Pages

Monday, December 15, 2014

ജപ്പാനിൽ ഷിൻസോ ആബേയ്ക്ക് വൻഭൂരിപക്ഷം

ജപ്പാനിൽ ഷിൻസോ ആബേയ്ക്ക് വൻഭൂരിപക്ഷം

ജപ്പാനിൽ പാർലമെന്റിലേക്ക് ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ നേതൃത്വത്തിലുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വൻഭൂരിപക്ഷം ലഭിച്ചു. 'അബെണോമിക്സ്" എന്നറിയപ്പെട്ട ആബേയുടെ സാമ്പത്തിക നയങ്ങളാണ് വൻവിജയത്തിന് കളമൊരുക്കിയത്. തിരഞ്ഞെടുപ്പ് നടന്ന 475 സീറ്റുകളിൽ 291 സീറ്റുകളാണ് എൽ.ഡി.പിക്ക് ലഭിച്ചത്. ജപ്പാന്റെ സാമ്പത്തിക രംഗത്ത് നിഴൽ മൂടി നിൽക്കുന്ന മാന്ദ്യം നീക്കി പുതുജീവൻ നൽകുന്നതിന് വോട്ടർമാർ നൽകിയ ജനവിധിയാണിതെന്ന് ആബേ പറഞ്ഞു. മാന്ദ്യത്തിന്റെ തീവ്രത കുറഞ്ഞുവെങ്കിലും ജനങ്ങളിൽ അതിന്റെ ഗുണഫലം എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വർഷം മുമ്പുണ്ടായ പരാജയത്തിനു ശേഷം പ്രതിപക്ഷ പാർട്ടികളിലുണ്ടായ ആശയക്കുഴപ്പവും ആബേയെ ഏറെ സഹായിച്ചു. മറ്റൊരു പോംവഴി നിർദ്ദേശിക്കാൻ പ്രതിപക്ഷത്തിന് സാദ്ധ്യമാകാതിരുന്ന സാഹചര്യം എൽ.ഡി.പിക്ക് അനുഗ്രഹമാവുകയായിരുന്നു. അവസ്ഥ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽ നിന്ന് വോട്ടർമാരെ പിന്തിരിപ്പിക്കാനും ഇടയാക്കി. അതിനാൽ വോട്ടിംഗ് ശതമാനം വളരെ താഴ്ന്ന നിലയിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച 62 സീറ്റ് എന്ന നില ഭേദപ്പെടുത്താൻ കഴിഞ്ഞെങ്കിലും പ്രധാനപ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് 73 സീറ്റ് മാത്രമാണ് നേടാനായത്. അസംതൃപ്തരുടെ വോട്ടുകൾ ഏറെയും ലഭിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ്. 21 സീറ്റ് നേടിയതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അധോസഭയിൽ ബിൽ അവതരിപ്പിക്കാൻ കഴിയും.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ


No comments: