Pages

Tuesday, December 30, 2014

സംസ്ഥാന ഭീകര വിരുദ്ധ സേനയുടെ ആസ്ഥാനം മലപ്പുറത്ത്

സംസ്ഥാന ഭീകര വിരുദ്ധ സേനയുടെ ആസ്ഥാനം മലപ്പുറത്ത്

 top news
             സംസ്ഥാന ഭീകര വിരുദ്ധ സേനയുടെ ആസ്ഥാനം മലപ്പുറം അരീക്കോട് സ്ഥാപിക്കാന്‍ അന്തിമ തീരുമാനമായി.അരീക്കോട്ടെ മലബാര്‍ സ്‌പെഷല്‍ പൊലീസ് ആസ്ഥാനം റാപ്പിഡ് റെസ്‌ക്യൂ റെസ്‌പോണ്‍സ് ഫോഴ്‌സിന് വിട്ട് നല്‍കാനാണ് തീരുമാനം.ഡിഐജിയുടെ നേത്യത്വത്തില്‍ സേനാ അംഗങ്ങള്‍ക്കുള്ള പത്തു ദിവസത്തെ ക്യാമ്പ് ആസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.
പാലക്കാട്ട് ഉണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളെത്തുടര്‍ന്നാണ് ഭീകര വിരുദ്ധ സേനക്ക് അതിവേഗം ആസ്ഥാനം കണ്ടെത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. റാപ്പിഡ് റെസ്‌ക്യൂ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ 500സേനാഗങ്ങളാവും ക്യാമ്പിലുണ്ടാവുക.അടൂരില്‍ സംസ്ഥാന തലത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സേനാംഗങ്ങള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാനാണ് അരീക്കോടിനെ ആസ്ഥാനമായി കണ്ടെത്തിയിരിക്കുന്നത്.
കൈമാറ്റ നടപടികള്‍ പൂര്‍ണ്ണമാകും മുമ്പ് തന്നെ ഭീകരവിരുദ്ധ സേനാ അംഗങ്ങള്‍ക്കുള്ള പത്തുദിവസത്തെ ക്യാമ്പ് അരീക്കോട്ട് ആരംഭിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത് ഭരണസമിതികളെ അറിയിക്കാതെയാണ് കൈമാറ്റ നടപടികള്‍ ആഭ്യന്തര വകുപ്പ് വേഗത്തിലാക്കിയത്. ആര്‍.ആര്‍.ആര്‍.എഫ് എം.എസ്.പി ഏറ്റെടുത്തതോടെ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനവും നിഷേധിച്ചു.
1921ല്‍ മലബാര്‍ കലാപം അടിച്ചമര്‍ത്താന്‍ സ്ഥാപിച്ചതായിരുന്നു അരീക്കോട്ടെ എം.എസ്.പി ക്യാമ്പ്. ഭീകര വിരുദ്ധ സേനക്ക് ക്യാമ്പ് കൈമാറാന്‍ തീരുമാനിച്ചതോടെ അരീക്കോട് ഉണ്ടായിരുന്ന മുന്നൂറോളം സേനാഗംങ്ങളെ ക്ലാരി എം.എസ്.പിയിലേക്ക് മാറ്റി. മലപ്പുറം എസ്.പി ദേബേശ് കുമാര്‍ ബഹ്‌റ നേരിട്ടെത്തിയാണ് കൈമാറ്റ നടപടികള്‍ക്ക് നേത്യത്വം നല്‍കുന്നത്.

Prof. John Kurakar



No comments: