അമൃത ആശുപത്രിയുടെ ഗസ്റ്റ് ഹൗസിൽ
നിന്ന് യുവതി ചാടി മരിച്ചു
ഇടപ്പള്ളി അമൃത ആശുപത്രി ഗസ്റ്റ് ഹൗസിന്റെ 15-ാം നിലയിൽ നിന്ന് ചാടി ഹരിപ്പാട് മണ്ണാറശാല തറയിൽ കിഴക്കതിൽ വീട്ടിൽ മഞ്ജു
(21) മരിച്ചു. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കൂട്ടുകാരിയെ പിരിയാൻ കഴിയാത്ത വിഷമത്താലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.
അമൃത ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ കൂട്ടുകാരിയെ കാണാൻ എത്തിയതായിരുന്നു മഞ്ജു .ഇരുവരും കോട്ടയത്ത് ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിക്കുമ്പോൾ മുതൽ സൗഹൃദമായിരുന്നു. ഇതിനിടെ മഞ്ജുവിന്റെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹത്തോട് എതിർപ്പുണ്ടായിരുന്ന മഞ്ജു കൂട്ടുകാരിയോട് ഈ വിവരം പറയാനാണ് എത്തിയത്. അമ്മ മണിയമ്മാളും സഹോദരന്റെ ഭാര്യ ജയശ്രീയും ഒപ്പമുണ്ടായിരുന്നു. ഇവരെ താഴത്തെ നിലയിൽ നിറുത്തിയ ശേഷം മഞ്ജു മുകളിൽ കൂട്ടുകാരിയെ കാണാൻ പോയതായിരുന്നു. അസ്വാഭാവിക മരണത്തിന് ചേരാനല്ലൂർ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment