കളഞ്ഞുകിട്ടിയ പണം ചുമട്ടുതൊഴിലാളികള്‍
ഉടമസ്ഥനെ ഏല്‍പ്പിച്ചു മാതൃകയായി.
കളഞ്ഞുകിട്ടിയ പണം
ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് ചുമട്ടുതൊഴിലാളികള്‍ മാതൃകയായി. മേനംകുളം
ദേശീയഗെയിംസ് വില്ലേജിലെ നിര്‍മാണ തൊഴിലാളി പാറശ്ശാലയിലെ ശങ്കറിന്റെ 7500 രൂപ
വില്ലേജിനകത്ത് വെച്ച് നഷ്ടപ്പെടുകയായിരുന്നു. ശങ്കര്‍ പണമന്വേഷിച്ച്
വലയുന്നതിനിടെ ചുമട്ടുതൊഴിലാളികളായ വിളയില്‍കുളം അനില്‍കുമാര്‍, രാജേഷ്, കരിയില്‍
സ്വദേശി അനീഷ്ബാബു എന്നിവര്‍ക്ക് പ്രധാന കവാടത്തിനടുത്തുനിന്ന് പണം കിട്ടി.
ഇവര്‍ ഗെയിംസ് നിര്‍മാണകമ്മറ്റി ഓഫീസില്‍ അറിയിച്ചു. ഓഫീസ് അധികൃതര്‍ അവരുടെ തൊഴിലാളികള്‍ക്ക് വിവരം നല്‍കി. അങ്ങനെയാണ് ശങ്കറിന് വിവരം കിട്ടിയത്. തുടര്‍ന്ന് വില്ലേജിനകത്ത് ചെന്ന് തൊഴിലാളികള്‍ പണം കൈമാറുകയായിരുന്നു.
No comments:
Post a Comment