86-ാം പിറന്നാള്‍ 'ഷാര്‍ലി
എബ്ദോ' രക്തസാക്ഷിള്‍ക്ക് സമര്‍പ്പിച്ച്
ടിന്‍ ടിന്‍
മൊട്ടത്തലയിലൊരു മുന്‍കുടുമയുമായി സാഹസികസഞ്ചാരം നടത്തുന്ന ടിന്‍ ടിനെന്ന സാഹസിക പത്രപ്രവര്‍ത്തക കഥാപാത്രം ജോര്‍ജെസ് റെമിയുടെ (ഹെര്‍ഗെ) തൂലികയില്‍ വിരിഞ്ഞത് 1929 ജനവരി 10 -നാണ്. 'ലെ വെങ്ടിമെ സീക്കിള്‍' എന്ന ബെല്‍ജിയന്‍ പത്രത്തിന്റെ വാരാന്ത്യഹാസ്യപ്പതിപ്പായ 'ലെ പെറ്റിറ്റ് വിങ്ടിമ'യിലൂടെയാണ് സന്തതസഹചാരിയായ സ്‌നോവി എന്ന നായക്കുട്ടിയുമായി 'ടിന്‍ ടിന്‍' സാഹസിക സഞ്ചാരം തുടങ്ങിയത്. തുടര്‍ന്ന് ചാങ്ങും ക്യാപ്റ്റന്‍ ഹാഡോക്കും കാസ്റ്റഫിയൊറിയും കാല്‍കുലസും തോംസണും ഒക്കെ എത്തി ടിന്‍ ടിനിന്റെ സൗഹൃദവലയം വിപുലമാക്കി. ഓരോ വായനക്കാരനും തന്നില്‍ത്തന്നെ കണ്ടെത്താനാവുന്ന സ്വഭാവസവിശേഷതകളായിരുന്നു ഈ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന് ആരാധകവൃന്ദത്തെ വളര്‍ത്തിയത്.
ഇക്കാലയളവിനുള്ളില്‍ 23 കോടി ടിന്‍ ടിന്‍ പ്രതികള്‍ ലോകത്തെമ്പാടുമായി വിറ്റുപോയെന്നാണ് കണക്കുകള്‍ പറയുന്നത്. 70 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. പതിറ്റാണ്ടുകളോളം കലാകാരന്മാരെയും എഴുത്തുകാരെയും സിനിമാ നിര്‍മാതാക്കളെയുമൊക്കെ പ്രചോദിപ്പിച്ച കഥാപാത്രം ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ കടന്ന് എണ്ണമറ്റ പ്രസിദ്ധീകരണങ്ങളില്‍ പുനഃപ്രസിദ്ധീകരിച്ചു. ഇപ്പോഴും പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകസാഹിത്യത്തിലെ മഹത്തര കഥാപാത്രങ്ങള്‍ക്കൊപ്പമാണ് ഇന്ന് ടിന്‍ ടിന്റെയും സ്ഥാനം. 1999-ല്‍ 'ലേ മൊണ്‍ഡെ' ദിനപത്രം നടത്തിയ സര്‍വേയില്‍ 20-ാം നൂറ്റാണ്ടിനെ സ്വാധീനിച്ച പുസ്തങ്ങളില്‍ ടിന്‍ ടിന്‍ സാഹസികപരമ്പരയലെ അഞ്ചാം വാല്യമായ 'ദ ബ്ലൂ ലോട്ടസും' ഉള്‍പ്പെട്ടിരുന്നു.
Prof. John Kurakar
No comments:
Post a Comment