Pages

Tuesday, January 6, 2015

INDIAN PENTECOSTAL CHURCH OF GOD- KOTTARAKARA CONVENTION

പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കരമേഖലാകണ്‍വന്‍ഷന്‍

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല 55-മത് കണ്‍െവന്‍ഷന്‍ ഏഴുമുതല്‍ 11വരെ പുലമണ്‍ ഐ.പി.സി. ബര്‍ശേബാ ഗ്രൗണ്ടില്‍ നടക്കും. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നാനൂറോളം സഭകളില്‍നിന്നായി പതിനായിരക്കണക്കിന് വിശ്വാസികള്‍ കണ്‍െവന്‍ഷനില്‍ പങ്കെടുക്കും. മേഖലാ പ്രസിഡന്റ് പാസ്റ്റര്‍ ഇ.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വിവിധ യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ജോണ്‍സണ്‍ മേമന, രാജു പൂവക്കാല, ഷിബു നെടുവേലില്‍, കെ.എം.ജോസഫ്, അലക്‌സ് വെട്ടിക്കല്‍, വര്‍ഗീസ് ഏബ്രഹാം, ജോണ്‍സണ്‍ ഡാനിയേല്‍, വത്സന്‍ ഏബ്രഹാം, കെ.സി.ജോണ്‍, ജേക്കബ് ജോണ്‍, സാം ജോര്‍ജ്, ഫിലിപ് പി.തോമസ് എന്നിവര്‍ പ്രസംഗിക്കും. ദിവസവും രാവിലെ പത്തിനും വൈകിട്ട് ആറിനും പൊതുയോഗം, വ്യാഴാഴ്ച പകല്‍ രണ്ടിന് ശുശ്രൂഷക കുടുംബസംഗമം, വെള്ളിയാഴ്ച പകല്‍ രണ്ടിന് സോദരീസമാജം, ശനിയാഴ്ച പകല്‍ രണ്ടിന് പി.വൈ.പി.എ. സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം, ഞായറാഴ്ച രാവിലെ എട്ടിന് പൊതു ആരാധന എന്നിവ നടക്കും. സമാപനസമ്മേളനത്തില്‍ ഐ.പി.സി. അന്തര്‍ദേശീയ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ്, ദേശീയ സെക്രട്ടറി പാസ്റ്റര്‍ ഫിലിപ് പി.തോമസ് എന്നിവര്‍ പ്രസംഗിക്കുമെന്ന് സംഘാടകരായ ജെയിംസ് ജോര്‍ജ്, ഡി.അലക്‌സാണ്ടര്‍, മാത്യു സാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Prof. John Kurakar


No comments: