Pages

Tuesday, December 16, 2014

TALIBAN ATTACK ARMY RUN SCHOOL IN PESHAWAR,PAKISTAN

പാകിസ്താനിലെ സ്‌കൂളില്‍ തീവ്രവാദി ആക്രമണം: നൂറിലേറെ മരണം

Over 100 students were among 126 people killed on Tuesday when heavily-armed Taliban terrorists stormed an army-run school in Pakistan's volatile Peshawar city and opened indiscriminate fire on them, in one of the most gruesome attacks in recent years against children. A group of eight to 10 suicide attackers wearing paramilitary Frontier Corps uniforms entered Army Public School on Warsak Road and started indiscriminate firing around 10.30 am (local time) Khyber-Pakhtunkhwa Chief Minister Pervez Khattak told reporters.In one of the most gruesome attacks in recent years against children anywhere in the world, the terrorists went from classroom-to-classroom shooting indiscriminately at the
shocked students, eyewitnesses told local media.

One rescued student told reporters that the attackers had long beards and they were wearing
kameez. He said they were speaking Arabic and looked foreigners. At least 24 bodies were lying in the Lady Reading Hospital and 60 others in Combined Military Hospital, Khattak said. At least 43 injured have been shifted toLRH, 40 to CMH and others to nearby hospitals.Khattak said at least one militant blew himself up inside the school building, two to three attackers have been killed and five to six others are still inside the complex. The attackers are holding several students as hostages using them as human shields to prevent army from storming the building. Official sources said the toll could go up.Prime Minister Nawaz Sharif condemned the attack and termed it a "national tragedy." He has reached Peshawar to personally monitor the operation. Army Chief Gen Raheel Sharif has also rushed to Peshawar from Quetta.A police official said that the school has been cordoned off, with a rescue operation in progress. About 500 students and teachers were believed to be inside at the time of attack.Mushtaq Ghani, provincial information minister, said the militants entered through a graveyard which is adjacent to the school. It is close to Saint Mary High School located at the start of Warsak Road which was also under threat for last couple of days.
A heavy contingent of police and security forces have blocked the roads leading to the school, taking control of the entire area.In a brief statement, the army said: "Rescue operation by troops underway. Exchange of fire continues. Bulk of student and staff evacuated. Reports of some children and teachers killed by terrorist."The Tehreek-e-Taliban Pakistan spokesman claimed that its six suicide bombers attacked army school, saying it was a revenge for the army's operation against militants in the North Waziristan tribal area close to Peshawar. "We want them to feel our pain," the spokesman said.The army had launched a massive military operation 'Zarb- e-Azb' in June following a brazen militant attack on Karachi's international airport and the failure of peace talks betweenthe government and the Taliban negotiators.The military has said more than 1,300 militants have been killed during the operation in North Waziristan and adjacent tribal region and it will continue till militancy was completely wiped out of Pakistan.Opposition Pakistan Tehreek-i-Insaf Imran Khan, whose party rules Khyber-Pakhtunkhwa province, termed the attack as an act of "barbarism".
Shagufta, who lives near the school, told Geo TV that she heard two explosions, a smaller one followed by a huge bang.A student who identified himself as Shuja told Samaa TV that they were taking examination when firing started. They were told by the teacher to lie down on the floor. He said they remained on floor for about one hour when army soldiers came and told them to go out.Several students escaped through the back gate. One of students who escaped told Dunya TVthat the fourth lecture was in progress when they heard firing."First we didn't know what has happened. But later an army officer told us to escape through back gate," he said. പാകിസ്താനിലെ പെഷവാറില്‍ സൈന്യം നടത്തുന്ന സ്‌കൂളിനുനേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ഥികളക്കം നൂറിലേറെപ്പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് സൂചന.സ്‌കൂളിനുള്ളില്‍ 500 ഓളം കുട്ടികളെ തീവ്രവാദികള്‍ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍, സ്‌കൂളില്‍നിന്ന് ഭൂരിഭാഗം കുട്ടികളെയും പുറത്തെത്തിച്ചുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്. കുട്ടികളും അധ്യാപകരും സൈനികരും വെടിവെപ്പില്‍ കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്തവും തീവ്രവാദി സംഘടനയായ തെഹ് രീക് ഇ താലിബാന്‍ പാകിസ്താന്‍ ഏറ്റെടുത്തിട്ടുണ്ട്. സൈനിക വേഷത്തിലെത്തിയ ആറ് തീവ്രവാദികളാണ് ചൊവ്വാഴ്ച ഉച്ചയോടെ പെഷവാറിലെ ആര്‍മി പബ്ലിക് സ്‌കൂളില്‍ ആക്രമണം നടത്തിയത്. സ്ഥലത്ത് സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സൈനികര്‍ പ്രഥമ ശുശ്രൂഷാ പരിശീലനം നല്‍കിക്കൊണ്ടിരുന്ന ഓഡിറ്റോറിയത്തിലാണ് തീവ്രവാദികള്‍ ആദ്യം ആക്രമണം നടത്തിയത്. സ്‌കൂളിന്റെ പിന്‍വാതിലിലൂടെയാണ് സൈനികര്‍ പല കുട്ടികളെയും പുറത്തെത്തിച്ചതെന്ന് രക്ഷപെട്ട വിദ്യാര്‍ഥികളില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദികള്‍ സ്‌കൂള്‍ ആക്രമിച്ചുവെന്ന വിവരം സൈനികരാണ് തങ്ങളോട് പറഞ്ഞതെന്നും കുട്ടി പറഞ്ഞു.

വസീരിസ്താന്‍ മേഖലയില്‍ തീവ്രവാദികള്‍ക്കുനേരെ സൈന്യം നടത്തുന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണ് സ്‌കൂള്‍ ആക്രമണമെന്ന് പാക് താലിബാന്‍ വക്താവ് മുഹമ്മദ് ഖൊറസാനി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചാവേര്‍ തീവ്രവാദികളാണ് ആക്രമണം നടത്തുന്നതെന്നും സ്‌കൂളിലെ വലിയ കുട്ടികള്‍ക്കുനേരെ ആക്രമണം നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും തീവ്രവാദി നേതാവ് വ്യക്തമാക്കി.
Major terror attacks on schools in Pakistan

Here is the timeline of terrorist attacks in schools in Pakistan
In a recent terror attack in a school in Pakistan, six terrorists stormed Army Public School in Peshawar. Terror group Tehreek-e-Taliban has claimed responsibility for the attack. About 500 students and teachers are believed to have been taken hostage by the terrorists.November 2014: Two people killed and another injured in a bomb attack on a school bus in the Nisti Kot area of the Upper Kurram tribal district.

October 2014: A girls' school in Pakistan has been blown up by terrorists. The unidentified terrorists attacked the government girls' primary school with explosives in Hakim Khan Keley village in the Bara area of Khyber district.
September 2014: Suspected terrorists blew up a government girls' primary school in the border area in Nawagai tehsil.
January 2014: A suicide bomber has blown himself up outside a government school in northwest Pakistan, killing a teenage boy and another person.
September 2013: Bomb attack At Pakistani Girls School. A bomb has exploded outside a girls school in the northwestern town of Bannu, wounding 14 people.
June 2013: At least 14 people were killed and 28 injured in an attack on a Shiite religious school in northwestern Pakistan.
October 2012: Malala Yousafzai was shot at by Taliban militants while she was boarding her school bus in northwest Pakistani district of Swat.
September 2011: Pakistan school bus attack kills teacher and three children. Islamist gunmen target bus near city of Peshawar.
December 2010: Suspected militants targeted a school bus with a roadside bomb in northwestern Pakistani city , killing its driver and injuring two students.
April 2009: 12 children were killed when a bomb hidden in a football, left near the compound wall of a girls' school in Dir, west of Swat Valley, exploded.
March 2009: The Government Girls' Higher Secondary School in Hathian village, Mardan, was bombed. On 23 March, a rocket hit the courtyard of FG Girls' High School in Peshawar; it was launched from nearby hills.
March 2009: A suicide bomber attacked a girls' school in Baluchistan, eastern Pakistan.
February 2009: A girls' schools in Mardan District, north-east of Peshawar, were attacked.
January 2009: A government-run girls' middle school was blown up in Qambar, a suburb of Mingora, Swat.
August 2002: Six killed at Pakistan missionary school. Six Pakistanis were killed and at least three people wounded today when masked gunmen burst into the compound of a school for children of foreign missionaries near the town of Murree.
Terrorist attack and hostage situation in Pakistan
July 2012: Dozens of militants coming from Afghanistan took scores of villagers hostage in Kitkot village near Pakistan's Bajaur tribal area, sparking fighting that killed at least 10 people
August 2010: The militants overpowered guards at the army detention centre located within Peshawar cantonment and took two sentries hostage. The militants, who were being investigated by a law enforcement agency, also took control of the building located a short distance from the US Consulate and an office of the Intelligence Bureau.

October 2009: Militants wearing military uniform attacked the Pakistani army's headquarters, killing six soldiers and taking hostages after a 40-minute gun battle.

പാകിസ്താനില്‍ സ്‌കൂളുകള്‍ക്ക് നേരെ നടന്ന പ്രധാന ആക്രമണങ്ങള്‍
വിദ്യാഭ്യാസത്തെ , പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെ താലിബാന്‍ ശക്തമായി എതിര്‍ത്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കുക എന്നത് അവരുടെ പ്രഖ്യാപിത നയമായിരുന്നു. വിദ്യാഭ്യാസത്തിനെതിരെയുള്ള താലിബാന്‍ ഭീകരതയുടെ ഏറ്റവും വലിയ പ്രതീകമാണ് മലാല യൂസഫ് സായി എന്ന പെണ്‍കുട്ടി.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചതിനാണ് 2012 ല്‍ മലാലയെ തീവ്രവാദികള്‍ അക്രമിച്ചത്. മലാല യൂസഫ്‌സായിയുടെ തലയില്‍ നിറയൊഴിക്കുമ്പോള്‍ താലിബാന്‍ ഭീകരര്‍ നല്‍കിയ സന്ദേശം വ്യക്തമായിരുന്നു പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശമില്ല.

പക്ഷേ, ഭീകരര്‍ കരുതിയതുപോലെയായിരുന്നില്ല പാക് പെണ്‍കുട്ടികളുടെ വിധി. അവര്‍ കൂടുതലായി സ്‌കൂളിലേക്ക് വരാന്‍ തുടങ്ങി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിന്റെ ആഗോളപ്രതീകമായി മലാല മാറി.

2012 ഒക്ടോബര്‍ ഒമ്പതിനാണ് പാകിസ്താനിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ സ്വാത് താഴ്‌വരയില്‍വെച്ച് മലാലയ്ക്ക് വെടിയേറ്റത്. ഭീകരരുടെ വിലക്ക് അവഗണിച്ച് സ്‌കൂളില്‍പോയതിനും വിദ്യാഭ്യാസാവകാശം പ്രചരിപ്പിച്ചതിനുമായിരുന്നു ശിക്ഷ.

മലാല പ്രചോദനമായതോടെ പാകിസ്താനില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ സ്‌കൂളിലെത്തിത്തുടങ്ങി എന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇതുവരെ 1,02,374 പെണ്‍കുട്ടികളാണ് സ്വാത് പ്രവിശ്യയിലെ െ്രെപമറി സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞവര്‍ഷം ഇത് 96,540 മാത്രമായിരുന്നു. സ്വാതില്‍ താലിബാന്‍ സ്വാധീനം കുറയുകയും ചെയ്തു.

പാകിസ്താനില്‍ സ്‌കൂളുകള്‍ക്ക് നേരെ നടന്ന പ്രധാന ആക്രമണങ്ങള്‍


നവംബര്‍ 2014: അപ്പര്‍ ഖുറാം ഗോത്രമേഖലയിലെ നിസ്തി കോട്ട് പ്രദേശത്ത് സ്‌കൂള്‍ ബസിലുണ്ടായ ബോംബ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഒക്ടോബര്‍ 2014: ഖൈബര്‍ ജില്ലയിലെ ബാരാ പ്രദേശത്തെ ഹക്കിം ഖാന്‍ കെലെ ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ സ്‌കൂള്‍ തീവ്രവാദികള്‍ തകര്‍ത്തു.

ജനവരി 2014: നവാഗി തെഹ്‌സിലില്‍ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂള്‍ അഗ്നിക്കിരയാക്കി.

സപ്തംബര്‍ 2013: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബാനു പട്ടണത്തിലെ പെണ്‍കുട്ടികളുടെ സ്‌കൂളിനു പുറത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.

ജൂണ്‍ 2013: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഷിയാ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഒക്ടോബര്‍ 2012 : സ്‌കൂളില്‍ നിന്നും തിരിച്ചു വരുന്ന വഴി മലാലയ്ക്ക് താലിബാന്‍ ഭീകരരുടെ വെടിയേറ്റു

സപ്തംബര്‍ 2011 : പെഷവാറില്‍ സ്‌കൂള്‍ ബസ് ആക്രമിച്ച് ഒരു അധ്യാപികയേയും മൂന്ന് കുട്ടികളേയും വധിച്ചു.

ഡിസംബര്‍ 2010: വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ സ്‌കൂള്‍ ബസിന് നേര്‍ക്കുണ്ടായ ബോംബ് ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ടു. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു.

ഏപ്രില്‍ 2009: പടിഞ്ഞാറന്‍ സ്വാത് താഴ് വരയിലെ പെണ്‍കുട്ടികളുടെ സ്‌കൂളിനടുത്ത് ഫുട്‌ബോളില്‍ ഒളിപ്പുച്ചുവെച്ച ബോംബ് പൊട്ടിത്തെറിച്ച് 12 കുട്ടികള്‍ കൊല്ലപ്പെട്ടു.

മാര്‍ച്ച് 2009: ഹാതിയന്‍ ഗ്രാമത്തിലെ മര്‍ദാനില്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് നേര്‍ക്കും പെഷവാറിലെ എഫ്.ജി ഗേള്‍സ് സ്‌കൂളിന് നേര്‍ക്കും ബലൂചിസ്താനിലെ ഗേള്‍സ് സ്‌കൂളിന് നേര്‍ക്കും ബോംബ് ആക്രമണം.

ഫിബ്രവരി 2009: പെഷവാറിലെ മര്‍ദാന്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ ആക്രമിക്കപ്പെട്ടു.

ജനവരി 2009: മിംഗോറയിലെ ഖംബറില്‍ ഗേള്‍സ് മിഡില്‍ സ്‌കൂള്‍ ആക്രമിക്കപ്പെട്ടു.

ആഗസ്ത് 2002: മുറെ പട്ടണത്തിനടുത്തുള്ള മിഷനറി സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. 



Prof. John Kurakar


No comments: