തിരുവനന്തപുരത്ത് പുഷ്പോത്സവത്തിന് -2015 തുടക്കം
തിരുവനന്തപുരംനഗരത്തെ
വര്‍ണാഭമാക്കുന്ന പുഷ്‌പോത്സവത്തിന് വെള്ളിയാഴ്ച(09-01-2015) തിരിതെളിയും. പ്രദര്‍ശനം ജനവരി
18 വരെ നീണ്ടുനില്‍ക്കും. കനകക്കുന്നും
സൂര്യകാന്തിയും കനകക്കുന്ന് കൊട്ടാര സമുച്ഛയവും പൂക്കളുടെയും
പൂക്കളങ്ങളുടെയും വേദിയായി മാറും. പനിനീര്‍
പുഷ്പങ്ങള്‍, വിവിധയിനം ഓര്‍ക്കിഡുകള്‍,
അലങ്കാര മത്സ്യങ്ങള്‍ തുടങ്ങിയവ 40-ാമത് പുഷ്‌പോത്സവത്തിന്
മാറ്റുകൂട്ടും.അലങ്കാര മത്സ്യ പ്രദര്‍ശനം രാജ്യാന്തര
പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകും. കഴിഞ്ഞ വര്‍ഷങ്ങളില്‍
ഉണ്ടായ വന്‍ ജനത്തിരക്ക് കണക്കിലെടുത്ത്
സന്ദര്‍ശകര്‍ക്ക് അസൗകര്യം
ഉണ്ടാകാത്തതരത്തിലാണ് ഈ വര്‍ഷം മേള
സംവിധാനം ചെയ്തിട്ടുള്ളത്. നഗരസഭ, ടൂറിസം വകുപ്പ്,
കൃഷി വകുപ്പ്. കേരള
റോസ് സൊസൈറ്റി, കേരള
അഗ്രി - ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി എന്നിവ
സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
പുഷ്‌പോത്സവത്തോടനുബന്ധിച്ച് കനകക്കുന്നില്‍ പ്രത്യേകം സജ്ജമാക്കുന്ന ഓര്‍ക്കിഡ് പവലിയനില്‍ ഹൈബ്രിഡ്
സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ഓര്‍ക്കിഡ്
ഇനങ്ങളുണ്ടാവും. മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന് പരിസരത്ത് ഒരുക്കുന്ന അലങ്കാര
മത്സ്യപ്രദര്‍ശനത്തില്‍ വിഴിഞ്ഞത്തെ കേന്ദ്ര
മറൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ഇരുപതിലേറെ സ്വകാര്യ സ്ഥാപനങ്ങളും
പങ്കെടുക്കും. രാവിലെ 9 മുതല്‍ ഒരു
മണിവരെയും ഉച്ചയ്ക്ക് 3 മുതല്‍ രാത്രി 9 വരെയുമാണ്
പ്രദര്‍ശനം. രാവിലെ 20 രൂപയും
ഉച്ചയ്ക്ക് ശേഷം 30 രൂപയുമാണ് ടിക്കറ്റ്
നിരക്ക്. വിദ്യാര്‍ഥികള്‍ക്കുള്ള
10 രൂപയുടെ ഇരുപതിനായിരിത്തിലേറെ ടിക്കറ്റുകള്‍ വിദ്യാലയങ്ങള്‍ വഴി വിതരണം
ചെയ്തു.
വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിലായി 52 റോളിങ് ട്രോഫികള്‍ സമ്മാനിക്കപ്പെടും.
പ്രദര്‍ശനം കാണാനെത്തുന്നവരുടെ
വാഹനങ്ങള്‍ കെല്‍ട്രോണ്‍ റോഡിലും
മ്യൂസിയം നന്ദാവനം റോഡിലുമാണ് പാര്‍ക്ക് ചെയ്യേണ്ടത്. പുഷ്‌പോത്സവത്തോടനുബന്ധിച്ച് സ്‌കൂള്‍
കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന ഫ്ലവര്‍
അറേഞ്ച്‌മെന്റ് മത്സരം ജനവരി
10 ന് രാവിലെ 9 ന് കനകക്കുന്ന്
കൊട്ടാരത്തില്‍ നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍
9249798390, 9895669000 എന്നീ
നമ്പരുകളില്‍ ബന്ധപ്പെടണം.കോളേജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഫ്ലവര്‍ അറേഞ്ച്‌മെന്റ് മത്സരം ജനവരി
11 ന് രാവിലെ 9 ന് കനകക്കുന്ന്
കൊട്ടാരത്തില്‍ നടക്കും.
വിഷരഹിതമായ
പച്ചക്കറിയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി മട്ടുപ്പാവിലെ പച്ചക്കറി
കൃഷിക്കാര്‍ക്കായി ഇക്കൊല്ലം പ്രത്യേക
മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ജസ്റ്റിസ്
പി. സദാശിവം പുഷ്‌പോത്സവത്തിന്റെ ഉദ്ഘാടനം 9 ന് വൈകുന്നേരം
4ന് കനകക്കുന്നിന്റെ പ്രധാന
പ്രവേശന കവാടത്തില്‍ നിര്‍വഹിക്കും. വെള്ളിയാഴ്ച
വൈകുന്നേരം അഞ്ചുമുതലാണ് സന്ദര്‍ശകര്‍ക്ക്
പ്രവേശനം അനുവദിച്ചിട്ടുള്ളത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment