Pages

Tuesday, December 30, 2014

TRIBUTE PAID TO LUISE RAINER, HOLLYWOOD GOLDEN ERA OSCAR WINNER


TRIBUTE PAID TO LUISE RAINER, HOLLYWOOD GOLDEN ERA OSCAR WINNER
ലൂയിസ് റെയ്നർ അന്തരിച്ചു 
Luise RainerActress Luise Rainer, who became the first winner of consecutive Oscars in the 1930s, has died at the age of 104.The German-born star was named best actress in 1936 and 1937 - a feat achieved by only five actors in Academy Awards history to date.Her achievement made her a force in the golden age of Hollywood cinema, but was also a curse, making her last major film in 1943.She settled in London and made occasional appearances on film and TV.Rainer appeared in US small screen series The Loveboat in 1984, while her last substantial film role came in 1998, playing opposite Michael Gambon and Dominic West in The Gambler.The actress appeared in a number of German films before being talent-spotted by Hollywood studio MGM and making her debut in 1935.Luise Rainer spent much of her post-Hollywood life living in London
Just a year later she scooped an Academy Award for her performance in The Great Ziegfeld, playing the legendary theatrical impresario's wife.In one famous scene, her face was tear-stained as she congratulated her former husband on his marriage to another actress.The following year, her portrayal of a Chinese peasant in The Good Earth won her a second statuette, at a time when Oscar winners were disclosed some time before the ceremony.The actress told the BBC in 2003 the awards ceremony "was not as elaborate" as it is today.Rainer later said that "nothing worse could have happened to me," explaining two awards meant the studio could "throw me into anything".After clashing with MGM over a lack of artistic freedom and losing out to Ingrid Bergman in Ernest Hemingway's For Whom The Bell Tolls, she broke her contract with them. Glitzy biopic The Great Ziegfeld won Rainer her first Oscar
"I was a machine, practically - a tool in a big, big factory, and I could not do anything. And so I left. I just went away. I fled. Yes, I fled," she later said in an interview.Other actors to have collected consecutive acting awards are Spencer Tracy, Katharine Hepburn, Jason Robards and Tom Hanks.Rainer was married twice, and second husband Robert Knittel died in 1989 after their marriage of 44 years.The couple had one daughter, Francesca Knittel-Bowyer, who said her mother had died from pneumonia at her London home."She was bigger than life and could charm the birds out of the trees," she said. "If you saw her, you'd never forget her.''
 സി​നി​മയുടെ സുവർണകാലത്ത് തിളങ്ങി നിൽക്കുകയും തുടർച്ചയായ വർഷങ്ങളിൽ ഇരട്ട ഓസ്കാർ ജേതാവാകുകയും ചെയ്ത ശേഷം വെള്ളിവെളിച്ചത്തിൽ നിന്ന് മാറിനടന്ന നടി ലൂയിസ് റെയ്നർ അന്തരിച്ചു. വശ്യസൗന്ദര്യത്തിനൊപ്പം തുളുമ്പുന്ന അഭിനയപ്രതിഭ കൂടിയായിരുന്ന റെയ്നർ പ്രേക്ഷകരുടെ ആരാധനാപാത്രമായിരുന്നു. ലണ്ടനിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന റെയ്നർക്ക് നൂറ്റിനാല് വയസായിരുന്നു. ഫ്രാൻസെസ്ക നിറ്റൽ ബൗവ്വയർ ഏകമകളാണ്. 

1930
കളിലെ ജർമ്മൻ തീയേറ്റർ കാലഘട്ടം മുതൽ ടെലിവിഷൻ സീരിയൽ യുഗം 
വരെ നീണ്ട അഭിനയജീവിതത്തിൽ വൈവിദ്ധ്യമുള്ള കഥാപാത്രങ്ങളെ ഉൾക്കൊണ്ട റെയ്നറെ ന്യൂമോണിയ ബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിടർന്ന കണ്ണുകളും ആപ്പിൾ പോലെ തുടുത്ത കവിളുകളുമുള്ള സുന്ദരിയായിരുന്ന റെയ്നറുടെ സംഭാഷണചാതുര്യം ഏറെ സവിശേഷമായിരുന്നു. ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നീട് മറക്കാൻ കഴിയില്ലായിരുന്നു. 

ആദ്യമായി ഹോളിവുഡിൽ തുടർച്ചയായി രണ്ടു തവണ അക്കാഡമി അവാർഡ് നേ
ടിയെന്ന ഖ്യാതി നേടി. 1936 ഗ്രേറ്റ് സീഗ്ഫെൽഡിലെയും 1937 പേൾ എസ്. ബക്കിന്റെ നോവലിന്റെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്കാരമായ ' ഗുഡ് എർത്തി"ലെയും അഭിനയത്തിനാണ് ഓസ്കാർ സ്വന്തമാക്കിയത്. പിൻഗാമികളായ നാലു പേർക്ക് മാത്രമാണ് ഭാഗ്യം പിന്നീട് ലഭിച്ചത്. 'ഓസ്കാറിന്റെ ശാപ"ത്തിന് ഇരയായെന്ന് പറയാവുന്ന രീതിയിൽ വളരെ പെട്ടെന്ന് റെയ്നർ അഭിനയരംഗത്ത് കൂപ്പു കുത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഹോളിവുഡ് സ്റ്റുഡിയോകളിലെ പാച്ചിലിൽ നിന്ന് വിട്ട് ന്യൂയോർക്കിലേക്ക് തട്ടകം മാറ്റിയെങ്കിലും നാടകകൃത്തായിരുന്ന ഭർത്താവ് ക്ളിഫോഡ് ഒഡറ്റുമൊത്തുള്ള അസംതൃപ്ത ജീവിതവും കൂടിയായപ്പോൾ 1940 താരപദവി ഉപേക്ഷിക്കാൻ നിർബന്ധിതയാവുകയായിരുന്നു. ഓസ്കാർ ഇരട്ടവിജയം തന്നെ എവിടെയും തട്ടാനുള്ള വട്ട് ആക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചുവെന്ന് റെയ്നർ പിന്നീട് ഒരു അഭിമുഖത്തിൽ പരിഭവപ്പെടുകയുണ്ടായി. എങ്കിലും 1943 'ഹോസ്റ്റേജസ്" എന്ന ഒരു ഹോളിവുഡ് ചിത്രം കൂടി ചെയ്തു. പിന്നീട് ഇംഗ്ളണ്ടിലേക്ക് പോയി. അവിടെ ഇടക്കിടെ സിനിമയിലും ടെലിവിഷനിലുമായി പ്രത്യക്ഷപ്പെട്ട് തിരക്കില്ലാത്ത അഭിനയജീവിതം തുടർന്നു. 

ഒഡറ്റുമായുള്ള ബന്ധം ഉപേക്ഷിച്ച് 1945 പുസ്തകപ്രസാധകനായ റോബർട്ട് നിറ്റലിനെ വിവാഹം കഴിച്ചു. 1910 ജനുവരി 12 ന് ജർമ്മനിയിലാണ് ആസ്ട്രിയൻ വംശജയായ റെയ്നർ ജനിച്ചത്. യൗവനാരംഭത്തിൽ തന്നെ അഭിനയരംഗത്തെത്തി. ആസ്ട്രിയൻ സംവിധായകനായിരുന്ന മാക്സ് റീൻഹാർറ്റിന്റെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. യൂറോപ്യൻ സൗന്ദര്യധാമങ്ങളെ തേടിയ മെട്രോ ഗോൾഡ്വിൻ മെയർ ആണ് റെയ്നറെ ഹോളിവുഡിൽ അവതരിപ്പിച്ചത്. 1935 അഭിനയിച്ച 'ദി​ എസ്കേപേഡ്" ആണ് ആദ്യഹോളിവുഡ് ചിത്രം.

Prof. John Kurakar


No comments: