Pages

Thursday, December 25, 2014

ലോകം ക്രിസ്തുമസ് ആഘോഷത്തില്‍

ലോകം ക്രിസ്തുമസ് 
ആഘോഷത്തില്
 കാലിത്തൊഴുത്തില്‍ പിറന്ന ദൈവപുത്രന്റെ ഓര്‍മ്മയില്‍ ലോകം ഇന്ന്‌ ക്രിസ്‌മസ്‌ ആഘോഷിക്കുന്നു. ക്രിസ്‌മസിന്റെ ഭാഗമായി ക്രിസ്‌തീയ ദേവാലയങ്ങളില്‍  വിശേഷാല്‍ പ്രാര്‍ഥനയും നടന്നു.സംസ്‌ഥാനത്തെ വിവിധ പളളികളില്‍ വിശേഷാല്‍ ചടങ്ങുകള്‍ നടന്നു. ഓർത്തഡോൿസ്‌ യാക്കോബാ  പള്ളികളിൽ പാതിരാ കുര്‍ബാനയുംവിശേഷാല്‍ പ്രാര്‍ഥനയും നടന്നു . തിരുവനന്തപുരം സെന്റ്‌ മേരീസ്‌ കത്തിഡ്രലല്‍ നടന്ന ചടങ്ങുകള്‍ക്ക്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ നേതൃത്വം നല്‍കി. ലത്തീന്‍ അതിരുപത ആര്‍ച്ച്‌ ബിഷപ്‌ സൂസോപാക്യത്തിന്റെ നേതൃത്വത്തിലാണ്‌ പാളയം സെന്റ്‌ ജോസഫ്‌സ് കത്തീഡ്രലില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നത്‌. മറ്റിടങ്ങളിലും ഭക്‌തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തിരുപ്പിറവിയെ വരവേറ്റു.കുന്നംകുളം  ഓർത്തഡോൿസ്‌  പള്ളിയിൽ പരിശുദ്ധ  കാതോലിക്ക ബാവ  തിരുകർമ്മങ്ങൾക്ക്  നേതൃത്വം  നല്കി .വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങു:ള്‍ക്ക്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ നേതൃത്വം നല്‍കി. വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ സംസാരിച്ച മാര്‍പാപ്പ ഐഎസ്‌ ഭീകരതയെ രൂക്ഷമായി വിമര്‍ശിച്ചു. ഇറാഖില്‍ ബന്ദികളായവരെ പ്രത്യേകം സ്‌മരിക്കുകയും ചെയ്‌തു.പലസ്‌തീന്‍ പ്രസിഡന്റ്‌ ക്രിസ്‌മസ്‌ ദിനത്തില്‍ തിരുപ്പിറവി ദേവാലയം സന്ദര്‍ശിച്ചു. ചൈനയിലും ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ നടക്കുന്നു. ഫ്രാന്‍സിലാവട്ടെ ധാരാളിത്വത്തോടെയുളള ക്രിസ്‌മസ്‌ ആഘോഷങ്ങളാണ്‌ നടക്കുന്നത്‌. ഡിസംബർ 15 മുതൽ  തന്നെ  ക്രിസ്മസ് കരോൾ  സംഘങ്ങൾ സജീവമായിരുന്നു .

             പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: