Pages

Sunday, December 21, 2014

മതപരിവര്‍ത്തനം: പ്രതികരിച്ച്‌ വിവാദമാക്കരുതെന്ന്‌ കേന്ദ്രമന്ത്രിമാരോട്‌ മോഡി

മതപരിവര്ത്തനം: പ്രതികരിച്ച്വിവാദമാക്കരുതെന്ന്കേന്ദ്രമന്ത്രിമാരോട്മോഡി
mangalam malayalam online newspaper 
മതപരിവര്‍ത്തന വിഷയത്തില്‍ പ്രതികരിക്കരുതെന്ന്‌ കേന്ദ്രമന്ത്രിമാര്‍ക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ താക്കീത്‌. മതപരിവര്‍ത്തന വിഷയത്തിന്റെ പേരില്‍ വിവാദം വളരാന്‍ ഇടയാക്കരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. പ്രധാനമന്ത്രിയുടെ സംസ്‌ഥാനമായ ഗുജറാത്തില്‍ 200 ദലിത്‌ ക്രൈസ്‌തവരെ വി എച്ച്‌ പിയുടെ നേതൃത്വത്തില്‍ മതം മാറ്റിയിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തന വിവാദം നിലനില്‍ക്കെയാണ്‌ അഹമ്മദാബാദില്‍ ആദിവാസി മേഖലയിലെ 200 ദലിത്‌ ക്രൈസ്‌തവരെ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഹിന്ദു മതത്തിലേക്ക്‌ പറിച്ചു നട്ടത്‌. അതേസമയം ഇവരെ നിര്‍ബന്ധിച്ചു മത പരിവര്‍ത്തനം ചെയ്‌തതല്ലെന്നും ഇവര്‍ സ്വയം ഹിന്ദു മതം സ്വീകരിച്ചതായിരുന്നെന്നും വി എച്ച്‌ പി പറഞ്ഞു.

മതപരിവര്‍ത്തനം വിവാദമായതിനാലാണ്‌ വിഷയത്തില്‍ കേന്ദ്രമന്ത്രിമാര്‍ അഭിപ്രായം പറയുന്നതില്‍ നിന്നും പ്രധാനമന്ത്രി വിലക്കിയത്‌. മന്ത്രിമാര്‍ വിവാദങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും മോഡി പറഞ്ഞു. വിവാദത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വലശദീകരണം നല്‍കണമെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആവശ്യം. മത പരിവര്‍ത്തന വിവാദത്തെ തുടര്‍ന്ന്‌ തുടര്‍ച്ചയായി രാജ്യസഭ തടസ്സപ്പെട്ടിരുന്നു. അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കഴിയാത്ത സംസ്‌ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണത്തിനു തയാറാണെന്നും, വിവാദത്തില്‍ രാജ്യസഭ നടപടികളെ സ്‌തംഭിപ്പിക്കുന്നത്‌ ശരിയല്ലെന്നും പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ബി ജെ പി അനുകൂലിക്കുന്നില്ലെന്നും, മതപരിവര്‍ത്തന നിരോധന നിയമത്തെ മതേതര പാര്‍ട്ടികള്‍ പിന്തുണയ്‌ക്കണമെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്‌ ഷാ പറഞ്ഞു.

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 


No comments: