. ശാസ്‌ത്രാവബോധത്തിന്റെ പ്രസക്തി
ഡോ. സി.പി.രാജേന്ദ്രന്
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാമത് ജന്മവാര്‍ഷികം കൊണ്ടാടുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ശാസ്‌ത്രബോധം കുട്ടികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കു പ്രജധാനമന്ത്രി അനുകൂലിച്ചതു ശ്രദ്ധയര്‍ഹിക്കുന്നു. ഈ ശ്രമങ്ങള്‍ക്കു നേതൃത്വംകൊടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ടെന്ന് പത്രങ്ങളില്‍നിന്നു അറിയാനിടയായി. ഇതോടനുബന്ധിച്ചുതന്നെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിതന്നെ നെഹ്‌റുവിന്റെ ശാസ്‌ത്രബോധത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകളെ ഉയര്‍ത്തിപ്പിടിക്കുകയും അദ്ദേഹത്തെ രാഷ്‌ട്രപുരുഷ് എന്നു വാഴ്‌ത്തുകയുമുണ്ടായത്. എന്നാല്‍ ഈ പ്രസ്‌താവനകള്‍ക്കൊക്കെശേഷമാണ് കേന്ദ്രത്തിലെ മാനവവിഭവശേഷി മന്ത്രി ഒരു ജ്യോതിഷക്കാരനെ കണ്ടു കൈരേഖയില്‍നിന്നു ഭാവി പ്രവചനം നടത്താന്‍ അഭ്യര്‍ഥിച്ചതെന്നു കാണുന്നു. പാര്‍ലമെന്റിലെ ഒരംഗം ജ്യോതിഷം ഏറ്റവും വലിയ ശാസ്‌ത്രമാണെന്നു പറഞ്ഞതായി വായിച്ചു. അന്ധവിശ്വാസങ്ങളുടെ കുത്തക ഒരു പാര്‍ട്ടിക്കു മാത്രം അവകാശപ്പെട്ടതല്ലെന്നുകൂടി പറയേണ്ടിയിരിക്കുന്നു.
മന്ത്രവാദികളും ആള്‍ദൈവങ്ങളും ജ്യോതിഷികളും ഇന്ത്യയിലെ പല പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെയും ഇഷ്‌ടതോഴന്മാരും മാര്‍ഗനിര്‍ദേശകരുമായിരുന്നു. എന്നാല്‍ ജവാഹര്‍ലാല്‍ നെഹ്‌റു ഇക്കാര്യത്തില്‍ സാധാരണ രാഷ്‌ട്രീയക്കാരില്‍നിന്നു എത്രയോ വിഭിന്നമായൊരു വ്യക്‌തിത്വത്തിന്റെ ഉടമയായിരുന്നു. ഇന്ത്യയിലെ ബഹിരാകാശ ശാസ്‌ത്രത്തിന്റെ ചുക്കാന്‍പിടിച്ചിരുന്ന നെഹ്‌റുവിന്റെ സുഹൃത്തുകൂടിയായ വിക്രംസാരാഭായി തന്റെ സ്‌ത്രീ സുഹൃത്തിനു എഴുതിയ ഒരു കത്ത് ഇവിടെ ഓര്‍മ വരുന്നു. അഹമ്മദാബാദിലെ ഒരു ശാസ്‌ത്രകേന്ദ്രത്തിന്റെ ഉദ്‌ഘാടനത്തിന്റെ വേദിയായിരുന്നു അത്. തറ്റുടുത്തു പൂണൂലൊക്കെ ഇട്ടിരുന്ന പൂജാരിയെ ഉദ്‌ഘാടനവേളയില്‍ പൂജാദികര്‍മങ്ങള്‍ക്കായി അവിടെ ഇരുത്തിയിരുന്നു. ഇതു കണ്ടു ദേഷ്യത്താല്‍ മുഖം തുടുത്ത നെഹ്‌റു അയാളെ വേദിയില്‍നിന്നു താഴത്തു പോകാന്‍ നിര്‍ബന്ധിക്കുന്നു. 'നിനക്കറിയാമല്ലോ ജവഹറിനെ' എന്നമുഖവുരയോടെയാണു സാരാഭായി ഇക്കഥ തന്റെ സുഹൃത്തിനെ കത്തിലൂടെ അറിയിക്കുന്നത്. നെഹ്‌റു ഗംഗനദിയെപ്പറ്റി തന്റെ വില്‍പത്രത്തില്‍ പറയുന്നതു അര്‍ഥവത്താണ്. പ്രഭാതത്തിലെ സൂര്യപ്രഭയില്‍ ചിരിക്കുകയും നൃത്തംവയ്‌ക്കുകയും സായാഹ്നത്തിലെ മങ്ങുന്ന വെളിച്ചത്തില്‍ മ്ലാനവും നിഗൂഢവുമാകുകയും ശിശിരകാലത്തു നേര്‍ത്തതും സുഭഗമായതും വര്‍ഷകാലത്തു ആര്‍ത്തട്ടഹസിക്കുകയും സമുദ്രത്തെപ്പോലെ വിശാലമാകുകയും ചെയ്യുന്ന ഗംഗ ഇന്ത്യയുടെ പുരാതനത്വത്തെ അടയാളപ്പെടുത്തുകയും എന്നാല്‍ പൗരാണികതയുടെ കൂച്ചുവിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞു ഇന്നിലേക്കു വരുകയും ഭാവിയുടെ മഹാസമുദ്രത്തിലേക്കു ഒഴുകി പോകുന്നു എന്നാണ് നെഹ്‌റു എഴുതിവച്ചത്.
നെഹ്‌റുവിനു ജ്യോതിഷത്തോടും മറ്റു അന്ധവിശ്വാസങ്ങളോടുമുള്ള സമീപനവും എല്ലാവര്‍ക്കും അറിവുള്ളതാണ്. ജ്യോതിഷം ഒരു വലിയ തട്ടിപ്പാണെന്നു പ്രമുഖ ആസ്‌ട്രോഫിസിസിസ്‌റ്റായ ജയന്ത് നര്‍ലേക്കറും അടുത്തകാലത്തു കൊല്ലപ്പെട്ട പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ നരേന്ദ്ര ദാബോര്‍ക്കും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ പരീക്ഷണത്തില്‍നിന്നു വെളിപ്പെടുകയുമുണ്ടയി. അവര്‍ ഇരുനൂറുപേരുടെ ജാതകങ്ങള്‍ ജ്യോതിഷികളെക്കൊണ്ടു പരിശോധിപ്പിച്ചു. ഈ ജാതകങ്ങളില്‍ നൂറെണ്ണം ബൗദ്ധികശേഷിയുള്ളവരില്‍നിന്നും നൂറെണ്ണം ശേഷിവൈകല്യമുള്ളവരില്‍നിന്നുമായിരുന്നു. ഇരുപത്തിയേഴു ജ്യോതിഷികളില്‍ ഒരാള്‍ക്കുപോലും ഇതിലുള്ള വിഭാഗങ്ങളെ ശരിയാംവണ്ണം തിരിച്ചറിയാനായില്ല. നവംബര്‍ ഒന്‍പതാം തീയതിയിലെ ഹിന്ദു പത്രത്തില്‍ വന്ന പി.ആര്‍.ഡി. സൂസയുടെ ലേഖനം ജ്യോതിഷം ഒരു ശാസ്‌ത്രമല്ലെന്നു നര്‍ലേക്കറും ദാബോര്‍ക്കറും അങ്ങനെ അടിവരയിട്ടു പ്രസ്‌താവിക്കുന്നു. ജ്യോതിഷം ശാസ്‌ത്രമാണെന്നു സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇരിക്കുന്നവര്‍ പറയുകയും അനുവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ഭരണഘടനയെ (ആര്‍ട്ടിക്കിള്‍ 51എ(എച്ച്) നിഷേധിക്കുകയല്ലെ ചെയ്യുന്നത്? ശാസ്‌ത്രബോധം വളര്‍ത്തുന്നതിലുള്ള ഉത്തരവാദിത്വം നമ്മളില്‍ ഓരോത്തരിലും നിക്ഷിപ്‌തമായിരിക്കുന്നുവെന്നാണ് ഭരണഘടന അനുശാസിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഭാരതത്തില്‍ ആധുനിക ശാസ്‌ത്ര-സാങ്കേതികവിദ്യയുടെ പ്രചാരം വിപുലമാകുന്നത്. അതോടൊപ്പം ഉയര്‍ന്നുവന്ന വ്യവസായങ്ങള്‍ പുതിയൊരു തൊഴിലാളിവര്‍ഗത്തെ സൃഷ്‌ടിക്കുകയും സാമൂഹികമായ മാറ്റങ്ങള്‍ക്കു വഴിവയ്‌ക്കുകയും ചെയ്‌തു. അതിനു മുമ്പുതന്നെ ശാസ്‌ത്രസാങ്കേതിക വിദ്യയെക്കുറിച്ചും അതു സമൂഹത്തില്‍ ഉണ്ടാക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും നിരന്തരമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ധിഷണശാലികളായ ഒരു സംഘം ശാസ്‌ത്രജ്‌ഞര്‍ മാത്രമല്ല നെഹ്‌റുവിനെപോലുള്ള പരിണതപ്രജ്‌ഞരായ രാഷ്‌ട്രീയ നേതാക്കന്മാര്‍ അതിനു നേതൃത്വം നല്‍കുകയും ചെയ്‌തിട്ടുണ്ട്.
ശാസ്‌ത്രത്തിനും ശാസ്‌ത്രാവബോധത്തിനും ഇന്ത്യയെപോലെ പുരാതനമായ രാജ്യത്തു ശക്‌തമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നു അവരെല്ലാം വിശ്വസിച്ചു. 1958ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സയന്‍സ് പോളിസി റെസ്ല്യൂഷനില്‍ ആ വികാരങ്ങള്‍ പ്രകടമായി തിളങ്ങുന്നതു കാണാവുന്നതാണ്. എന്നാല്‍ ഈ വികാരങ്ങള്‍ക്കനുസൃതമായി ഇന്ത്യയിലെ ശാസ്‌ത്രഗവേഷണരംഗം വളര്‍ന്നുവോ എന്നും സമൂഹത്തില്‍ ശാസ്‌ത്രബോധം ആഴ്‌ന്നിറങ്ങിയൊ എന്നുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സൃഷ്‌ടിപരതയുടേയും സര്‍ഗാത്മകതയുടെയും പൂക്കാലം ഇന്ത്യന്‍ സയന്‍സില്‍ ഉണ്ടായില്ലെന്നുള്ളതിനുള്ള ഒരു പ്രധാന കാരണം സാമൂഹികമാണെന്നും കാണാവുന്നതാണ്. അതിലേക്കു കടക്കുന്നില്ല. ശാസ്‌ത്രബോധം പൊതുസമൂഹത്തില്‍ മാത്രമല്ല ശാസ്‌ത്രകാരന്മാരുടെ ഇടയില്‍തന്നെ കുറവായ രാജ്യമാണിതെന്നുകൂടി ഇവിടെ ചേര്‍ത്തു വായിക്കണം. ഉദാഹരണം നമ്മുടെ ഐ.എസ്.ആര്‍.ഒയിലെ ചില മിടുക്കന്മാരായ സാങ്കേതിക വിഭാഗക്കാര്‍തന്നെ. ശാസ്‌ത്രബോധത്തിന്റെ അഭാവവും സാമൂഹ്യമായ ശ്രേണിബന്ധങ്ങളും ഫ്യൂഡല്‍ കുടുംബവ്യവസ്‌ഥകളും ധൈഷണികമായ പിന്നോക്കാവസ്‌ഥയില്‍ പങ്കുവഹിക്കുന്നുണ്ടെന്നു കാണാം. നമ്മുടെ സാധാരണ കുടുംബത്തില്‍ പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്കു ചുറ്റും നാം എത്ര സാംസ്‌കാരികങ്ങളായ ബന്ധനങ്ങളാണ് വളര്‍ത്തിയെടുക്കുന്നത്. മതപരമായ എല്ലാ തീവ്ര വാദങ്ങളും ശാസ്‌ത്രബോധം മുന്നോട്ടുവയ്‌ക്കുന്ന അവബോധ സംസ്‌കാരത്തിന്റെ പ്രസക്‌തിയെ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണ്. അതു ഇന്ത്യയാണെങ്കിലും ഇറാനാണെങ്കിലും പാകിസ്‌താനാണെങ്കിലും സര്‍ഗാത്മകതയുടെ പുതിയ നാമ്പുകള്‍ ഉയര്‍ന്നുവരാനാവാത്തവണ്ണം മതാന്ധതയുടെ ഭാരം വര്‍ധിക്കുകയാണ്.

അപൂര്‍ണമായ വിജ്‌ഞാനത്തേയും അനിശ്‌ചിതത്വത്തേയും ശാസ്‌ത്രം സ്വാഗതം ചെയ്യുന്നു. സത്യമാണിതിന്റെ വഴികാട്ടി. വിശ്വാസത്തെ പരീക്ഷണങ്ങളിലൂടെ സമീപിക്കാനാവില്ല. വ്യക്‌തിപരമായ അനുഭവങ്ങളിലൂടെയോ പ്രത്യേക മാനസികാവസ്‌ഥയിലൂടെയോ വെളിപാടുകളിലൂടെയോ മറ്റു ചില ആകസ്‌മികതകളിലൂടെയോ ആണ് മതപരമായ വിശ്വാസം ആവിര്‍ഭവിക്കുന്നത്. ആ വിശ്വാസങ്ങള്‍ മാറ്റങ്ങള്‍ക്കു വിധേയമല്ല.
ഇന്ത്യയുടെ പൗരാണികതയെക്കുറിച്ചു ഊറ്റംകൊള്ളുമ്പോള്‍ ഇന്ത്യയില്‍ രാമനെ ധിക്കരിച്ച ചാരവകന്മാര്‍ ഉണ്ടായിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്. ഗാര്‍ഗിയും ചാരവകന്മാരും മാത്രമല്ല ബുദ്ധനുള്‍പ്പെടുന്ന ശ്രാണന്മാര്‍ അന്നു നിലവിലുണ്ടായിരുന്ന മതാന്ധതയെ ചോദ്യം ചെയ്‌തിരുന്നു. 'നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ട കാര്യമില്ല. അനുഭവങ്ങളാകട്ടെ നിങ്ങളുടെ ഗുരു' എന്നു പറഞ്ഞതു മറ്റാരുമല്ല, ബുദ്ധനായിരുന്നു. മതനിരപേക്ഷതയും ജനാധിപത്യപരമായ ഒരു ചരിത്ര പശ്‌ചാത്തലവും നമ്മുടെ പൗരാണികതയുടെ ഒരു ഭാഗംതന്നെയായിരുന്നു.
ഇസ്ലാമിക രാജ്യങ്ങളില്‍ സ്‌ത്രീകളുടെ വ്യക്‌തിഗത സ്വാതന്ത്ര്യങ്ങളില്‍ കൈകടത്തുകയും അവരുടെ സര്‍ഗാത്മകതയേയും ലൈംഗിക സ്വാതന്ത്ര്യത്തേയും ഹനിക്കാന്‍ ശ്രമിക്കുന്നു. മതഗ്രന്ഥങ്ങളില്‍ ശാസ്‌ത്രസംബന്ധമായ എല്ലാ കാര്യങ്ങളിലും ഉത്തരമുണ്ടെന്നു പ്രചരിപ്പിക്കുന്നു. ഇന്ത്യയിലും ഈ പ്രവണതകള്‍ ഏറിവരുന്ന കാഴ്‌ചയാണു കണ്ടുകൊണ്ടിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യവും ആരോഗ്യകരമായ ജനാധിപത്യവും ഇല്ലാത്തിടങ്ങളില്‍ ശാസ്‌ത്രബോധം വേരുപിടിക്കുകയില്ല. ശാസ്‌ത്രബോധവും ശാസ്‌ത്രീയ സമീപനങ്ങളുമില്ലാതെ മതനിരപേക്ഷതയില്‍ ഊന്നിക്കൊണ്ടുള്ള മനുഷ്യസ്വാതന്ത്ര്യം വികസിക്കുകയില്ല. ഒന്നും അന്തിമമല്ല. ഒരു ഉത്തരവും അവസാനവാക്കല്ല. ഇതാണ് ശാസ്‌ത്ര സമീപനത്തിന്റെ കാതല്‍.
ജീവിതത്തിലും സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങളോടുമുള്ള സമീപനത്തിലും ഈയൊരു സമീപനമായിരിക്കണം സങ്കീര്‍ണതകളെ അഭിമുഖീകരിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗം. മനുഷ്യസാധ്യതകള്‍ അനന്തതകളിലേക്കു വിപുലീകരിക്കപ്പെടാനുള്ള അവസരങ്ങളിലൂടെ ഇന്ത്യ കടന്നുപോകേണ്ടതുണ്ട്. ജനമനസുകളില്‍ ശാസ്‌ത്രാവബോധം വേരുറപ്പിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഭാഗമായി കാണണം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment