പഴയ കുറെ നട്ടെല്ലുകള്‍
(ബി.ജി.വര്‍ഗ്ഗീസ് ഒരു അനുസ്മരണം)
മനോജ് മേനോന്‍
പുതിയതും പഴയതുമായ കിട്ടാവുന്നത്ര നട്ടെല്ലുകള്‍,
കഴിയാവുന്നത്ര വിലയ്ക്ക് വാങ്ങാന്‍ മോഹിക്കുന്ന ഈ കാലത്ത് വിലയ്ക്ക് വഴങ്ങാത്ത
പഴയ കുറെ നട്ടെല്ലുകള്‍ ഉണ്ടെന്നും ഉണ്ടായിരുന്നെന്നുമുള്ള ഓര്‍മ്മിപ്പിക്കലുകളാണ്
ബി.ജി.വര്‍ഗ്ഗീസിന്റെ തലമുറ നല്കുന്നത്. ഉദ്യോഗഭാരത്തിന്റെ പേരില്‍ പരമാധികാര
വ്യവസ്ഥയോട് സമരസപ്പെടുമ്പോഴും, ഉള്ളില്‍ കത്തുന്നത് അതല്ല എന്ന ഒരു തരം
തിരിച്ചറിവായിരുന്നു ബൂബ്ലൂ ജോര്ജ്ജ് വര്‍ഗ്ഗീസ് എന്ന ബി.ജി.വര്‍ഗ്ഗീസിനെയും
സി.പി.രാമചന്ദ്രനെയുമൊക്കെ വേറിട്ടു നിര്‍ത്തുന്നത്. ഡല്‍ഹിയുടെ പതിവ്
മാധ്യമവലയങ്ങളില്‍പ്പെട്ട് കോര്‍പ്പറേറ്റ് വല്‍ക്കരിക്കപ്പെട്ട
ധിഷണകളാകാതിരിക്കാനുള്ള ശ്രദ്ധയാണ് അവരെ നയിച്ചത്. ഡല്‍ഹിയുടെ പതിവ്
വെടിവട്ടങ്ങളില്‍ അവരെ കാണാതിരുന്നതിനും ഇത്തരം തിരിച്ചറിവുകളായിരുന്നു
കാരണക്കുറ്റികള്‍.
1966 മുതല്‍ 1969 വരെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു ബി.ജി.വര്‍ഗ്ഗീസ് .ഈ മൂന്ന് വര്‍ഷവും ഇന്ദിര പ്രസംഗിച്ചത് വര്‍ഗ്ഗീസിന്റെ എഴുത്തുകടലാസുകളെ ആശ്രയിച്ചായിരുന്നു. എന്നാല്‍ തൊട്ടു പിന്നാലെ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ പത്രാധിപ സ്ഥാനത്ത് എത്തിയപ്പോള്‍ ഇന്ദിരയുടെ അടിയന്തരാവസ്ഥയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടി. പക്ഷെ ഇന്ദിരാ വിമര്‍ശകര്‍ക്ക് അക്കാലത്ത് നേരിടേണ്ടി വന്നതെല്ലാം വര്‍ഗ്ഗീസിനെയും തേടിയെത്തി. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രാധിപസ്ഥാനത്തുനിന്ന് പിരിച്ചു വിടപ്പെട്ടു. എന്നിട്ടും കീഴടങ്ങിയില്ല 'മുട്ടു കുത്താന്‍ പറയുമ്പോള്‍ ഇഴയുന്നവര്‍' മാധ്യമ ലോകത്തുണ്ടായിരുന്ന കാലത്ത് തന്നെ. എന്നിട്ടും 1975 ലെ മഗ്‌സാസെ പുരസ്‌കാരം ബി.ജി.വര്‍ഗ്ഗീസിനയാണ് തേടിയെത്തിയത്.
2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്‍.പി.രാജേന്ദ്രന്റെ നിര്‍ദേശ പ്രകാരം
മാതൃഭൂമിക്ക് വേണ്ടിയാണ് ബി.ജി.വര്‍ഗ്ഗീസിനെ ആദ്യമായി കാണുന്നത്.
തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും പാര്‍ലമെന്റില്‍ എത്താതെ പോയ
പ്രതിഭകളെക്കുറിച്ചുള്ള അന്വേഷണം. അപ്പോഴേക്ക് പ്രവര്‍ത്തന മേഖലയായി മാറിയിരുന്ന
സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ ഓഫീസില്‍ വച്ച് മുന്‍കൂട്ടി നിശ്ചയിച്ച
കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു.
1977 ലെ ഇന്ദിരാ വിരുദ്ധ തരംഗത്തില്‍ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച കാലമായിരുന്നു എനിക്ക് ആവശ്യം. ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി കേരളത്തില്‍ മത്സരിക്കണമെന്ന് ബി.ജി.വര്‍ഗ്ഗീസിനോട് നിര്‍ദേശിച്ചത് എല്‍.കെ.അദ്വാനിയായിരുന്നു. അന്ന് ഇന്ദിരയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ ഒരു പക്ഷം ചേര്‍ന്നിരുന്നു. ബി.ജി വര്‍ഗ്ഗീസിനെ സ്ഥാനാര്‍ഥിയാക്കാന്‍ കൈകോര്‍ത്തത് എല്‍.കെ.അദ്വാനിയും ഇ.എം.എസുമായിരുന്നു എന്നത് രാഷ്ട്രീയ ചരിത്ര വിദ്യാര്‍ഥികള്‍ക്കും കൗതുകം.കേരളത്തില്‍ പോയി ഇ.എം.എസിനെ കാണു, അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കും എന്ന്് അദ്വാനി വര്‍ഗ്ഗീസിനോട് പറഞ്ഞു.കൊച്ചിയില്‍ ചെന്ന് ഇ.എം.എസിനെ കണ്ട കഥയും ബി.ജി. പറഞ്ഞു.രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇ.എം.എസ് വിശദീകരിച്ചു.''
അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ട കാലമാണിത്.താങ്കളെപ്പേലെയുള്ളവര്‍ മത്സര രംഗത്തു വേണമെന്ന് മുന്നണി ആഗ്രഹിക്കുന്നു.'' പണമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചപ്പോള്‍ പണം ജനങ്ങള്‍ തരുമെന്നായിരുന്നു ഇ.എം.എസിന്റെ മറുപടി.തിരുവല്ലയിലാണ് വീടെന്നറിഞ്ഞപ്പോള്‍ തിരുവല്ല ഉള്‍പ്പെടുന്ന മാവേലിക്കരയില്‍ മത്സരിക്കാന്‍ ഇ.എം.എസ് നിര്‍ദേശിച്ചു. കോണ്‍ഗ്ര്‌സ് സ്ഥാനാര്‍ഥി ബി.കെ.നായരായിരുന്നു എതിരാളി. എന്നാല്‍ ദക്ഷിണേന്ത്യയില്‍ വീശിയ കോണ്‍ഗ്രസ് അനുകൂല കാറ്റില്‍ ബി.ജി.പരാജയപ്പെട്ടു.''
ഇന്ദിരയും സഞ്ജയും നേടിയ വോട്ടുകളെക്കാള്‍ കൂടുതല്‍ കിട്ടി'' യെന്നായിരുന്നു തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് ചിരി പുരണ്ട മറുപടി.'' പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിനാല്‍ അടിയന്തരാവസ്ഥയുടെ കടുത്ത യാഥാര്‍ഥ്യങ്ങള്‍ ദക്ഷിണേന്ത്യക്ക് അറിയാന്‍ കഴിയാതെ പോയതാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ കാരണമെന്ന രാഷ്ട്രീയവും ബി.ജി.വിശദീകരിച്ചു. എന്നാല്‍, ലോക്‌സഭയില്‍ പരാജയപ്പെട്ടെങ്കിലും രാജ്യസഭ വഴി പാര്‍ലമെന്റില്‍ എത്താന്‍ മൊറാര്‍ജി ദേശായി ക്ഷണിച്ചു. എന്നാല്‍ ലോക്‌സഭയില്‍ പരാജയപ്പെട്ട ഒരാള്‍ പിന്‍വാതിലിലൂടെ പാര്‍ലമെന്റില്‍ വരുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഒഴിവാക്കാന്‍ വര്‍ഗ്ഗീസിന്റെ സ്ഥൈര്യമുള്ള മനസ്സിന് കഴിഞ്ഞു. പിന്നീടും ദേശീയ നേതാക്കളുമായുള്ള ബന്ധം അധികാരത്തിലേക്കുള്ള ഇടവഴിയായി അദ്ദേഹം കണ്ടില്ല. കൂടിക്കാഴ്ചക്ക് ശേഷം പിന്നെയും ചില പുസ്തക പ്രകാശന ചടങ്ങുകളില്‍ വച്ച് കണ്ടെങ്കിലും, ബി.ജി.വര്‍ഗ്ഗീസ് തിരക്കുകളില്‍ നിന്ന് വഴിമാറുന്ന നേരമായിരുന്നു അതെല്ലാം.
മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി എക്കാലത്തും പക്ഷം പിടിച്ച ബി.ജി.വര്‍ഗ്ഗീസ് 2002 ലെ ഗുജറാത്ത്് കലാപത്തെക്കുറിച്ച് അന്വേഷണം നടത്തിയ പത്രാധിപ സംഘത്തില്‍ അംഗമായിരുന്നു. വളയാത്ത ഇത്തരം കുറെ നട്ടെല്ലുകള്‍ പൊതുസമൂഹ നിര്‍മ്മിതിയില്‍ ഉണ്ടായിരുന്നു എന്ന് പറയാനുള്ള ചരിത്രമെങ്കിലും ബാക്കിയാവുകയാണെങ്കില്‍, ബി.ജി.വര്‍ഗ്ഗീസ് അതില്‍ ഒരടയാളമാകും.

Prof. John Kurakar
No comments:
Post a Comment