Pages

Friday, January 9, 2015

പാരീസ് മുള്‍മുനയില്‍. പൊലീസ് ഭീകരരെ വളഞ്ഞു

പാരീസ് മുള്മുനയില്.
പൊലീസ് ഭീകരരെ വളഞ്ഞു

പാരീസില്‍ വീണ്ടും വെടിവെപ്പ്. രണ്ട് പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പാരീസിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് വെടിവെപ്പുണ്ടായത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ അക്രമികള്‍ ബന്ദിയാക്കിയിട്ടുണ്ട്. അതിനിടെ വാരികയുടെ ആസ്ഥാനം ആക്രമിച്ച സഹോദരന്മാരായ ഷെരിഫ് ക്വാച്ചി (32), സെയ്ദ് ക്വാച്ചി (34) എന്നിവര്‍  പോലീസ് വലയിലായി.പാരീസ് നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ദംമാര്‍ട്ടിലെ വാണിജ്യസമുച്ചയത്തിലാണ് ഇപ്പോള്‍ പ്രതികളുള്ളത്. ഇവരെ മോചിപ്പിക്കണമെന്നാണ് ഇന്ന് സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്രമം നടത്തിയ ഭീകരരുടെ ആവശ്യം. രണ്ട് അക്രമികളുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു.  രക്തസാക്ഷികളാകാന്‍ തയ്യാറാണെന്ന് അറിയിച്ച സഹോദരന്‍മാരായ ഭീകരരും ഒരാളെ ബന്ദിയാക്കിയിട്ടുണ്ട്.
സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ആയുധധാരി അഞ്ച് പേരെ ബന്ദികളാക്കി വെച്ചിരിക്കുന്നതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച നഗരത്തില്‍ നടന്ന മറ്റൊരു വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച കൊന്ന ഭീകരവാദിയാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്.പ്രതികളെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ചിരുന്ന കാറിനെ പോലീസ്പിന്തുടരുന്നതിനിടയിലുംവെടിവെപ്പുണ്ടായിരുന്നു. ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന പതിനെട്ടുകാരന്‍ ഹമീദ് മൊറാദ് കീഴടങ്ങിയിരുന്നു. പാരിസില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച പാരീസിന് തെക്ക് മോണ്‍ട്രോയില്‍ നടന്ന മറ്റൊരു ഭീകരാക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടിരുന്നു. മറ്റൊരാള്‍ക്ക് വെടിയേറ്റു. യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്ത അക്രമി പിന്നീട് രക്ഷപ്പെട്ടു.ഷാര്‍ളി എബ്ദോയുടെ എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റെഫാനെ ഷാര്‍ബോണീര്‍ (47), ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ രണ്ട് പോലീസുകാര്‍, ഡെപ്യൂട്ടി ചീഫ് എഡിറ്റര്‍ ബെര്‍ണാഡ് മാരിസ് (68), കാര്‍ട്ടൂണിസ്റ്റുകളായ ഴാങ് കാബട്ട് (76), ജോര്‍ജസ് വൊളിന്‍സ്‌കി (80), ടിഗ്‌നസ് എന്ന ബെര്‍ണാഡ് വെലാക് (57), ഫിലിപ്പ് ഒണോറെ (73), പ്രൂഫ് റീഡര്‍ മുസ്തഫ ഒറാദ്, മനഃശാസ്ത്രജ്ഞ എല്‍സ കായട് എന്നിവരും വാരികയുടെ ഓഫീസിലെത്തിയ ഒരാളും ഓഫീസിലുണ്ടായിരുന്ന മറ്റൊരാളുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് പരിക്കേറ്റിരുന്നു.വാരികയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യഴാഴ്ച ആയിരക്കണക്കിന് ആളുകള്‍ തെരുവില്‍ പ്രകടനം നടത്തി. ലോകമൊട്ടുക്ക് ആക്രമണത്തിനെതിരായി പ്രകടനങ്ങള്‍ നടന്നു. ആക്രമണത്തെ ലോക നേതാക്കള്‍ അപലപിച്ചു.
                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
3


No comments: