മന്നത്തുപദ്മനാഭനും
നായര്‍ സര്‍വീസ് സൊസൈറ്റിയും
അന്ധതകളിലും
അനാചാരങ്ങളിലും ആണ്ടു കിടന്ന നായർ
സമുദായത്തെ ആധുനികത്വത്തിന്റെ വെള്ളി
വെളിച്ചത്തിലേക്ക് നയിച്ച ക്രാന്തദര്‍ശിയാണ് മന്നത്തുപദ്മനാഭൻ.
എന്‍.എസ്.എസ്സിന്റെ
ലക്ഷ്യം കേരള സമൂഹത്തിന്റെ ആധുനികീകരണവും
വിമോചനവുമായിരുന്നു. കേരളീയസമുദായത്തെ പൊതുവായും നായര്‍സമുദായത്തെ
പ്രത്യേകിച്ചും സേവിക്കാനായി ആരംഭിച്ച എന്‍.എസ്.എസ്സിന് വിപ്ലവകരമായ മറ്റ്
ലക്ഷ്യങ്ങള്‍കൂടിയുണ്ടായിരുന്നു. ജാതിവ്യത്യാസം ഇല്ലാതാക്കുക, നായന്മാര്‍ക്കിടയില്‍ പ്രചാരണത്തിലുണ്ടായിരുന്ന
താലികെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയ ജീര്‍ണാചാരങ്ങള്‍
അവസാനിപ്പിക്കുക, സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, കൂട്ടുകുടുംബ സമ്പ്രദായത്തിന്റെയും മരുമക്കത്തായത്തിന്റെയും ദോഷങ്ങള്‍ പരിഹരിക്കുക, അയിത്തം
ഇല്ലാതാക്കുക. തുടങ്ങിയവയായിരുന്നു ആ ലക്ഷ്യങ്ങള്‍.
ദേശീയപ്രസ്ഥാനത്തിന്റെയും ആധുനികത്വ േബാധത്തിന്റെയും അടിസ്ഥാനത്തില്‍
രൂപപ്പെട്ട എന്‍.എസ്.എസ്സിന്റെ
ചരിത്രം ആധുനികകേരളത്തിന്റെ ഉണര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും ചരിത്രം തെളിഞ്ഞുകാണാവുന്ന
വാല്‍ക്കണ്ണാടിയാണ്. ഇത് കേരളത്തിന്റെ പുരോഗതിയുടെ ചരിത്രം
കൂടിയാണ് .നായര്‍സമുദായം മാത്രമല്ല കേരളീയ
ജനത ഒന്നടങ്കം എന്‍.എസ്.എസ്സിന്റെ
സ്ഥാപകനായ മന്നത്തു പദ്മനാഭനെ ആദരിക്കുന്നു. . ജാതിമഹത്വമുയര്‍ത്താനും ജാതിക്കുവേണ്ടി വിലപേശാനുമല്ല
ആ മഹാപുരുഷന്‍ നായര്‍
സര്‍വീസ് സൊസൈറ്റിക്ക്
ബീജാവാപംചെയ്തത്. സ്വന്തംപേരിലെ, പിള്ളയെന്ന ജാതിപ്പേര് ഛേദിച്ചുകളഞ്ഞ
മന്നത്തു പദ്മനാഭനായിരുന്നു ജാതിവിവേചനത്തിനും അയിത്തത്തിനുമെതിരെ കേരളത്തില്‍നടന്ന ഏറ്റവുംവലിയ
സമരമായ വൈക്കം സത്യാഗ്രഹത്തിന് ആവേശം പകർന്നത്
മന്നത്ത് പദ്മ്നാഭനായിരുന്നു. മന്നത്തിന്റെ
നേതൃത്വത്തില്‍ ഒരു സവര്‍ണജാഥ വൈക്കത്തുനിന്ന് തിരുവനന്തപുരത്തുചെന്ന്
തിരുവിതാംകൂര്‍ മഹാറാണി സേതുലക്ഷ്മീബായിയെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടത് ജാതിഭേദമില്ലാതെ
എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിനുള്ള അവകാശമാണ്. ബ്രിട്ടീഷ്
അധിനിവേശ ഭരണകൂടം സൃഷ്ടിച്ച മലയാളശൂദ്രര്‍
എന്ന ജാതിപ്പട്ടികയില്‍നിന്ന്
നായര്‍ സമുദായത്തെ വേര്‍പെടുത്താന്‍
നിയമയുദ്ധംനടത്തിയ മന്നത്തുപദ്മനാഭന്‍ ആധുനികമായ വിജ്ഞാനത്തിന്റെയും ലോകവീക്ഷണത്തിന്റെയും
വെളിച്ചത്തില്‍ വികസിക്കുന്ന കേരളത്തെ സ്വപ്നംകാണുക മാത്രമല്ല
അത് സാക്ഷാത്കരിക്കാന്‍ വേണ്ടി
ജീവിതമുഴിഞ്ഞുെവച്ച നവകേരളശില്പിയാണ്.. ലോകത്തിന്റെ മാറ്റം ഇന്നത്തെ നേതൃത്വം കാണണം
. തിരുത്തേണ്ടതും പരിഹരിക്കേണ്ടതുമായ പ്രശ്‌നങ്ങള്‍ സമുദായവുമായി
ബന്ധപ്പെട്ട് സംഘടനയുടെ സമകാലിക നേതൃത്വത്തിനുമുന്നിലുണ്ട്.
വര്‍ധിച്ചുവരുന്ന വിവാഹാഡംബരത്തിനും
സ്ത്രീധനത്തിനുമെതിരെ ശക്തമായ ആഹ്വാനമുയര്‍ത്തി
മഹനീയമാതൃക സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
സാമ്പത്തികസംവരണത്തിനുവേണ്ടിയുള്ള
എന്‍.എസ്.എസ്സിന്റെ
നിലപാടിനോട് ഇടതുപക്ഷ രാഷ്ട്രീയകക്ഷികള്‍പോലും
ആഭിമുഖ്യംകാണിക്കുന്നു. ധന്യധന്യമായ ശതാബ്ദി പൂര്‍ത്തിയാക്കിയ
എന്‍.എസ്.എസ്സിന്
കേരളസമൂഹത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും
വലിയ പങ്കുവഹിക്കാനുണ്ട്. വിദ്യാഭ്യാസത്തിലും
വികസനത്തിലും സമുദായ സൗഹാര്‍ദത്തിലും
സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയിലും
ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് സ്വസമുദായത്തിന്റെ പതാകവാഹകരായി മാറാന്‍ അതിന്റെ നേതൃത്വത്തിനുകഴിയണം.
കാലത്തിന്റെ കുളന്ബടി
ശബ്ദം ഇന്നത്തെ നേതൃത്വം
കേൾക്കണം. കാലത്തിന്റെ
സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞ കര്‍മയോഗിയായ
മന്നത്തു പദ്മനാഭന് നല്‍കാവുന്ന
ശ്രദ്ധാഞ്ജലിഅത് മാത്രമാണ് ..
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment