തിരുവനന്തപുരംനഗരം
ക്രിസ്‌മസ് ആഘോഷത്തില്‍
തിരുവനന്തപുരം:നഗരം ക്രിസ്‌മസ്
ആഘോഷത്തില്‍. ഇന്നലെ രാത്രി ക്രൈസ്‌തവ ദേവാലയങ്ങളില്‍
പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.
വിവിധ സന്നദ്ധസംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും
നേതൃത്വത്തില്‍ കരോള്‍
സംഘങ്ങളും ഏതാനം ദിവസമായി സജീവമാണ്.കൊട്ടാരക്കര കോളേജ് അലുംനി
അസോസിയേഷൻ തിരുവനന്തപുരം യുണിറ്റ് നടത്തിയ ക്രിസ്മസ്
കരോൾ ശ്രദ്ധേയമായി . .പാളയം
സെന്റ് ജോസഫ് മെട്രോപ്പോളിറ്റന്‍ കത്തീഡ്രലില്‍
ആര്‍ച്ച് ബിഷപ്പ്
ഡോ.എം.സൂസപാക്യത്തിന്റെ
മുഖ്യകാര്‍മികത്വത്തിലായിരിന്നു ചടങ്ങുകള്‍. പി.എം.ജി ലൂര്‍ദ് പളളിയില്‍
ഡോ.മാണി പുതിയിടം
നേതൃത്വം നല്‍കി.
പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍
കര്‍ദ്ദിനാള്‍ മാര്‍
ബസേലിയോസ് ക്ലിമ്മിസ് കത്തോലിക്കാബാവ നേതൃത്വം നല്‍കി.
പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍
രാത്രി 8.30 നു പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ തുടങ്ങി.
തുടര്‍ന്ന് പ്രദക്ഷിണം, പിന്നീട്
തീ ഉഴല്‍ശുശ്രൂഷയും
നടത്തി. തീഉഴല്‍ശുശ്രൂഷയില്‍ കുരുത്തോല
തിരുനാളിനു വെഞ്ചരിച്ച കുരുത്തോലകള്‍ കത്തിച്ചു.
തുടര്‍ന്നു കര്‍ദ്ദിനാളിന്റെ
മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി.
അതിനുശേഷം കേക്ക് മുറിച്ച് ക്രിസ്‌മസ് സന്തോഷം പങ്കിട്ടു.
പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
നടത്തുന്ന ദിവ്യബലിക്കിടെ പ്രത്യേകം തയാറാക്കിയ പുല്‍ക്കൂട്ടില്‍ ആര്‍ച്ച്
ബിഷപ്പ് ഉണ്ണിയേശുവിന്റെ തിരുസ്വരൂപം പ്രതിഷ്‌ഠിച്ചു. ദിവ്യബലി
മധ്യേ സന്ദേശം നല്‍കി.
പിന്നീട് ഉണ്ണിയേശുവിനെ വണങ്ങാനുളള അവസരവുമുണ്ടായിരുന്നു. എല്‍.എം.എസ്
വളപ്പില്‍ 1001 നക്ഷത്രങ്ങള്‍ തെളിച്ചു കൊണ്ട് നക്ഷത്രോല്‍സവത്തിനു തുടക്കമായി. സി.എസ്.ഐ ദക്ഷിണകേരള
മഹായിടവക ബിഷപ്പ് റവ.എ.
ധര്‍മരാജ് റസാലമാണ്
ഉദ്‌ഘാടനം ചെയ്‌തത്. 31 വരെ എല്‍.എം.എസ്
കോമ്പൗണ്ടില്‍ ആഘോഷപരിപാടികള്‍ നീണ്ടു നില്‍ക്കും.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment