Pages

Friday, January 9, 2015

55-ാമത് കൊല്ലം റവന്യൂ ജില്ലാ കലോത്സവം

55-ാമത് കൊല്ലം റവന്യൂ ജില്ലാ കലോത്സവം
ചാത്തന്നൂര്കിരീടത്തിലേക്ക് കുതിക്കുന്നു

                 55-ാമത് കൊല്ലം റവന്യൂ ജില്ലാ കലോത്സവം മൂന്നുദിനം പിന്നിടുമ്പോള്‍ ചാത്തന്നൂര്‍ ഉപജില്ല കലാകിരീടത്തിലേക്ക് കുതിക്കുന്നു. യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തുടങ്ങി മുന്ന് വിഭാഗങ്ങളിലും ചാത്തന്നൂര്‍ മുന്നിലാണ്. യു.പി.യില്‍ 95 ഉം എച്ച്.എസ്സില്‍ 145 ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 180 ഉം പോയിന്റുകളോടെയാണ് ചാത്തന്നൂരിന്റെ കുതിപ്പ്. എച്ച്.എസ്.വിഭാഗത്തില്‍ 142 പോയിന്റുമായി വെളിയം ഉപജില്ലയും 134 പോയിന്റുമായി കൊട്ടാരക്കര ഉപജില്ലയും തൊട്ടുപിന്നിലുണ്ട്. യു.പി. വിഭാഗത്തില്‍ 84 പോയിന്റോടെ വെളിയം രണ്ടാംസ്ഥാനത്തും 83 പോയിന്റോടെ ചടയമംഗലം മൂന്നാംസ്ഥാനത്തുമുണ്ട്.
      ഹയര്‍ സെക്കന്‍ഡറിയില്‍ 169 പേയിന്റുമായി കരുനാഗപ്പള്ളി രണ്ടാംസ്ഥാനത്തും 164പോയിന്റുമായി കൊട്ടാരക്കര മൂന്നാംസ്ഥാനത്തുമുണ്ട്.അറബിക് കലോത്സവം യു.പി.വിഭാഗത്തില്‍ 40 പോയിന്റുമായി ചവറ, 38 പോയിന്റുമായി വെളിയം, 35 പോയിന്റുമായി ചടയമംഗലം,കരുനാഗപ്പള്ളിഉപജില്ലകളുംമുന്നിലാണ്. എച്ച്.എസ്.വിഭാഗത്തില്‍ കരുനാഗപ്പള്ളി-60, വെളിയം-55, ചവറ, കുണ്ടറ, പുനലൂര്‍-52 എന്നിങ്ങനെയാണ് പോയിന്റ് നില.സംസ്‌കൃത കലോത്സവം യു.പി. വിഭാഗത്തില്‍ 55 പോയിന്റുകള്‍ നേടി വെളിയം, ചാത്തന്നൂര്‍ ഉപജില്ലകള്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ 53 പോയിന്റോടെ ശാസ്താംകോട്ടയും 49 പോയിന്റുമായി ചടയമംഗലവും കരുനാഗപ്പള്ളിയും തൊട്ടുപിന്നിലുണ്ട്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 30 വീതം പോയിന്റുകളുമായി കുളക്കട, വെളിയം, ചാത്തന്നൂര്‍ ഉപജില്ലകള്‍ മുന്നേറ്റം തുടരുന്നു. 28 പോയിന്റുമായി കരുനാഗപ്പള്ളി, പുനലൂര്‍, കൊട്ടാരക്കര ഉപജില്ലകള്‍ രണ്ടാംസ്ഥാനത്തും 23 പോയിന്റുമായി ശാസ്താംകോട്ട, ചടയമംഗലം, കുണ്ടറ ഉപജില്ലകള്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: