മാണിയുടെ രാജിക്കായി മുറവിളി തുടരുന്നു; പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തുടരുന്ന ബഹളത്തില്‍ നിതമസഭ ഇന്നും സ്തംഭിച്ചു. രാവിലെ സഭ ചേര്‍ന്ന് അരമണിക്കുറിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. ചോദ്യോത്തരവേള, സബ്മിഷനും, ശ്രദ്ധക്ഷണിക്കല്‍ എന്നിവ ഉപേക്ഷിച്ചാണ് സഭ പിരിഞ്ഞത്.
ചോദ്യോത്തര വേളയ്ക്ക് മുമ്പ് മുദ്രാവാക്യങ്ങളുമായി അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി. തുടര്‍ന്ന് മാണിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആവശ്യംസ്പീക്കര്‍ തള്ളി. ചോദ്യോത്തര വേള കഴിയാതെ അടിയന്തിര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്.ഇതോടെ മുദ്രാവാക്യങ്ങളും പ്ലക്കാര്ഡുകളുമായി നടുത്തളത്തിലേക്കിറങ്ങിയ പ്രതിപക്ഷം ബഹളം തുടര്ന്നു. സ്പീക്കറുടെ ഡയസ്സിനു നേര്ക്ക് പ്ലക്കാര്ഡ് വലിച്ചെറിയുന്ന സംഭവവുമുണ്ടായി. സഭ പിരിഞ്ഞുവെങ്കിലും പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment