മാധ്യമപ്രവർത്തകൻ
ബി.ജി.വർഗ്ഗീസ് അന്തരിച്ചു
പ്രമുഖ മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനും കോളമിസ്റ്റുമായ ബി.ജി.വർഗ്ഗീസ് (87)അന്തരിച്ചു. വൈകിട്ട് ഡൽഹിയിലെ ഫിറോസ്ഷാ റോഡിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ മാധ്യമ ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥയെ വിമർശിച്ചതിന് തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു. ഇന്ത്യൻ എക്‌സ്പ്രസിന്റേയും ഹിന്ദുസ്ഥാൻ ടൈംസിന്റേയും പത്രാധിപരായി പ്രവർത്തിച്ചു. 1975 ൽ പത്രപ്രവർത്തനത്തിനുള്ള മാഗ്‌സസെ പുരസ്‌കാര ജേതാവായി.
മലയാളിയായ വർഗീസ് ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് പത്രപ്രവർത്തനരംഗത്തേക്ക് വരുന്നത്. ‘കാഞ്ചൻജങ്ക, ഇതാ വരുന്നു ഞങ്ങൾ’ എന്ന തലക്കെട്ടിൽ ഹിന്ദുസ്ഥാൻ ടൈംസിൽ എഴുതിയ മുഖപ്രസംഗം പ്രസിദ്ധമാണ്. ‘ഫസ്റ്റ് ഡ്രാഫ്റ്റ്: വിറ്റ്‌നസ് ടു മേക്കിങ് ഓഫ് മോഡേൺ ഇന്ത്യ ആത്മകഥയാണ്.
Prof. John Kurakar
No comments:
Post a Comment