മാവോവാദികളുടെ ആക്രമണം
ഭയന്ന് ഉറങ്ങാത്ത ജനത
നക്സല്‍ബാരികള്‍ പിന്നെ മാവോവാദികള്
രമേഷ്കുമാര്‍ വെള്ളമുണ്ട
നിരവില്‍പ്പുഴയ്ക്ക് സമീപത്തെ
കുഞ്ഞോം വനമേഖലയാണ് ഏറ്റവും കൂടുതല്‍
തവണ മാവോയിസ്റ്റുകളെ കൊണ്ട്
ഭീതിയില്‍ നിറയുന്നത്. വയനാട്, കണ്ണൂര്‍, കോഴിക്കോട്
ജില്ലകളിലെ അതിര്‍ത്തി പങ്കിടുന്ന
വനമേഖലയായതിനാല്‍ ഇതിനുള്ളില്‍ നിന്നും കമാന്റോ ഓപ്പറേഷന്‍
വഴി ഇവരെ വേട്ടയാടാന്‍
ബുദ്ധിമുട്ടുണ്ടെന്നാണ് ദൗത്യ സേനയുടെ കുറ്റസമ്മതം.കൂരുരിട്ടുള്ള രാത്രിയിലും ഉണര്‍ന്ന് നില്‍ക്കുന്ന കാടുകള്‍. അടിയാന്റെ
കുടിലില്‍ ബഹളങ്ങളെല്ലാം അടങ്ങിയാല്‍ മെല്ലെ കൃഷിയിടങ്ങള്‍ ലക്ഷ്യമാക്കിയിറങ്ങുന്ന
വന്യജീവികള്‍. ഇതിനെല്ലാം അപ്പുറത്തായിരുന്നു ജന്മിമാര്‍ക്ക് എഴുപത്കളിലെ ഭയം
നിറച്ച രാവുകള്‍. നേരിട്ടു ശിക്ഷ
വിധിക്കുന്ന നക്‌സല്‍ബാരികളായിരുന്നു ജന്മിമാരുടെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നത്.
ഏതുനിമിഷവും
വാതിലില്‍ നക്‌സലൈറ്റുകള്‍
വന്ന് മുട്ടിയേക്കാം. സായുധരായ നക്‌സലൈറ്റുകളെ
നേരിടാനുള്ള ചങ്കുറപ്പ് ഈ നാട്ടില്‍
ആര്‍ക്കുമില്ലെന്ന് തന്നെ
പറയേണ്ടിവരും. ജന്മി അടിയാന്‍ ജീവിത
വ്യവസ്ഥയിലെ ചൂഷണത്തിനെതിരെ രക്തം കൊണ്ട് പരിഹാരം
കാണാന്‍ ഇറങ്ങി തിരിച്ചവരുടെ നാടായിരുന്നു
ഒരു കാലത്ത് വയനാട്.
നക്‌സല്‍ സമര
ചരിത്രത്തിലെ തീഷ്ണമായ സമരങ്ങള്‍ക്ക്
ചോരപുരട്ടിയ വയനാടന്‍ ഗ്രാമത്തില്‍ നാലുപതിറ്റാണ്ടുകള്‍ക്ക് ശേഷം വിണ്ടും
ഭയംനിറഞ്ഞ രാവുകള്‍ ആവര്‍ത്തിക്കുകയാണ്.
നിലവിലെ വ്യവസ്ഥിതികള്‍ക്കെതിരെ സായുധ കലാപത്തിന്
പുറപ്പെട്ടിറങ്ങിയ മാവോവാദികളാണ് ഈ നാടിനുള്ളില്‍
വീണ്ടും ഭയം നിറയക്കുന്നത്.വനത്താല്‍ ചുറ്റപ്പെട്ട വയനാടന്‍
ഭൂതലത്തില്‍ എണ്ണമറ്റ സംഭവങ്ങളാണ് മാവോവാദികള്‍
എന്നവകാശപ്പെടുന്നവരുടെ പേരില്‍ അരങ്ങേറുന്നത്. വയനാടന്‍
വനാന്തരങ്ങളില്‍ മാവോവാദികളുടെ സാന്നിധ്യം സംസ്ഥാന അഭ്യന്തരവകുപ്പ്
സ്ഥിരീകരിച്ചതോടെ ഇത്തരം സംഭവങ്ങള്‍ക്കെല്ലാം
പിന്നില്‍ മാവോവാദികള്‍തന്നെയെന്ന് അഭ്യന്തര മന്ത്രാലയവും ഉറപ്പിച്ചുകഴിഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ അവികസിത
മേഖല എന്ന് പറയാന്‍
കഴിയുന്ന വയനാടിന്റെ ആദിവാസി ജീവിതങ്ങള്‍ക്കിടയില്‍ നിന്നും തുടങ്ങുന്ന
മാവോവാദികളുടെ വേരുറപ്പിക്കലിന്റെ ലക്ഷ്യം എന്തായിരിക്കാം.നിലവിലുള്ള
സാഹചര്യത്തില് മാവോയിസ്റ്റുകളെന്ന അരാജകവാദികളെ ഗ്രാമീണര്‍ എത്രമാത്രം ഉള്‍ക്കൊള്ളും. ഇനിയും ഇരുട്ടില്‍ തപ്പുന്ന
പ്രത്യേക ദൗത്യ സേനയുള്‍പ്പെടയുള്ളവര്‍ക്ക് ഇതെല്ലാം ഉത്തരം
കിട്ടാത്ത ചോദ്യങ്ങളാണ്. ഒരുകാലത്ത് ജന്മികളാണ് ശത്രുപക്ഷത്തുള്ളതെങ്കില്‍
ഇന്ന് ഭരണൂടത്തെയാണ് മാവോവാദികള്‍ ഏതിര്‍പക്ഷത്ത് നിര്‍ത്തുന്നത്.
മാറിയ ജീവിത ക്രമങ്ങളില്‍ സാധാരണക്കാരന്റെ
നികുതി പണം പറ്റുന്ന
ഭരണകൂടത്തിന്റെ വീഴ്ചയെയാണ് ഇവരിന്ന് ആയുധമാക്കുന്നത്. കോടിക്കക്കിന്
രൂപ വകമാറ്റിയിട്ടും ഇിനിയും
വികസനം എന്തെന്നറിയാത്ത ആദിവാസി കോളനികളിലാണ് മാവോയിസ്റ്റുകള്‍
പാത്തും പതുങ്ങിയും എത്തുന്നത്. ഭരണകൂടത്തിനെതിരെ
വികാരമുണര്‍ത്തി സായുധ കാലാപത്തില്‍
പങ്ക് ചേരാനാണ് ഇവര്‍ പതിയെ
ആദിവാസികളുടെ ചെവിയില്‍ പറയുന്നത്. ഇതിനെ
നേരിടാന്‍ ശോചനീയമായ ഇത്തരം കോളനികളില്‍
അടിയന്തിരമയി വികസന പ്രവര്‍ത്തനങ്ങള്‍
എത്തിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം.
മാവോയിസ്റ്റ് സ്വാധിനത്തില്‍ നിന്നും ഇവയെ വേര്‍പെടുത്താനുള്ള പോംവഴികള്‍ ഇങ്ങനെയാണ് ആസൂത്രണം ചെയ്യപ്പെടുന്നത്.
തരിയോട് പഞ്ചായത്തിലെ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ മറുകരയിലെ കരിങ്കണ്ണിക്കുന്ന് കോളനിയിലായിരുന്നു
ആദ്യം മാവോയിസ്റ്റുകള്‍ എത്തിയിരുന്നത്. കോളനിയിലെത്തി ആദിവാസികളോട് അരിയും നിത്യ ചെവലവിനായുള്ള
സാധനങ്ങളും വാങ്ങിയ സംഘം തമിഴ്
ഹിന്ദി ഭാഷ സംസാരിക്കുന്നവര്‍
ഉള്‍പ്പെടെയുള്ളവരുടേതായിരുന്നു എന്ന് കോളനിവാസികള്‍
പറയുന്നു.ഈ വിവരങ്ങള്‍
കോളനിക്കാര്‍ വനം വകുപ്പിനെ
അിറയിച്ചപ്പോള്‍ പോലീസും സന്നാഹങ്ങളും ഇവിടെ
ഇരച്ചെത്തി.പിന്നീട് ഇവിടെ ഒരനക്കവുമില്ല.ബാണാസുരമലയിലക്ക് ഇവര്‍ രക്ഷപ്പെട്ടു എന്നായിരുന്നു
അന്നുള്ള വിശദീകരണം.
പിന്നീട് മാസങ്ങള്‍ക്ക് ശേഷം
നിലമ്പൂരിലായിരുന്നു മാവോയിസ്റ്റുകളുടെ തലനീട്ടല്‍.ഇതിനുശേഷം തിരുനെല്ലിയിലെ
കോളനികളിലും അപരിചിതരായ ആളുകള്‍ എത്തിതുടങ്ങി.
കണ്ണൂര്‍ ജില്ലയിലെ ആറളം വനത്തിനുസമീപവും
മാവോയിസ്റ്റുകള്‍ ലഘുലേഖയുമായെത്തി. കാട്ടുതീ എന്ന പത്രികയില്‍
വിമോചന സമരത്തിനായി സായുധ കലാപം നടത്താന്‍
ഒരുങ്ങുക എന്ന മുദ്രവാക്യമാണ് ഇവര്‍
ഉയര്‍ത്തിയത്.അതിനുശേഷമാണ്
തണ്ടര്‍ബോള്‍ട്ട് എന്ന
പ്രത്യേക മാവോവേട്ടക്കാരെ സര്‍ക്കാര്‍
നിയോഗിക്കുന്നത്. കാടുകളില്‍ സാഹസികമായ മുന്നേറ്റങ്ങള്‍
നടത്താന്‍ പ്രത്യേക പരശീലനം സിദ്ധിച്ച
ഈ സേനയിലായിരുന്നു പിന്നീടുള്ള
പ്രതീക്ഷകളെല്ലാം. ആദ്യം തന്നെ വയനാടന്‍
കാടുകളില്‍ എത്തിയ ഈ സേനയ്ക്കും
വ്യക്തമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതെ പോയി. ഈ
സാഹചര്യങ്ങളിലെല്ലാം മാവോവാദികള്‍ കോളനികളില്‍ കയറിയിറങ്ങിക്കൊണ്ടേയിരുന്നു. പഴശ്ശി കലാപങ്ങള്‍ക്കും
ഗറില്ലായുദ്ധങ്ങള്‍ക്കും സാക്ഷ്യം വഹിച്ച
തൊണ്ടര്‍നാട്ടിലെ കുഞ്ഞോം വനമേഖലകള്‍
കേന്ദ്രീകരിച്ചായി പിന്നീടുള്ള മാവോയിസ്റ്റുകളുടെ കേന്ദ്രീകരണം. മാവോയിസ്റ്റുകള്‍ വയനാട്ടില്‍ സാന്നിധ്യം ഉറപ്പിച്ചുട്ടുണ്ടെന്ന അഭ്യന്തരവകുപ്പ്
സ്ഥിരീകരണത്തിന് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ
മാവോവാദികള്‍ പോലീസിന്റെ വലയിലായില്ല. സുരക്ഷാ ക്രമീകരണങ്ങളെയെല്ലാം ഭേദിച്ച്
കോളനികളിലും റിസോര്‍ട്ടിലും വീടുകളിലുമെല്ലാം
ഇടയ്ക്കിടെ ഇവര്‍ അസമയങ്ങളില്‍ എത്തിമടങ്ങുന്നു.
നിരവില്‍പ്പുഴയ്ക്ക് സമീപത്തെ കുഞ്ഞോം വനമേഖലയാണ്
ഏറ്റവും കൂടുതല്‍ തവണ മാവോയിസ്റ്റുകളെ
കൊണ്ട് ഭീതിയില്‍ നിറയുന്നത്. വയനാട്,
കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ അതിര്‍ത്തി
പങ്കിടുന്ന വനമേഖലയായതിനാല്‍ ഇതിനുള്ളില്‍ നിന്നും കമാന്റോ ഓപ്പറേഷന്‍
വഴി ഇവരെ വേട്ടയാടാന്‍
ബുദ്ധിമുട്ടുണ്ടെന്നാണ് ദൗത്യ സേനയുടെ കുറ്റസമ്മതം.
ഉള്‍വനത്തിനുള്ളിലെ കോളനിയായതിനാല്‍ ഇവിടെ നടക്കുന്ന കാര്യങ്ങള്‍പുറം ലോകം അറിയാറില്ല.
ഈ സാഹചര്യങ്ങള്‍ മുതലെടുത്താണ്
മാവോവാദികള്‍ ഇവിടെ എത്താനുള്ള സാധ്യതകള്‍
ദൗത്യസേന നിരീക്ഷിക്കുന്നത്. അടിക്കടി ഇവിടെ സേന
എത്താറുമുണ്ടായിരുന്നു. മലകള്‍ക്കിടയിലുള്ള കോളനി
പരിസരത്ത് നിന്നും നിര്‍ത്താതെയുള്ള
വെടിവെപ്പുകള്‍ ഇതിനു താഴെയുള്ള ഗ്രാമങ്ങളില്‍
കേട്ടതോടെ അവിടെയുള്ള ഗ്രാമീണരില്‍ ഭീതി
നിറഞ്ഞു. മാവേയിസ്റ്റുകള്‍ ഈ മേഖലയില്‍
തമ്പടിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ അറിഞ്ഞതുമുതല്‍
ഇവിടെയുള്ള ഗ്രാമവാസികള്‍ക്ക് ഉറക്കം നഷ്ടപ്പെട്ട
നാളുകള്‍ വരികയായിരുന്നു.രാത്രികാല സഞ്ചാരങ്ങള്‍ക്ക്
പോലും ഭയമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ്
കുഞ്ഞോത്ത് പോലീസിന് നേരെ രാത്രയില്‍
മാവോയിസ്റ്റുകള്‍ വെടി വെച്ചത്.പിന്നീട്
മട്ടിലിയത്ത് പോലീസുകാരന്റെ വീട്ടിലെത്തിച്ച് ബൈക്ക് കത്തിച്ച സംഭവത്തിനും
നാട് സാക്ഷ്യമായി. ഒറ്റുകാര്‍ക്ക് മാപ്പില്ല എന്ന
പോസ്റ്ററുകളാണ് ഈ പോലീസുകാരന്റെ
വീട്ടില്‍ അന്ന് മാവോയിസ്റ്റുകള്‍ പതിച്ചത്.
ഇതിനടുത്ത് തന്നെയാണ് ചപ്പ കോളനിയില്‍
തണ്ടര്‍ ബോള്‍ട്ടിനെതിരെ മാവോയിസ്റ്റുകള്‍
വെടിയുതിര്‍ത്തതും.ഇതിന്റെ അന്യേഷണങ്ങള്‍
എവിടെയും എത്താതെ പോവുകായായിരുന്നു.
തിരുനെല്ലിയിലെ
റിസോര്‍ട്ട് അക്രമം മാവോയിസ്റ്റുകള്‍
ഏറ്റെടുത്തുകൊണ്ടുള്ള നോട്ടീസുകള്‍ പാലക്കാടാണ് പ്രചരിച്ചത്. വലിയൊരു നെറ്റ്‌വര്‍ക്കിന്റെ കീഴിലാണ് വയനാട്ടില്‍
മാവോയിസ്റ്റുകളെ പോലുളളവര്‍ വേരുറപ്പിക്കുന്നത് എന്നതിന്റെ തെളിവാണിത്. തിരുനെല്ലിയില്‍
റിസോര്‍ട്ട് അക്രമണം കഴിഞ്ഞിട്ട്
ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ചപ്പയില്‍ വെടി വെപ്പുണ്ടാകുന്നത്.
വെള്ളമുണ്ടയില്‍ മാവോയിസ്റ്റ് വെടി വെപ്പ് എന്നവാര്‍ത്ത പരക്കുമ്പോഴും
ഇതിനെക്കുറിച്ചൊന്നും അറിയില്ലെന്ന മറുപടിയാണ് വെള്ളമുണ്ട പോലീസ്
സറ്റേഷനില്‍ നിന്നുമുള്ള മറുപടി. വാര്‍ത്തയറിയാന്‍
ടി.വി പോലുമില്ലെന്ന്
ഇവര്‍ പറയുന്നു.വെള്ളമുണ്ട പോലീസ്
സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ മാവോവാദികളുടെ സാന്നിദ്ധ്യം
രേഖപ്പെടുത്തിയിട്ടും പ്രത്യേക സംവിധാനങ്ങള്‍ നല്‍കിയിട്ടിലെന്ന പരാതിയും ഇതുനിടയില്‍ അപവാദമാകുന്നു.
മാവോയിസ്റ്റുകളെ പിടികൂടാന്‍ ലക്ഷങ്ങള്‍ വിലയുള്ള കവചിത
വാഹനം പോലീസ് സറ്റേഷനില്‍ ഇപ്പോഴും
വിശ്രമത്തിലാണ്. വയനാടിന്റെ ഭൂപ്രകൃതിയില്‍ ഉപയോഗിക്കാന്‍
കഴിയാത്ത ഈ വാഹനം
എന്തിന് കൊണ്ടുവന്നു എന്നതിന് ഇനിയും ഉത്തരമില്ല.
മാവോയിസ്റ്റ് വേട്ടയുടെ തെറ്റുന്ന ആസൂത്രണങ്ങള്‍ക്കും വീഴ്ചകള്‍ക്കും
തെളിവാണിത്.
ഭൂമിയില്ലാത്തവര്‍
... വീടില്ലാത്തവര്‍ സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളായി പോയവരുടെ ശബ്ദങ്ങളാണ്
ആരും കേള്‍ക്കാതെ
പോകുന്നത്. ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തെ നിസ്സാരവത്കരിച്ചു കാണുന്ന
അധികാര കേന്ദ്രങ്ങളുടെ നിലപാടുകളെന്താണ്.നനഞ്ഞൊട്ടി നില്‍ക്കുന്ന കുടിലുകളില്‍
നിന്നാണ് ഇവരൊക്കെ ഒടുവില്‍ തെരുവിലേക്ക്
തലചായ്ക്കാനുള്ള ഇടത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചത്. കനത്ത മഴയിലും ഭരണകൂടത്തിന്റെ
ദയാവായ്പുകള്‍ക്ക് വേണ്ടി ഉറക്കമൊഴിയുന്ന
മണ്ണിന്റെ മക്കള്‍ ഈ കാലഘട്ടത്തോട്
ചേര്‍ത്തുപറയുന്നത് ഏറ്റവും
വലിയ വഞ്ചനയുടെ ചരിത്രം
കൂടിയാണ്.ഇതല്ലാം ഉയര്‍ത്തികണിച്ചാണ്
ഇവരെ വിഘടിപ്പിച്ച് ജനാധിപത്യ
സംവിധാനത്തെ തകിടം മിറക്കാന്‍ മാവോവാദികള്‍
ശ്രമിക്കുന്നത്. എന്നാല്‍ എത്ര ദുരിതങ്ങളുണ്ടെങ്കിലും
മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാനുള്ള മനസ്സുളളവരല്ല
ആദിവാസികള്‍. ജില്ലയില്‍ ഒരു ആദിവാസികോളനികളില്‍
പോലും ഇവര്‍ക്ക് വേരാഴ്ത്താന്‍
കഴിഞ്ഞിട്ടില്ല.പൊതുധാരയില്‍ നിന്നും ഉള്‍ക്കൊള്ളുന്ന
മൂല്യങ്ങള്‍ക്ക് തന്നെയാണ് ഇന്നും
പ്രസക്തി എന്ന് ഇവര്‍ ഇതിലൂടെ
ഇവര്‍ അടിവരയിടുന്നു.
കുടിയേറ്റത്തിനും
വര്‍ഷങ്ങള്‍ക്ക്
മുമ്പ് അതിരില്ലാത്ത ആവാസലോകത്തിന്റെ അധിപരായിരുന്നു ആദിവാസികളെന്ന അടിയാള വര്‍ഗ്ഗം.വനവാസികളായും അടിമകളായും ജീവിതം തുടങ്ങിയ
ഗോത്രകുലത്തിന് ഏറെക്കാലമായി വിലാസം പോലുമില്ലാതായി.നാലുസെന്റിലെ
കോളനികളിലെ പരിമിതികളിലേക്ക് പറിച്ചുനട്ട കുടുംബങ്ങളുടെ ജീവിത സ്വപ്നങ്ങള്‍ ശിഥിലമായി.അവഗണനകള്‍ ഏറെയുണ്ടെങ്കിലും ഇതിനൊന്നും
മാവോയിസത്തിലൂടെ പരിഹാരം വേണ്ടെന്നുവെക്കാനാണ് ഇവര്‍ക്കിടയില്‍ അടിയുറച്ച തീരുമാനവും.തകര്‍ന്നടിഞ്ഞ കര്‍ഷകഭൂമിയില്‍ റിസോര്‍ട്ടുകളും ഭൂമാഫിയകളും
വേരാഴ്ത്തിയിരിക്കുന്നു.പകലന്തിയോളം കൃഷിയിടത്തില്‍ പണിയെടുത്ത കര്‍ഷകര്‍
പലരും ഇന്ന് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന റിസോര്‍ട്ടില്‍ തൂപ്പുകാരാണ്. എഴുപതുകള്‍ക്ക് മുമ്പ് വയനാട്ടിലേക്ക്
നടന്ന കര്‍ഷകരുടെ
കുടിയേറ്റത്തിന്റെ ചരിത്രത്തിന് ഒരു തിരുത്ത്
നല്‍കി ചുളുവിലയ്ക്ക്
ലഭിക്കുന്ന കര്‍ഷകരുടെ
ഭൂമി തേടിയാണ് റിസോര്‍ട്ട് മാഫിയ ചുരം
കയറിയെത്തിയത്.
വയനാട്ടിലെ
കുന്നുകളുടെയും മലകളുടെയും മുകളിലെല്ലാം ഇന്ന്
രമ്യഹര്‍മ്യങ്ങളായ സങ്കേതങ്ങള്‍ കാണാം.നാനാതരത്തിലുള്ള ചൂഷണത്തിനെതുരെയും മാവോയിസ്റ്റുകള്‍ പിന്നണിയില്‍ നിന്നും പ്രതിരോധവും ഭീഷണിയും
ഉയര്‍ത്തുന്നുണ്ട്. പരിസ്ഥിതി
ചൂഷണത്തിനെതിരെയാണ് വിലങ്ങാടുള്ള പാറമടയില്‍ ജെ.സി.ബി കത്തിച്ച
സംഭവത്തെയും ചേര്‍ത്തുവായിക്കേണ്ടത്. ഒരു
ഭാഗത്ത് ഭരണകൂടവും മറുഭാഗത്ത് മാവോയിസ്‌ററുകളും ഉയര്‍ത്തുന്ന
വെല്ലുവിളികള്‍ക്കിടയില്‍ ഒറ്റപ്പെടുകയാണ് വയനാട്
എന്ന ദേശവും ജനതയും.
ഇവിടെയാണ് നീതിപൂര്‍വ്വമായ ഇടപെടലുകളുടെ
പ്രസക്തി. നഇവര്‍ ജനങ്ങള്‍ക്കിടയില്‍
തന്നെയാണ് മറഞ്ഞിരിക്കുന്നത്.ജനത്തിരക്കുള്ള നഗരങ്ങളില്‍ വരെ ഇവര്‍
പോസ്റ്ററുകളും നോട്ടീസുകളും പതിച്ച് മിന്നിമറയുകയാണ്.ഇതിനിടയില്‍
നടക്കുന്ന മാവോവേട്ടയൊക്കെ ലക്ഷ്യം പിഴച്ചുപോവുകയാണ്.
Prof. John Kurakar
No comments:
Post a Comment