തിരുവനന്തപുരത്ത് നിര്‍ത്തിയിട്ട ട്രെയിനില്‍ തീപ്പിടിത്തം
തിരുവനന്തപുരം: റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപ്പിടിച്ചു. ഞായറാഴ്ച ഗുവഹാത്തിക്ക് പുറപ്പെടാനിരുന്ന
എക്‌സ്പ്രസ് തീവണ്ടിയുടെ ഒരുബോഗിയുടെ ഉള്‍വശം പൂര്‍ണമായും കത്തിനശിച്ചു. ഒരു ബോഗിയില്‍ തീപടര്‍ന്ന ഉടന്‍ മറ്റുബോഗികള്‍ വേര്‍പെടുത്തി മാറ്റിയതിനാല്‍ കനത്ത നാശനഷ്ടം ഒഴിവായി. നിര്‍ത്തിയിട്ടിരുന്ന തീവണ്ടി ആയതിനാല്‍ ആര്‍ക്കും പരിക്കില്ല.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ചവറ് കൂനയില്‍നിന്നാണ് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യതയും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. അഗ്നിശമന സേനയെത്തിയാണ് തീ കെടുത്തിയത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment