കണ്ണുകളും വൃക്കയും ദാനം ചെയ്‌ത് സജികുമാര്‍ യാത്രയായി
ഒരാള്‍ക്കു ജീവനും രണ്ടുപേര്‍ക്കുവെളിച്ചവും പകര്‍ന്നു നല്‍കി ആലപ്പുഴ പഴവീട് അയ്യംപറമ്പില്‍ സജികുമാര്‍ (50) യാത്രയായി. മസ്‌തിഷ്‌ക്കമരണം സംഭവിച്ച പൊതുപ്രവര്‍ത്തകന്‍ കൂടിയായ സജികുമാറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മക്കളായ അഞ്‌ജലിയും അഭിജിത്തും ഭാര്യ ലതയും തീരുമാനിക്കുകയായിരുന്നു.ഡിസംബര്‍ 26ന് തുക്കുകുളത്ത് റോഡ് മുറിച്ചു കടക്കവേ കാറിടിച്ചാണ് സജികുമാറിന്റെ തലയ്‌ക്കു ഗുരുതര ക്ഷതമേറ്റത്. 27ന് ലേക്‌ഷോര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അതീവ ഗുരുതരാവസ്‌ഥയിലായിരുന്നു. 29ന് മസ്‌തിഷ്‌കമരണം സ്‌ഥിരീകരിച്ചപ്പോള്‍ ഭാര്യയും മക്കളും മുന്‍കൈയെടുത്ത് അവയവദാനത്തിന് തയാറാകുകയായിരുന്നു.
ലോക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 38 വയസുള്ള തൃശൂര്‍ സ്വദേശിക്കാണ് സജികുമാറിന്റെ വൃക്ക വച്ചുപിടിപ്പിച്ചത്. നേത്രപടലങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നേത്ര ബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൃക്ക മാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് യൂറോളജിസ്‌റ്റ് ഡോ.ജോര്‍ജ് പി. ഏബ്രഹാം, ഡോ. ഡാറ്റ്‌സന്‍ ജോര്‍ജ്. പി, അത്യാഹിത ചികിത്സാ വിഭാഗം മേധാവി ഡോ. മോഹന്‍ മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment