Pages

Sunday, January 11, 2015

ചരിത്രമെഴുതിയ കൊല്ലം റവന്യൂജില്ലാ കലോത്സവത്തില് കലാകിരീടം ചാത്തന്നൂരിന് സ്വന്തം.

ചരിത്രമെഴുതിയ കൊല്ലം റവന്യൂജില്ലാ കലോത്സവത്തില് കലാകിരീടം ചാത്തന്നൂരിന് സ്വന്തം.
കടലോരത്തൊരു ചരിത്രമെഴുതിയ കൊല്ലം റവന്യൂജില്ലാ കലോത്സവത്തില് കലാകിരീടം ചാത്തന്നൂരിന് സ്വന്തം. തുടര്ച്ചയായ 11ാം വര്ഷമാണ് ജില്ലയുടെ കൗമാരകലാകിരീടം ചാത്തന്നൂര് അണിയുന്നത്. യു.പി., എച്ച്.എസ്., ഹയര്‍ സെക്കന്ഡറി വിഭാഗങ്ങളില് വ്യക്തമായ മേധാവിത്വത്തോടെയാണ് കലോത്സവ നെറുകയില് ചാത്തന്നൂര് തിലകമായത്. 

മൂന്നു വിഭാഗങ്ങളിലായി 567 പോയിന്റാണ് ചാത്തന്നൂര് നേടിയത്. യു.പി. വിഭാഗത്തില് ചാത്തന്നൂര് 114 പോയിന്റ് നേടിയപ്പോള് 107 പോയിന്റുമായി വെളിയം രണ്ടാം സ്ഥാനവും 101 പോയിന്റുമായി ചടയമംഗലം മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള് വിഭാഗത്തില് ചാത്തന്നൂര് 207 പോയിന്റ് നേടി. 187 പോയിന്റുകളുമായി കരുനാഗപ്പള്ളിയും കൊല്ലവും രണ്ടാംസ്ഥാനം കരസ്ഥമാക്കി. 181 പോയിന്റ് നേടിയ വെളിയം മൂന്നാം സ്ഥാനത്തെത്തി. എച്ച്്.എസ്.എസ്. വിഭാഗത്തില് 246 പോയിന്റുമായി ചാത്തന്നൂര് ചാമ്പ്യന്മാരായപ്പോള് 217 പോയിന്റുമായി കൊട്ടാരക്കര രണ്ടാം സ്ഥാനത്തും 210 പോയിന്റുമായി കരുനാഗപ്പള്ളി മൂന്നാം സ്ഥാനത്തുമെത്തി. സംസ്‌കൃത കലോത്സവത്തില് യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 186 പോയിന്റ് നേടിയാണ് ചാത്തന്നൂര് ചാമ്പ്യന്മാരായത്. ഹൈസ്‌കൂള് വിഭാഗത്തില് 86 പോയിന്റുമായി കൊട്ടാരക്കര രണ്ടാം സ്ഥാനവും 83 പോയിന്റുകള് വീതം നേടി കുളക്കട, വെളിയം ഉപജില്ലകള് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി. വിഭാഗത്തില് 83 പോയിന്റുമായി വെളിയവും 82 പോയിന്റുമായി കരുനാഗപ്പള്ളിയും രണ്ടും മൂന്നും സ്ഥാനങ്ങള് നേടി. 

അറബിക് കലോത്സവത്തില് ഹൈസ്‌കൂള് വിഭാഗത്തില് 95 പോയിന്റോടെ കരുനാഗപ്പള്ളിയും യു.പി.വിഭാഗത്തില് 65 പോയിന്റുമായി ചവറയും ചാമ്പ്യന്മാരായി. എച്ച്.എസ്സില് 85 പോയിന്റോടെ ചവറ രണ്ടാംസ്ഥാനവും 84 പോയിന്റുമായി ചാത്തന്നൂര് മൂന്നാം സ്ഥാനവും നേടി. യു.പി.യില് 63 പോയിന്റ് നേടിയ വെളിയം 60 പോയിന്റ് നേടിയ കരുനാഗപ്പള്ളി ഉപജില്ലകള് രണ്ടും മൂന്നും സ്ഥാനങ്ങള് നേടി. സമാപന സമ്മേളനം സി.ദിവാകരന് എം.എല്.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്റെ അധ്യക്ഷതയില് കോവൂര് കുഞ്ഞുമോന് എം.എല്.എ. സമ്മാനവിതരണം നടത്തി. ഡി.ഡി.ഇ. എസ്.ശ്രീകല, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചവറ ഹരീഷ്‌കുമാര്, ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ്‌കുമാര്, ചവറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.ജയലക്ഷ്മി, കഥകളി കലാകാരി ചവറ പാറുക്കുട്ടി, എ.ഇ.ഒ. ടി.രാധാകൃഷ്ണന്, പ്രഥമാധ്യാപിക വൈ.റഹ്മത്ത്‌നിസ തുടങ്ങിയവര് പ്രസംഗിച്ചു. 

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: