മതപരിവര്‍ത്തന നിരോധന
നിയമം
വേണം: രാജ്‌നാഥ് സിംഗ്
രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം
നടപ്പാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്
സിംഗ്. ശിവഗിരിയില്‍ തിര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍
ഇക്കാര്യം ഗൗരവമായെടുക്കണം. വേണമെങ്കില്‍ തുറന്ന ചര്‍ച്ചയുമാകാം. ഓരോ മതസ്ഥരും
അതാത് മതങ്ങള്‍ അനുശാസിക്കുന്ന ദാര്‍ശനിക ചിന്തകള്‍ക്ക് അനുസരിച്ച്
ജീവിക്കുന്നതാണ് ഏറ്റവും നല്ലത്. സമാധാനവും ശാന്തിയുമാണ് എല്ലാ മതങ്ങളുടെയും
അടിസ്ഥാനതത്വം. മതവിശ്വാസികള്‍ മതതീതമായി ചിന്തിച്ച് സമത്വത്തോടെ കഴിയണമെന്ന
നാരായണഗുരുസ്വാമിയുടെ പ്രഖ്യാപനം എല്ലാകാലത്തും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നാളെ 10-ന് ആഗോള ശ്രീനാരായണീയ യുവജനസംഗമം കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും 12.30-ന് മാധ്യമസെമിനാര്‍ മന്ത്രി ഷിബു ബേബിജോണും ഉദ്ഘാടനം ചെയ്യും. 2.30-ന് സാഹിത്യസമ്മേളനം 'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ.എം.കെ.സാനു ആധ്യക്ഷ്യം വഹിക്കും. അഞ്ചിന് മന്ത്രി എ.പി.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി ഡോ.മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment