Pages

Friday, January 9, 2015

KATTANAM ORTHODOX VALIYAPALLY PERUNNAL-2015

Kattanam  OrthodoxValiyapally
 Perunnal 2015

കറ്റാനം സെന്റ് സ്റ്റീഫൻസ് ഓര്ത്തഡോക്സ് വലിയ പള്ളി പെരുന്നാളിന്  ജനുവരി 11 ന് രാവിലെ വിശുദ്ധ കുര്ബ്ബാനയ്ക്കുശേഷം കൊടിയേറും. വികാരി ഫാ. ജേക്കബ് ജോണ് കല്ലട  കൊടിയേറ്റ് നിര്വഹിക്കും. 11 മുതൽ 15 വരെ വൈകിട്ട് ഇടവകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വസന്ത പ്രാർത്ഥന പള്ളിയിൽ എത്തിച്ചേരും, തുടർന്ന് സന്ധ്യാ നമസ്കാരവും പ്രത്യേക പ്രാർത്ഥനയും നടക്കും.
16 മുതൽ 20 വരെ വൈകിട്ട്  7 മുതൽ 8.30 വരെ സുവിശേഷ പ്രസംഗങ്ങൾ നടക്കും. റവ. ഫാ. കുര്യൻ ഡാനിയേൽ, റവ. ഫാ. ജോണ് കൂടാരത്തിൽ, റവ. ഫാ. മോഹൻ ജോസഫ് , റവ. ഫാ. സക്കറിയ തോമസ്, ശ്രീമതി. മെർലിൻ മാത്യു  എന്നിവർ  സുവിശേഷ പ്രസംഗങ്ങൾ നയിക്കും.ജനുവരി 18ന്  രാവിലെ 7.30 നു  വിശുദ്ധ കുര്ബ്ബാന, 9 ന് ദാമ്പത്യ വിശുദ്ധീകരണ വർഷാചരണ പഠന ക്ലാസ്സ് ,"അവർ അവർ ഒന്നാകുന്നു" എന്ന വിഷയത്തെ ആസ്പതമാക്കി റവ. ഫാ. ഒ. തോമസ് ക്ലാസ്സ് നയിക്കും.  ജനുവരി 20ന്  രാവിലെ 8ന് പരിശുദ്ധ മോറാൻ മോർ ബസേലിയോസ്  മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസ്സിന്റെ  പ്രധാന കാര്മികത്വത്തില് വിശുദ്ധ മൂന്നിന്മേല് കുര്ബ്ബാന, 10 നു പാഴ്സനേജിന്റെ കല്ലിടീൽ കർമ്മം പരി. കാതോലിക്കാ ബാവ തിരുമനസ്സ് കൊണ്ട് നിർവഹിക്കും. 
ജനുവരി 21ന് രാവിലെ 8 നു അഭിവന്ദ്യ ഡോ. യൂഹാനോൻ  മാര് പോളിക്കാർപ്പോസ്  മെത്രാപ്പോലീത്തായുടെ  പ്രധാന കാര്മികത്വത്തില് വിശുദ്ധ അഞ്ചിന്മേല് കുര്ബ്ബാന, വൈകിട്ട് 6 ന് സന്ധ്യാ നമസ്ക്കാരം, 7 നു കറ്റാനം കൊച്ചുപള്ളിയില്നിന്ന് റാസ.ജനുവരി 22ന് രാവിലെ 8 നു അഭിവന്ദ്യ ഡോ. സഖറിയാസ് മാര് അന്തോണിയോസ് മെത്രാപ്പോലീത്തായുടെ  പ്രധാന കാര്മികത്വത്തില് വിശുദ്ധ അഞ്ചിന്മേല് കുര്ബ്ബാന, 10.30 നു നേർച്ച വിളമ്പ്  തുടർന്ന് സെമിത്തേരിയിൽ ധൂപ പ്രാർത്ഥന, വൈകിട്ട് 5.30  ന് സന്ധ്യാ നമസ്ക്കാരം,  6ന് ചെമ്പെടുപ്പ്, 7ന് റാസ.ജനുവരി 23ന് രാവിലെ 8 നു അഭിവന്ദ്യ ഡോ. ഏബ്രഹാം മാര് എപ്പിഫാനിയോസ്, അഭിവന്ദ്യ ഡോ.മാത്യൂസ് മാര് തിമോത്തിയോസ് , അഭിവന്ദ്യ ഡോ. ജോഷ്വാ മാര് നിക്കോദിമോസ് എന്നീ  മെത്രാപ്പോലീത്താമാരുടെ പ്രധാന കാര്മികത്വത്തിലും വന്ദ്യ റമ്പാച്ചൻമാരുടെ സഹകാര്മികത്വത്തിലും വിശുദ്ധ അഞ്ചിന്മേല് കുര്ബ്ബാന, 10.30 നു ശ്ലൈഹിക വാഴ്വ്, 11ന് വെച്ചൂട്ട്, വൈകിട്ട് നാലിന് വാദ്യമേള പ്രകടനം, വൈകിട്ട്  6ന് സന്ധ്യാ നമസ്ക്കാരം, 7ന് റാസ. ജനുവരി 24ന് രാവിലെ 8ന് വിശുദ്ധ മൂന്നിന്മേല് കുര്ബ്ബാനയ്ക്കുശേഷം 10.15നു  കൊടിയിറക്ക്, വൈകിട്ട്  5ന് പരിചമുട്ടുകളി, മാര്ഗംകളി, 6ന് സന്ധ്യാ നമസ്ക്കാരം, 7 നു  തിരുവല്ല എം.ജി.എം ഓർക്കെസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള  തുടര്ന്ന് കരിമരുന്നു കലാപ്രകടനം  എന്നിവ നടക്കും.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: