Pages

Sunday, January 4, 2015

GANDHI IMAGE ON BEER CANS US COMPANY APOLOGIZES

ബിയര്ബോട്ടിലില്ഗാന്ധിജിയുടെ ചിത്രം: അമേരിക്കന്കമ്പനി മാപ്പ്പറഞ്ഞു
mangalam malayalam online newspaper Connecticut-based New England Brewing Company has apologized for the use of Mahatma Gandhi's image on beer cans and bottles.The company even claimed that its intention was to pay homage and celebrate the apostle of peace and that Gandhi's granddaughter and grandson have expressed their admiration for the label.The beer brand is called "Gandhi-Bot", which the company says is an intensely hopped double India pale with a blend of three varieties of American Hops.A petition was filed in a Hyderabad court over the issue alleging it had insulted the Father of the Nation.
 മഹാത്മാ ഗാന്ധിയുടെ പേരില്‍ ബിയര്‍ വിപണിയിലിറക്കിയ അമേരിക്കന്‍ കമ്പനി മാപ്പ്‌ പറഞ്ഞു. കണക്‌റ്റിക്കട്ട്‌ ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ന്യൂ ഇംഗ്ലണ്ട്‌ ബ്രീവിംഗ്‌ കമ്പനി എന്ന അമേരിക്കന്‍ കമ്പനിയാണ്‌ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്‌ത ബിയര്‍ വിപണിയിലിറക്കിയത്‌. 'ഗാന്ധി ബോട്ട്‌' എന്നാണ്‌ ബിയറിന്‌ പേര്‌ നല്‍കിയിരിക്കുന്നത്‌.
സംഭവം വിവാദമാതോടെ കമ്പനിക്കെതിരെ ഹൈദരാബാദില്‍ നിന്നുള്ള അഭിഭാഷകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ്‌ കമ്പനി മാപ്പ്‌ പറഞ്ഞത്‌. കമ്പനി മേധാവി മാറ്റ്‌ വെസ്‌റ്റ്ഫോളാണ്‌ മാപ്പ്‌ പറഞ്ഞത്‌. ബിയര്‍ ബോട്ടിലില്‍ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്‌തത്‌ ഇന്ത്യന്‍ ജനതയെ വിഷമിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല ഗാന്ധിജിയുടെ ചിത്രം ബോട്ടിലില്‍ ആലേഖനം ചെയ്‌തത്‌. മറിച്ച്‌ ഗാന്ധിജിയോടുള്ള ആദര സൂചകമായാണ്‌ ചിത്രം ആലേഖനം ചെയ്‌തതെന്നും വെസ്‌റ്റ്ഫോള്‍ പറഞ്ഞു. കമ്പനിക്കെതിരെ ഹൈദരാദിലെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ്‌ കമ്പനി മാപ്പ്‌ പറഞ്ഞത്‌.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: