Pages

Saturday, December 6, 2014

കണ്ടക്ടറുടെ സത്യസന്ധത: യുവതിയുടെ അഞ്ച് പവന്റെ മാല തിരിച്ചുകിട്ടി

കണ്ടക്ടറുടെ സത്യസന്ധത:
യുവതിയുടെ അഞ്ച് പവന്റെ മാല തിരിച്ചുകിട്ടി


കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറുടെ സത്യസന്ധതമൂലം യുവതിയുടെ അഞ്ച് പവന്റെ സ്വര്‍ണമാല തിരികെ ലഭിച്ചു. ചടയമംഗലം ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടറായ ബി.എസ്.സുമേഷ് ബാബുവിനാണ് ബസ്സിനുള്ളില്‍നിന്ന് മാല കളഞ്ഞുകിട്ടിയത്. ഞായറാഴ്ച ചടയമംഗലം-കല്ലമ്പലം റൂട്ടിലെ ബസ്സില്‍ നിലമേല്‍ ഭാഗത്തുവച്ചാണ് താലിയുള്‍െപ്പടെയുള്ള മാല കിട്ടിയത്. സുമേഷ് ഉടന്‍ അത് ചടയമംഗലം ഡിപ്പോയില്‍ ഏല്‍പ്പിച്ചു. ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്ന ഡിപ്പോ ഫോണ്‍ നമ്പരില്‍ യുവതി മാല നഷ്ടപ്പെട്ട വിവരം അറിയിച്ചു. അടയാളസഹിതം പറഞ്ഞപ്പോള്‍ യഥാര്‍ഥ ഉടമയാണെന്ന് ബോധ്യപ്പെട്ടു. കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ സൈനുദ്ദീന്റെ സാന്നിദ്ധ്യത്തില്‍ യുവതിക്ക് മാല കൈമാറി.

                         പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: