കാൻസർ രോഗികൾക്ക്
അഭയമായി ലക്ഷ്മിതരു
എം. ബിജുമോഹൻ
അലോപ്പതി
ഡോക്ടർമാർ കൈവിട്ടതോടെ ജീവിതത്തിനു
തിരശീല വീണുവെന്നു തന്നെ ചിറ്റാർ
കാരിക്കയം ചെറുവള്ളിൽ വർഗീസ് ഉറപ്പിച്ചു. പടയണിപ്പാറയിലെ പെന്തക്കോസ്തു പള്ളിയിൽ തനിക്കു വേണ്ടി ഒരു കല്ലറ പണികഴിപ്പിക്കുകയും
ചെയ്തു ഈ റിട്ട.
അധ്യാപകൻ. എന്നാൽ
ലക്ഷ്മി തരുവെന്ന അൽഭുത
വൃക്ഷത്തിന്റെ ഇലകൾ വർഗീസിനെ ഇന്ന്
ജീവിതത്തിലേയ്ക്ക് കൈപിടിച്ച് മടക്കിക്കൊണ്ടുവന്നിരിക്കുന്നു.ആറുമാസം മുൻപുവരെ എഴുന്നേറ്റിരിക്കാനും
സംസാരിക്കാനും കഴിയാതിരുന്ന വർഗീസ് കഴിഞ്ഞയാഴ്ച സമീപത്തെ
കല്ല്യാണ വീട്ടിൽ പോയി സദ്യയുണ്ടു.
എഴുപത്തഞ്ചുകാരനായ
വർഗീസിന്റെ ആമാശയത്തിനും കുടലിനുമിടയിൽ മുഴ കണ്ടെത്തിയത്
കഴിഞ്ഞ ഡിസംബറിലാണ്.
ജനുവരിയിൽ കോട്ടയം മെഡിക്കൽ കോളേജ്
ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. മുഴ വീണ്ടും
വരാമെന്നും കാര്യമായൊന്നും ചെയ്യാനില്ലെന്നും ഡോക്ടർമാർ വിധിച്ചു. മാസങ്ങൾക്കു ശേഷം അങ്ങിനെതന്നെ
സംഭവിച്ചു. കഴിക്കുന്ന
ആഹാരം അതേപടി ഛർദ്ദിച്ചു കൊണ്ടിരുന്നു.
ശരീരം അസ്ഥികൂടം
പോലെയായി. കീമോതെറാപ്പിയും കൂടിയായതോടെ എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയായി. വേദനസംഹാരികൾ
മാത്രമായി ആശ്രയം.
മൂന്നുമാസം
മുമ്പ് ഇലക്ട്രോണിക്സ്
സർവ്വീസ് മെൻ അസോസിയേഷൻ
യോഗത്തിൽ വച്ച് വർഗീസിന്റെ മകൻ
സജിയും സുഹൃത്ത് ഇലന്തൂർ പരിയാരം
എം. എസ് വില്ളയിൽ
മധുസൂദനനും കണ്ടുമുട്ടിയതോടെയാണ് വർഗീസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
പരിസ്ഥിതി പ്രവർത്തകൻ കൂടിയായ മധുസൂദനൻ
അർബുദ കോശങ്ങളെ തടയുന്ന ലക്ഷ്മിതരുവിന്റെ
ഇലകൊണ്ടു നടത്തിയ ചികിൽസാ വിജയത്തെപ്പറ്റി
വിശദീകരിച്ചു. മരുന്നുകളോടു പ്രതികരിക്കാതെ മരണം കാത്തു കിടക്കുന്ന
പിതാവിൽ ലക്ഷ്മിതരുവിന്റെ ഇലകൾ കൊണ്ട് അവസാന
പരീക്ഷണം നടത്തി നോക്കാൻ സജി
തീരുമാനിച്ചു.
ദിവസവും രാവിലെ ലക്ഷ്മിതരു ഇലകൾ
ഇട്ടു തിളപ്പിച്ച വെള്ളം വെറും
വയറ്റിൽ കുടിച്ചു തുടങ്ങി. ഫലം
അത്ഭുതാവഹമായിരുന്നു. വർഗീസ് പയ്യെ എഴുന്നേറ്റു നടക്കാനും ഭക്ഷണം കഴിക്കാനും
സംസാരിക്കാനും തുടങ്ങി
അർബുദത്തെ
ശമിപ്പിക്കുന്ന ലക്ഷ്മിതരുവിന്റെ സന്ദേശ വാഹകനാണ് ഇലന്തൂർ
സ്വദേശി മധുസൂദനൻ. പരിസ്ഥിതി പ്രവർത്തനങ്ങൾക്കിടെ
ലക്ഷിതരു ഒൗഷധ വൃക്ഷമാണെന്നറിഞ്ഞതോടെയാണ് അദ്ദേഹം ഇൗ
രംഗത്തേക്കു ചുവടുമാറ്റിയത്. ജില്ലയിലെ കാൻസർ രോഗികളുടെ
ആദ്യ കൂട്ടായ്മ അദ്ദേഹം
കഴിഞ്ഞയാഴ്ച കോഴഞ്ചേരി തെക്കേമലയിൽ സംഘടിപ്പിച്ചു.
നാൽപ്പതോളം രോഗികൾ പങ്കെടുത്ത യോഗത്തിൽ
ലക്ഷ്മതരുവിന്റെ ഇലക്കഷായം ഉപയോഗിക്കുന്നവർ അനുഭവങ്ങൾ
വിവരിച്ചു. തൃശൂരിലെയും തിരുവനന്തപുരത്തെയും അർബുദ രോഗികൾ ലക്ഷ്മി
തരു കൊണ്ട് നടത്തിയ
ചികിൽസ വിജയം കണ്ട വാർത്തകളും
മധുസൂദനൻ യോഗത്തിൽ വിശദീകരിച്ചു.
യോഗത്തിലെത്തിയ
രോഗികൾക്ക് സൗജന്യമായി അദ്ദേഹം ലക്ഷമിതരു തൈകൾ
നൽകി. തൈകൾ വലുതാകുന്നിടം വരെ
ഇലകൾ സൗജന്യമായി വീട്ടിൽ എത്തിച്ചുകൊടുക്കുന്ന ദൗത്യം
കൂടി മധുസൂദനൻ ഏറ്റെടുത്തു.
തന്റെ വീട്ടുപറമ്പിൽ ലക്ഷ്മിതരുവിന്റെ നഴ്സറിയും തുടങ്ങി. അർബുദത്തിന്
മുള്ളാത്തയും പ്രയോജനമെന്നു തെളിഞ്ഞതോടെ അതിന്റെ തൈകളും വിതരണത്തിനായി
എത്തിച്ചിട്ടുണ്ട്. ജീവന കല ജില്ല
സേവാ കോർഡിനേറ്റർ കൂടിയായ
അദ്ദേഹം യൂണിറ്റുകളിൽ ലക്ഷ്മിതരുവിന്റെ പ്രചാരകൻ കൂടിയാണ്. എസ്.
എൻ. ഡി.പി
ശാഖായോഗങ്ങളും ഗുരുദേവ ക്ഷേത്രങ്ങളും മുഖേന
ലക്ഷ്മിതരു വൃക്ഷതൈകൾ വച്ചുപിടിപ്പിക്കാനുള്ള താൽപ്പര്യം
മധുസൂദനൻ യോഗം ജനറൽ സെക്രട്ടറി
വെള്ളാപ്പള്ളി നടേശനെ അറിയിച്ചിട്ടുണ്ട്. മധുസൂദനന്റെ
ഫോൺ: 8891603644.
ലക്ഷ്മി തരു
ആഫ്രിക്കൻ
സസ്യമായ ലക്ഷ്മിതരു വൃക്ഷത്തിന്റെ ഇലകൾ
അർബുദത്തെ ചെറുക്കുമെന്ന് ബാംഗ്ളൂർ യൂണിവേഴ്സിറ്റി ഒാഫ്
അഗ്രികൾച്ചറൽ സയസൻസിലെ മുൻ കാർഷിക
ഗവേഷണ വിഭാഗം മേധാവി ഡോ.
ശ്യാം സുന്ദർ ഇരുപതു വർഷത്തെ
തന്റെ ഗവേഷണത്തിലൂടെ തെളിയിച്ചു. ലക്ഷ്മിതരുവിന്റെ ഇലയും തണ്ടും ഇട്ട്
വെളളം തിളപ്പിച്ചു കുടിക്കുകയെന്ന ലളിതമായ ഉപയോഗത്തിലൂടെയാണ് കാൻസർ
പ്രതിരോധം. അസുഖം ഉള്ളവർക്കും ഇല്ലാത്തവർക്കും
സാധാരണ ദാഹശമിനിയായും ലക്ഷമിതരു വെള്ളം ഉപയോഗിക്കാം.
കാൻസർ രോഗികൾ തുടർച്ചയായി ഉപയോഗിക്കണമെന്നു
മാത്രം. ഒന്നര-രണ്ടുമാസത്തിനുള്ളിൽ ആശാവഹമായ
മാറ്റമുണ്ടാകുമെന്നാണ് കണ്ടെത്തൽ. 1960കളിലാണ് ലക്ഷ്മിതരു ഇന്ത്യയിലെത്തിയത്.
വെള്ളക്കെട്ടില്ലാത്ത പ്രദേശത്ത് ഏതു കാലാവസ്ഥയിലും
വളരുന്ന ചെറുവൃക്ഷമാണിത്.
No comments:
Post a Comment