അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും
ലോകപാപങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ദൈവം മനുഷ്യനായി ലോകത്തില്‍ അവതരിച്ചപുണ്യദിനമാണ് ക്രിസ്തുമസ് ക്രിസ്തുമസ്, കേവലം ആഘോഷം എന്നതിനേക്കാള്‍ ഉപരി ശാന്തിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രത്യാശയുടേയും സന്ദേശം മനുഷ്യഹൃദയങ്ങളില്‍ പകര്ന്നുനല്കുന്ന ദിനമായി നാം കാണേണ്ടിയിരിക്കുന്നു. ഉണ്ണിയേശുവിന്റെ തിരുജനനത്തെ ഹൃദയങ്ങളില്‍ ആഘോഷിക്കുവാന്‍ നമുക്ക് സാധിക്കണം. യേശു ലോകത്തില്‍ അവതരിച്ചത് ദൈവത്തെ മനുഷ്യകുലത്തിന് വെളിപ്പെടുത്തുന്നതിനാണ്. യേശുവിന്റെ ജനനത്തെ സകല ജനത്തിനും വേണ്ടിയുള്ള സന്തോഷ വാര്ത്ത എന്നുപറഞ്ഞുകൊണ്ടാണ് മാലാഖമാര്‍ ആട്ടിടയന്മാരെ അറിയിച്ചത്.

യേശുവിനെ കണ്ടുമുട്ടുന്ന എല്ലാവരുടേയും ഹൃദയത്തിലും ജീവിതത്തിലും സുവിശേഷത്തിന്റെ സന്തോഷം നിറയുന്നു.
ദൈവം നല്കുന്ന രക്ഷയുടെ വാഗ്ദാനം സ്വീകരിക്കുന്നവര്‍
പാപത്തില്‍ നിന്നും ദുഃഖത്തില്‍ നിന്നും ആന്തരിക അസ്വസ്ഥതയില്‍
നിന്നും ഏകാന്തതയില്‍ നിന്നും മുക്തരായി തീരുന്നു.
സ്വയം ജീവിത വിശുദ്ധീകരണത്തിലൂടെയും പരസ്നേഹത്തിലൂടെയും ക്രിസ്തുവില്‍
പുതുതായി ജനിക്കുവാന്‍ ക്രിസ്തുമസ്
നമ്മെ ഉദ്ബോധിപ്പിക്കുന്നു.
പാപത്തിന്റെയും ജഡികാസക്തികളുടേയും പിടിയില്‍ അമരുന്ന മനുഷ്യന് രക്ഷയുടെ സന്ദേശം ക്രിസ്തുമസ് പകര്‍ന്നു നല്കുന്നു. സാമൂഹ്യ തിന്മകള് അനുദിനം വര്ദ്ധിച്ചുവന്നുകൊണ്ടിരിക്കുന്ന ലോകത്തിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗം, സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരെയുള്ള അതിക്രമങ്ങള്‍, പ്രകൃതിയുടേയും പരിസ്ഥിതിയുടെയും നിലനില്പ്പിനെ കണക്കിലെടുക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഒട്ടനവധി തിന്മകള് സമൂഹത്തെ ഒട്ടാകെ ഗ്രസിച്ചിരിക്കുകയാണ്. എല്ലാ തിന്മകളെയും ഉന്മൂലനം ചെയ്തുകൊണ്ട് ലോകത്തെ പാപത്തില്‍ നിന്നും രക്ഷിക്കുവാന്‍ ദൈവം മനുഷ്യനായി അവതരിച്ച പുണ്യദിനമാണ് ക്രിസ്തുമസ് എന്ന് നാം പലപ്പോഴും മറന്നുപോകുന്നു. കേവലം ആഘോഷങ്ങളേക്കാള്‍ ഉപരിയായി വ്യക്തിഗത ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നന്മയുടെ സത്ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ നമുക്ക് സാധിക്കണം. മാനസാന്തരത്തിലൂടെ ക്രിസ്തുവില്‍ പുതിയ സൃഷ്ടിയായി മാറുവാന്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ വഴിയൊരുക്കണം. സഹമനുഷ്യര്‍ക്ക് സ്നേഹശുശ്രൂഷ ചെയ്യുവാന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന ബോദ്ധ്യം നമുക്കുണ്ടാകണം.. കരുണാര്ദ്ര ഹൃദയത്തിന്റെ ഉടമകളായി മറ്റുള്ളവരോടുള്ള പിണക്കങ്ങള്‍ കൈവെടിഞ്ഞ് ശാന്തിയുടെയും സമാധാനത്തിന്റെയും സന്തോഷം നമ്മില്‍ നിറയ്ക്കുന്ന പുല്ക്കൂട്ടിലെ ഉണ്ണിയേശു നമുക്ക് വെളിച്ചമായി മാറട്ടെ.
ഏവര്ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍ !
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment