കെ.എസ്.ആര്‍.ടി.സിക്ക് പുതിയ പാക്കേജ്
കെ.ടി.ഡി.എഫ്.സിയില്‍
നിന്നും കെ.എസ്.ആര്‍.ടി.സി
എടുത്തിട്ടുള്ള വായ്പ ദേശസാത്കൃത ബാങ്കുകളിലേക്ക്
മാറ്റും. വന്‍ പലിശ ഈടാക്കുന്ന
കെ.ടി.ഡി.എഫ്.സിയില്‍
നിന്നും ദേശസാത്കൃത ബാങ്കുകളിലേക്ക് മാറുന്നതിലൂടെ
കോടികള്‍ ലാഭിക്കാനാകുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
അറിയിച്ചു. മൂന്നു മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍
കൊടുതീര്‍ക്കും. ഈ മാസം
24 മുതല്‍ മുടങ്ങിയ പെന്‍ഷന്‍
വിതരണം ചെയ്യും. 15,000 രൂപ വരെ
പെന്‍ഷനുള്ളവര്‍ക്ക്
അവരുടെ പെന്‍ഷന്‍ തുക
പൂര്‍ണമായും ലഭിക്കും
അതിന് മുകളില്‍ തുകയുള്ളവര്‍ക്ക്
ബാക്കി തുക ഗഡുക്കളായി
അടുത്ത ജൂലായ്, ആഗസ്ത്, സപ്തംബര്‍
മാസങ്ങളിലായി വിതരണം ചെയ്യും. ജനവരി,
ഫിബ്രവരി, മാര്‍ച്ച് മാസങ്ങളിലെ
പെന്‍ഷനും ഇതേ
ക്രമത്തില്‍ വിതരണം ചെയ്യും. ബാക്കി
തുക ഒക്‌ടോബര്‍,
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിതരണം
ചെയ്യും. കെ.എസ്.ആര്‍.ടി.സിക്ക്
സര്‍ക്കാര്‍ നല്‍കിയ വായ്പ
ഇക്വറ്റിയായി മാറ്റും. കൂടുതല്‍ ബസ്സുകള്‍
നിരത്തിലിറക്കി ദിവസേന 60 ലക്ഷം രൂപ
അധിക വരുമാനമുണ്ടാക്കും. നഷ്ടത്തിലോടുന്ന
സര്‍വീസുകളില്‍ 25 ശതമാനം
നിര്‍ത്തലാക്കി പകരം
ലാഭകരമായ റൂട്ടിലേക്ക് മാറ്റും. ഇതുവഴി 35 കോടി
രൂപ ലാഭിക്കാനാകുമെന്ന് കണക്കാക്കുന്നതായി
തിരുവഞ്ചൂര്‍ അറിയിച്ചു.
Prof. John Kurakar
No comments:
Post a Comment