 കുട്ടികളടക്കം 58 പേരാണ് മരിച്ചത്. മോശം റോഡുകളും അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം ഏറ്റവും കൂടുതല്‍ പേര്‍ വാഹനാപകടങ്ങളില്‍ മരിക്കുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍.

Prof. John Kurakar
No comments:
Post a Comment