Pages

Friday, January 9, 2015

ദൈവസ്‌നേഹം പൂര്‍ണമാകുന്നത്‌ പ്രവൃത്തിയിലൂടെ:

ദൈവസ്നേഹം പൂര്ണമാകുന്നത്പ്രവൃത്തിയിലൂടെ:
ഡോ. കെ.പി. യോഹന്നാന്മെത്രാപ്പോലീത്ത


mangalam malayalam online newspaperദൈവസ്‌നേഹം പ്രവൃത്തിയിലൂടെയാണു പൂര്‍ണമാകുന്നതെന്നു ഡോ.കെ.പി. യോഹന്നാന്‍ മെത്രാപ്പോലീത്ത. കുറ്റപ്പുഴ സെന്റ്‌ തോമസ്‌ നഗറില്‍ ബിലീവേഴ്‌സ്‌ ചര്‍ച്ച്‌ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച്‌ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എഴുതാനും യോഗങ്ങളില്‍ പ്രസംഗിക്കാനും മാത്രമുള്ളതല്ല ദൈവസ്‌നേഹം. അയല്‍ക്കാരനും സമൂഹത്തിനും തിരിച്ചറിയാനും രുചിച്ചറിയാനും കഴിയുന്ന പ്രവൃത്തിയിലൂടെയാണ്‌ നാം അതു പ്രകടമാക്കേണ്ടത്‌. സാന്ത്വനിപ്പിക്കുകയും കരുതുകയും വ്യത്യസ്‌തമായ ആവശ്യങ്ങള്‍ക്കു മുമ്പില്‍ ഇടപെടുകയും ചെയ്യാനാണ്‌ ദൈവം ആവശ്യപ്പെട്ടത്‌. മനുഷ്യനു പരസ്‌പരമുള്ള കരുതല്‍ മാത്രം പോരാ. സര്‍വചരാചരങ്ങളോടും ഉള്ളതാകണം സ്‌നേഹം.
           നമുക്കു ചുറ്റും ജീവിക്കുന്ന ജീവജാലങ്ങളോടും വൃക്ഷലതാദികളോടും കാരുണ്യത്തോടെ പെരുമാറണം. സംരക്ഷണത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയുമാണ്‌ ക്രിസ്‌തുസ്‌നേഹം അര്‍ഥവത്താകുന്നത്‌. പ്രകൃതിയോടു നാം കാട്ടുന്ന ഓരോ ദ്രോഹവും നമുക്കുതന്നെ തിരിച്ചടിയാകുന്നത്‌ തിരിച്ചറിയണം. നദികളും കിണറുകളും വറ്റുന്നതും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതും അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും പ്രകൃതിയോടുള്ള അശാസ്‌ത്രീയവും സ്‌നേഹമില്ലാത്തതുമായ പെരുമാറ്റം മൂലമാണ്‌. ദരിദ്രനോടും ദുഃഖിതനോടും പുറന്തള്ളപ്പെടുന്നവനോടും പ്രകൃതിയോടും കരുണാര്‍ദ്രമായിട്ടാണ്‌ ബന്ധപ്പെടേണ്ടതെന്ന്‌ മെത്രാപ്പോലീത്ത പറഞ്ഞു.
യോഗത്തില്‍ ബിഷപ്‌ ഡോ. നാരായണ്‍ ശര്‍മ്മ അധ്യക്ഷത വഹിച്ചു. പാവങ്ങളോടും പാര്‍ശ്വവല്‍കരിക്കപ്പെടുന്നവനോടും പങ്കുചേരുന്ന ക്രിസ്‌തുവിനെയാണു ബൈബിളില്‍ നാം കാണുന്നതെന്നു രാവിലെ നടന്ന ആരോഗ്യസെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജ്‌ മുന്‍ ഡയറക്‌ടര്‍ ഡോ. ജോര്‍ജ്‌ ചാണ്ടി പറഞ്ഞു.
ക്രിസ്‌തു നമുക്കു കാട്ടിത്തന്ന അത്ഭുതങ്ങളില്‍ വലിയൊരു ഭാഗം രോഗികളെ സൗഖ്യമാക്കുന്നതാണ്‌. അതുകൊണ്ടു തന്നെ ആരോഗ്യരംഗത്ത്‌ നിസ്വാര്‍ഥസേവനം നടത്താന്‍ ക്രൈസ്‌തവ സമൂഹത്തിനു കഴിയണം. രോഗികളെ ശുശ്രൂഷിക്കുന്നതിലൂടെ കേവലമായ രോഗശാന്തി മാത്രമല്ല പകരം രോഗിയെയും അവരുടെ കുടുംബത്തെയും ജീവിതത്തിലേക്കു തന്നെ തിരിച്ചു കൊണ്ടുവരുന്ന സ്‌തുത്യര്‍ഹമായ സേവനമാണ്‌ നിര്‍വഹിക്കുക. സൗഖ്യത്തിന്റെ അവസ്‌ഥയിലേക്ക്‌ സമൂഹത്തെ എത്തിക്കാന്‍ ആരോഗ്യമേഖല പ്രതിജ്‌ഞാബദ്ധമായിരിക്കണമെന്നും ഡോ. ജോര്‍ജ്‌ ചാണ്ടി പറഞ്ഞു. ഫാ. ഡോ. ഡാനിയേല്‍ ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ഫാ. ജെബാ സിങ്‌, ഫാ. ബെന്നി ഈപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: