Pages

Sunday, January 4, 2015

ഘര്‍ വാപ്പസിക്ക് പിന്നില്‍ മത തീവ്രവാദികള്‍:- മാര്‍ ജോസഫ് പവ്വത്തില്‍

ഘര്‍ വാപ്പസിക്ക് പിന്നില്‍ മത തീവ്രവാദികള്‍:
മാര്‍ ജോസഫ് പവ്വത്തില്‍

ര്‍ വാപ്പസിക്ക് പിന്നില്‍ മത തീവ്രവാദികളെന്ന് സി.ബി.സി.ഐ. മുന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. പ്രസിദ്ധീകരണത്തിന് നല്‍കിയ ലേഖനത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനാണ് ചിലരുടെ ശ്രമമെന്ന് ലേഖനത്തില്‍ പറയുന്നു. 2020 ഓടെ ഇന്ത്യയില്‍ നൂറു ശതമാനംപേരും ഹിന്ദുക്കളായിരിക്കുമെന്ന ചിലരുടെ പ്രസ്താവനയെ ഭീതിയോടെയാണ് കാണുന്നത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് ചിലരുടെ നടപടികള്‍. 

ക്രിസ്മസ് ദിനത്തില്‍ മതപരിവര്‍ത്തനം നടത്തിയത് ന്യൂനപക്ഷങ്ങളെ അപമാനിക്കാനാണ്. ഈ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ മൗനം ഭയപ്പെടുത്തുന്നുവെന്നും ലേഖനത്തില്‍ മാര്‍ പവ്വത്തില്‍ പറയുന്നു.

                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: