ബുദ്ധ മതത്തിലേക്ക് ഘര്‍ വാപസി
നടത്തുമെന്ന് സത്യഷോധക് ഒബിസി പരിഷദ്
ഇന്ത്യ ബുദ്ധമത രാജ്യമായിരുന്നു എന്ന് സത്യഷോധക് ഒബിസി പരിഷദ്. ഹിന്ദു മതത്തില്‍ നിന്നും മറ്റു മതങ്ങളില്‍ നിന്നും ബുദ്ധ മതത്തിലേക്ക് ഘര്‍ വാപസി നടത്താനൊരുങ്ങുകയാണ് സംഘടന. 2015 -ഓടു കൂടി കൂടുതല്‍ പേരെ ബുദ്ധ മതത്തിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
ആറായിരത്തി അഞ്ഞൂറോളം ആളുകള്‍ ബുദ്ധമത വാപസിയില്‍ പങ്കു ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചയായി സംഘടന അവകാശപ്പെട്ടു.ബ്രാഹ്മണ കുടുംബങ്ങളും നൂറോളം മറാത്ത കുടുംബങ്ങളും പരിവര്‍ത്തനത്തില്‍ പങ്കു ചേരും. 2011 മുതല്‍ ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നതായി സംഘടന അറിയിച്ചു. 50-ല്‍ അധികം ക്രിസ്ത്യന്‍ കുടുംബങ്ങളും 3 മുസ്ലീം കുടുംബങ്ങളും ബുദ്ധമത വാപസിയില്‍ പങ്കെടുക്കുമെന്ന് നേതൃത്വം അവകാശപ്പെട്ടു.
ബുദ്ധ മതത്തിലേക്കുള്ള പരിവര്‍ത്തനത്തെ തടയില്ലെന്ന് ബിജെപി വക്താവ് മാധവ് ഭണ്ഡാരി പ്രതികരിച്ചു. എന്നാല്‍ നിര്‍ബന്ധിത പരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് ഭണ്ഡാരി അറിയിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment