മതംമാറ്റം മക്കളുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനെന്ന്
കൊല്ലത്ത് മതംമാറിയ യുവതി
കൊല്ലത്ത് മതംമാറിയ യുവതി
മക്കളുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനാണ് മതപരിവര്‍ത്തനം ചെയ്‌തതെന്ന് കൊല്ലത്ത് മതം മാറിയ യുവതി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഇന്ന് മതപരിവര്‍ത്തനം നടത്തിയ അംബിക എന്ന യുവതിയുടേതാണ് വെളിപ്പെടുത്തല്‍. ഭര്‍ത്താവ് പെന്തകോസ്‌ത് വിശ്വാസിയായിരുന്നു. വിവാഹമോചനത്തിന് ശേഷം മകളുടെ സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ പലരെയും സമീപിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവരെ സമീപിച്ചു. എന്നാല്‍ അനുകൂല തീരുമാനമുണ്ടായില്ല. ഇതേതുടര്‍ന്നാണ് വി.എച്ച്.പിയെ സമീപിച്ചതെന്നും യുവതി പറഞ്ഞു.
അതേസമയം മതപരിവര്‍ത്തനം എ.ഡി.ജി.പി ഹേമചന്ദ്രന്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്
ബിജെപി എതിരെന്ന്
അമിത് ഷാ
അമിത് ഷാ
നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ
നിയമം മൂലം നിരോധിക്കണമെന്ന് അഭിപ്രായമുള്ള രാജ്യത്തെ ഏക പാര്‍ട്ടി
ബിജെപിയാണെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മതേതര പാര്‍ട്ടികള്‍ എന്നു
പറയുന്ന മറ്റ് രാഷ്ട്രീയ കക്ഷികള്‍ ഈ നിയമത്തോട് അനൂകൂല നിലപാടെടുക്കാന്‍
തയ്യാറാണോ എന്നാണ് അറിയേണ്ടത്. 'ഖര്‍ വാപസി' എന്ന പരിപാടിയുടെ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും
കോടതിയാണ് ഇനി തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment