ഫാല്‍ക്കണ്‍ 9 ഇടിച്ചിറങ്ങി:
റോക്കറ്റ് പുനരുപയോഗ ദൗത്യം പരാജയം
The American SpaceX firm says its experiment to bring part of its Falcon rocket down to a soft landing on a floating sea platform did not work.The vehicle was launched on a mission to send a cargo capsule to the International Space Station.But once the first-stage of the rocket completed its part of this task, it tried to make a controlled return.The company CEO Elon Musk tweeted that the booster hit the platform hard.
"Close, but no cigar," he added. "Bodes well for the future tho'. Ship itself is fine. Some of the support equipment on the deck will need to be replaced." And he continued: "Didn't get good landing/impact video. Pitch dark and foggy. Will piece it together from telemetry and... actual pieces."SpaceX intends to keep trying. If this kind of capability can be proven, it promises to dramatically lower launch costs in the future.It would mean that normally disposable rockets could be recovered, refurbished and re-used.It might also point to new ways of bringing spacecraft back down to Earth in general.
Lift-off from Cape Canaveral, Florida, for the Falcon 9 with its Dragon freighter occurred at 04:47 local time (09:47 GMT). The cargo ship was confirmed in orbit and en route to the ISS nine minutes later - at about the same time the first stage was expected at the drone ship. Dragon's arrival at the station is set for Monday.This is the first American re-supply mission to the orbiting platform since October's spectacular explosion of a freighter system operated by competitor Orbital Sciences Corporation.ഭൂമിയില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റിനെ തിരികെ സുരക്ഷിതമായി ഇറക്കി റോക്കറ്റ്
പുനരുപയോഗമെന്ന ചരിത്ര ദൗത്യം പരാജയം. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള
സാധനങ്ങള്‍ അടങ്ങിയ ഡ്രാഗണ്‍ പേടകവുമായി പോയ ഫാല്‍ക്കണ്‍ 9 റോക്കറ്റ്
ലക്ഷ്യസ്ഥാനമായ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാത്തുകിടന്ന ബാര്‍ജിലേക്ക്
ഇടിച്ചിറങ്ങുകയായിരുന്നു. 14 നില കെട്ടിടത്തിന്റെ വലിപ്പമുള്ള റോക്കറ്റിന്റെ ആദ്യ
ഭാഗമാണ് സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ശ്രമിച്ചത്. നിയന്ത്രിത സംവിധാനം
ഉപയോഗിച്ച് റോക്കറ്റിനെ സുരക്ഷിതമായി ബാര്‍ജിലിറക്കാനായിരുന്നു നാസയും സ്‌പേസ്
എക്‌സും ലക്ഷ്യമിട്ടത്. അതിവേഗത്തിലെത്തുന്ന റോക്കറ്റിനെ അതിനുള്ളില്‍ ഘടിപ്പിച്ച
ചെറു ചിറകുകള്‍ വിടര്‍ത്തി വേഗം കുറച്ച് ബാര്‍ജിലിറക്കുകയായിരുന്നു ലക്ഷ്യം. ഈ
ഘട്ടമാണ് പരാജയപ്പെട്ടത്.
ബഹിരാകാശ നിലയത്തിലുള്ളവര്‍ക്ക് വേണ്ടിയുള്ള 2300
കിലോ ഭാരംവരുന്ന ഭക്ഷണപദാര്‍ഥങ്ങളും ശാസ്ത്ര ഉപകരണങ്ങളുമായിരുന്നു ഡ്രാഗണ്‍
പേടകത്തിലുണ്ടായിരുന്നത്. ഇത് സുരക്ഷിതമായി ബഹിരാകാശ നിലയത്തിലെത്തിച്ച ഫാല്‍ക്കണ്‍
9 റോക്കറ്റ് മടക്കയാത്രയിലാണ് ബാര്‍ജില്‍ ഇടിച്ചിറങ്ങിയത്. തിരിച്ചുവരവില്‍
പിഴച്ചതെവിടെയെന്ന് എഞ്ചിനീയര്‍മാര്‍ പരിശോധിക്കുമെന്ന് സ്‌പേസ് എക്‌സിന്റെ
സ്ഥാപകന്‍ ഇലോണ്‍ മുസ്‌ക് അറിയിച്ചു. നാസയ്ക്ക് വേണ്ടി വിവിധ സാധനങ്ങള്‍ ബഹിരാകാശ
നിലയത്തില്‍ എത്തിക്കുന്ന രണ്ട് സ്വകാര്യ കമ്പനികളില്‍ ഒന്നാണ് സ്‌പേസ് എക്‌സ്.
റോക്കറ്റ് ഇടിച്ചിറങ്ങിയെങ്കിലും ബാര്‍ജിന്
കാര്യമായ കുഴപ്പമൊന്നും സംഭവിച്ചില്ല. ഡെക്കിലെ ചില അനുബന്ധ ഉപകരണങ്ങള്‍
മാറ്റേണ്ടിവരുമെന്നേയുള്ളൂ. 50 ശതമാനം മാത്രമാണ് നാസയും സ്‌പേസ് എക്‌സും ഈ
ദൗത്യത്തിന് വിജയസാധ്യത കല്‍പിച്ചിരുന്നത്. മുമ്പ് രണ്ട് തവണ പേടകത്തെ ലക്ഷ്യസ്ഥാനത്തെത്തിച്ച
ശേഷം റോക്കറ്റിനെ തിരിച്ച് കടലില്‍ ഇറക്കാന്‍ സ്‌പേസ് എക്‌സിന് കഴിഞ്ഞിരുന്നു.
ഒറ്റ വിക്ഷേപണത്തിലൂടെ നശിച്ചുപോകുന്ന റോക്കറ്റ് സുരക്ഷിതമായി ബാര്‍ജിലിറക്കാന്‍
കഴിഞ്ഞിരുന്നെങ്കില്‍ അത് ചരിത്രസംഭവമാകുമായിരുന്നു. ലക്ഷ്യം വിജയിച്ചിരുന്നെങ്കില്‍
ഒരേ റോക്കറ്റ് ഉപയോഗിച്ച് പലതവണ ഉപഗ്രഹ വിക്ഷേപണം എന്ന സ്വപ്‌നപദ്ധതിയായിരുന്നു
സ്‌പേസ് എക്‌സിന്റേത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിക്ഷേപണം ആദ്യം ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ അവസാന നിമിഷം ചില സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്
വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു.
Prof. John Kurakar
No comments:
Post a Comment