പാകിസ്താന്റെ ആക്രമണം ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെയെന്ന് മോദി
ഇന്ത്യന്‍ ജനാധിപത്യത്തെ
ആക്രമിക്കാനാണ് പാകിസ്താന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മോദി പാകിസ്താനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ആ ശ്രമത്തെ ധീരതയോടെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇന്ത്യക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ വെള്ളിയാഴ്ചയുണ്ടായ
ആക്രമണത്തില്‍ കൊല്ലപ്പെട്ട 11 സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജാര്‍ഖണ്ഡിലെ ഹസാരി ബാഗില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച പ്രധാനമന്ത്രി സന്ദര്‍ശിക്കാനിരിക്കേയാണ് കശ്മീരില്‍ തീവ്രവാദി ആക്രമണങ്ങള്‍ നടന്നത്. കൊല്ലപ്പെട്ട
ഭീകരരുടെ കൈവശമുണ്ടായിരുന്ന ഭക്ഷണപ്പൊതികളില്‍
പാക്കിസ്ഥാന്‍ സംഘടനയുടെ ഉറുദുവിലെഴുതിയ
കുറിപ്പുകള്‍ കണ്ടെത്തിയതായി സൈന്യം അറിയിച്ചിരുന്നു. പാകിസ്താന്‍ ഉപയോഗിക്കുന്ന
ആയുധങ്ങളുടെ അടയാളങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment