പുനര്‍ മതപരിവര്‍ത്തനം നിരോധിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ
അതേസമയം ആലപ്പുഴയ്‌ക്ക് പിന്നാലെ കൊല്ലത്തും മതപരിവര്‍ത്തനം നടത്തിയതായി റിപ്പോര്‍ട്ട്. കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് മതം മാറ്റിയത്. അമ്മയെയും രണ്ട് പെണ്‍ മക്കളെയുമാണ് പരിവര്‍ത്തനം ചെയ്‌തത്. കൊല്ലം ജില്ലയിലെ അഞ്ചലിന് സമീപത്താണ് സംഭവം. ആലപ്പുഴയില്‍ 8 കുടുംബങ്ങളിലെ 30 പേരെയാണ് മതപരിവര്‍ത്തനം ചെയ്‌തത്. നേരത്തെ ക്രിസ്‌തുമതം സ്വീകരിച്ച ഇവരെ ഹിന്ദു മതത്തിലേക്ക് തിരികെ ചേര്‍ക്കുകയായിരുന്നു. മതം മാറാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരെ മതപരിവര്‍ത്തനം ചെയ്യുമെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്‌തമാക്കി.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment