കൊല്ലത്ത് വാഹനാപകടം.
ആറ് വിദ്യാര്‍ഥികള്‍ മരിച്ചു
ഇരുട്ടി വെളുത്തപ്പോൾ ശിഷ്യരാരും ജീവനോടെയില്ല
ഇന്നലെ വൈകിട്ട് വരെ ക്ളാസിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ അകാല വേർപാടിന്റെഞെട്ടലിലാണ് ടി.കെ.എം എൻജിനീയറിംഗ് കോളേജിലെ പ്രൊഫ. എസ് പരമേശ്വരൻ. മെക്കാനിക്കൽ പ്രൊഡക്ഷൻ വിഭാഗത്തിൽ ഒന്നിച്ചു നടന്ന ആറുപേരും വകുപ്പ് മേധാവിയായ പരമേശ്വരന് പ്രിയപ്പെട്ടവരായിരുന്നു. ഇരുട്ടി വെളുത്തപ്പോൾ അവരാരും ജീവനോടെയില്ല എന്ന യാഥാർത്ഥ്യം അദ്ദേഹത്തിന് ഉൾക്കൊള്ളാനാകുന്നില്ല. ഇന്ന് പുലർച്ചെ ചാത്തന്നൂരിലുണ്ടായവാഹനാപകടത്തിൽ ഒരേക്ളാസിലിരുന്ന് പഠിച്ച നിക്സൺ എബി മാത്യു, സിജോ ജോർജ്, സെയ്ദ് ഇൻസമാം തങ്ങൾ, അജു പ്രകാശ്, ആദിൽഷാ, അരുൺ കെ. സാബു എന്നീ ശിഷ്യരുടെ ജീവനുകളാണ് പൊലിഞ്ഞത്. ഇന്നലെ വൈകിട്ട് വരെ പുതുവത്സരാഘോഷത്തിന് പോകുന്ന കാര്യം ഇവരാരും മറ്റു സഹപാഠികളോടോ അദ്ധ്യാപകരോടോ പറഞ്ഞിരുന്നില്ല. പഠിച്ച് ഉന്നതങ്ങളിലെത്തുക എന്ന ലക്ഷ്യത്തോടെ എത്തി ഒന്നുമാകാൻ കാത്തു നിൽക്കാതെ പൊടുന്നനെ ഇല്ലാതാവുക എന്നത് എങ്ങനെയാണ് സഹിക്കുക ? അടുത്തറിയാവുന്ന, ഏറെ പ്രിയപ്പെട്ട ആറു ജീവനാണ് ഒറ്റയടിക്ക് നഷ്ടമായത്... വിതുമ്പലടക്കാൻ പാടുപെട്ട പരമേശ്വരൻ 'ഫ്ളാഷി" നോട് പറഞ്ഞു.
ആറാം സെമസ്റ്റർ വരെ ഒരേ ക്ളാസിൽ അടുത്തിരിക്കുകയും ചേർന്ന് നടക്കുകയും ചെയ്ത കൂട്ടുകാരുടെ വിയോഗം സഹപാഠികൾക്കും താങ്ങാനാകുന്നില്ല. അവരാരും ഇനി വരാത്ത ഒരു ക്ളാസും പഠനവും അവർക്ക് വിശ്വസിക്കാനാവുന്നില്ല. ആറുപേരുണ്ടാക്കിയ ശൂന്യത ഒരിക്കലും പരിഹരിക്കാനാവില്ലെന്ന് അവർക്കറിയാം. പഠനത്തിലും മറ്റ് രംഗങ്ങളിലുമൊക്കെ തിളങ്ങിയവരുടെ ഓർമ്മകൾ മാത്രമാണ് ഇനി ഇവർക്ക് കൂട്ടാകുന്നത്. ഇന്ന് രാവിലെ പതിവുപോലെ ഓഫീസിലുംകാമ്പസിലുമെത്തിയപ്പോഴാണ് അധികം പേരും അപകടവാർത്ത അറിയുന്നത്. പരസ്പരം ചോദിച്ചും സഹതപിച്ചും അവർ കേട്ടതൊന്നും സത്യമാകരുതേ... എന്ന് ആദ്യം പ്രാർത്ഥിച്ചു. പിന്നീട് തിരിച്ചറിയാൻ കഴിയാത്ത വിധം ചിതറിപ്പോയ ശരീരങ്ങൾ കണ്ടതോടെ വിതുമ്പിക്കരഞ്ഞു.

ഒന്നിനുപുറകെ ഒന്നായി മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ വന്നുപോകുമ്പോള്‍ ടി.കെ.എം.എന്‍ജിനിയറിങ് കോളേജും പരിസരവും മരവിച്ചുനിന്നു. കരയാന്‍ പോലുമാകാതെ ദുഃഖം ഘനീഭവിച്ച മുഖങ്ങളുമായി പ്രിയ സുഹൃത്തുക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സഹപാഠികള്‍ കാത്തുനിന്നു. ടി.കെ.എമ്മിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും കറുത്ത ദിനമായിരുന്നു പുതുവത്സരപ്പുലരി സമ്മാനിച്ചത്. പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ ആറ് മിടുക്കരെയാണ് വിധി കവര്‍ന്നെടുത്തത്.
അപകടവിവരമറിഞ്ഞ് രാവിലെതന്നെ വിദ്യാര്‍ഥികളും അധ്യാപകരും കോളേജിലേക്കെത്തി. കോളേജിലേക്കുള്ള വഴിയിലും കവാടത്തിലും മരിച്ച വിദ്യാര്‍ഥികളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററും കറുത്ത കൊടികളും പ്രദര്‍ശിപ്പിച്ചിരുന്നു. ജില്ലാ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മൃതദേഹങ്ങള്‍ ഓരോന്നായാണ് കോളേജിലേക്ക് കൊണ്ടുവന്നത്.
ഉച്ചയ്ക്ക് 12.30 ഓടെ നിക്‌സണ്‍ എബി മാത്യുവിന്റെ മൃതദേഹവുമായാണ് കാമ്പസ്സിലേക്ക് ആദ്യം ആംബുലന്‍സ് എത്തിയത്. വിറയാര്‍ന്ന കരങ്ങളുമായി പ്രിന്‍സിപ്പല്‍ അമര്‍ നിഷാദും സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. കോളേജിന്റെ പോര്‍ട്ടിക്കോയില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് മൃതദേഹം കിടത്തി. നിക്‌സന്റെ കളര്‍ ചിത്രവും അടുത്ത് വച്ചു. ഈറന്‍ മിഴികളോടെ വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും ഒരുനോക്കു കാണാെനത്തി. ഒട്ടേറെ രക്ഷിതാക്കളും കോളേജില്‍ എത്തിയിരുന്നു.
രണ്ടാമതായി അജു പ്രകാശിന്റെ മൃതദേഹമാണ് എത്തിയത്. നിക്‌സന്റെ മൃതദേഹം വീട്ടിലേക്ക് അയച്ചശേഷം അജുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. പിന്നീട് സിജോയുടെ മൃതദേഹമെത്തിയപ്പോള്‍ കാത്തുനിന്നിരുന്ന അമ്മ വത്സമ്മ ജോണ്‍ നിലവിളിച്ചുകൊണ്ട് ഓടിയെത്തിയത് ഹൃദയഭേദകമായ കാഴ്ചയായി.
പിന്നീട് ആദില്‍ഷാ, അരുണ്‍, അജു എന്നിവരുടെ മൃതദേഹങ്ങളും ഒന്നൊന്നായി എത്തിച്ചു. മുഖത്ത്് പരിക്കുകളേറ്റ സെയ്ദിന്റെ മൃതദേഹം മാത്രം പൊതുദര്‍ശനത്തിന് വച്ചില്ല. 2.30ഓടെ സഹപാഠികള്‍ എല്ലാവര്‍ക്കും അന്തിമാഞ്ജലി അര്‍പ്പിച്ച് മടങ്ങി.
എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., ടി.കെ.എം.ട്രസ്റ്റ് ചെയര്‍മാന്‍ ഷഹാല്‍ ഹസന്‍ മുസലിയാര്‍, ട്രസ്റ്റ് അംഗങ്ങളായ ജലാലുദ്ദീന്‍ മുസലിയാര്‍, ജമാലുദ്ദീന്‍, ഹാറൂണ്‍, സാദിക്ക് എം.താഹ, മെഹബൂബ്, പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് വിഭാഗം മേധാവി പ്രൊഫ. എസ്.പരമേശ്വരന്‍, അഡ്വ. പ്രതാപവര്‍മ തമ്പാന്‍, കിളികൊല്ലൂര്‍ എസ്.ഐ. അജിത്ത് എന്നിവരും എത്തിയിരുന്നു.

കണ്ണീരണിഞ്ഞ്
ടി.കെ.എം.എന്‍ജിനിയറിങ്
കോളേജും
പരിസരവും

Prof. John Kurakar
No comments:
Post a Comment