Pages

Thursday, December 11, 2014

എല്ലാവര്‍ക്കും മറവി...ഇവിടെ എല്ലാവര്‍ക്കും മറവിരോഗം!

എല്ലാവര്ക്കും മറവി...ഇവിടെ എല്ലാവര്ക്കും മറവിരോഗം!

mangalam malayalam online newspaper               ഒരു ഗ്രാമത്തില്‍ എല്ലാവര്‍ക്കും മറവിരോഗം! സംഭവം സിനിമാക്കഥയൊന്നുമല്ല. വീസ്‌പ് എന്ന ഡച്ച്‌ ടൗണിനടുത്തുളള കൊച്ചു ഗ്രാമമായ ഹോഗ്‌വേയാണ്‌ മറവിയെന്ന ശാപം പേറി നില്‍ക്കുന്നത്‌.
ഇവിടെ 152 അന്തേവാസികളാണുളളത്‌. താമസക്കാരെല്ലാം സാധാരണ ജീവിതം നയിക്കുന്നുവെന്നേ പുറമേ നിന്നുളള ഒരാള്‍ക്ക്‌ തോന്നുകയുളളൂ - അവര്‍ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നുണ്ട്‌, കടകളില്‍ പോകുന്നുണ്ട്‌. എന്നാല്‍, ഇവര്‍ സൂക്ഷ്‌മ നിരീക്ഷണത്തിലാണ്‌. കാരണം ഇതൊരു വൃദ്ധപരിപാലന കേന്ദ്രമാണ്‌. മറവിരോഗത്തിനടിമപ്പെട്ടവര്‍ മാത്രമുളള ഒരു കേന്ദ്രം!
അഞ്ചോ ആറോ പേര്‍ വീതമാണ്‌ ഒരു വീട്ടില്‍ കഴിയുന്നത്‌. ഇവര്‍ ഒരു പരിപാലന കേന്ദ്രത്തിലാണെന്ന സംശയത്തിനിട നല്‍കാതെയാണ്‌ രണ്ട്‌ കെയര്‍ടേക്കര്‍മാര്‍ക്കൊപ്പം താമസസൗകര്യമൊരുക്കിയിരിക്കുന്നത്‌. അന്തേവാസികളുടെ ഓര്‍മ്മശക്‌തി കൈമോശം വന്ന കാലയളവിനെ അനുസ്‌മരിപ്പിക്കുന്ന രീതിയിലായിരിക്കും വീടൊരുക്കിയിരിക്കുന്നത്‌. അക്കാലത്ത്‌ ഉപമയാഗിച്ച തരത്തിലുളള വസ്‌ത്രങ്ങളും ടേബിള്‍ ക്ലോത്തു പോലും ഉപയോഗിക്കുന്നു.
250 ഓളം നഴ്‌സുമാരും വിദഗ്‌ധ ഡോക്‌ടര്‍മാരും അടങ്ങുന്ന ജീവനക്കാരാണ്‌ കടക്കാരും പോസ്‌റ്റ് ഓഫീസ്‌ ഉദ്യോഗസ്‌ഥരുമായൊക്കെ അഭിനയിക്കുന്നത്‌! യഥാര്‍ഥത്തില്‍ അന്തേവാസികള്‍ക്ക്‌ ഇവിടം വിട്ട്‌ പുറത്തുപോകാന്‍ കഴിയില്ല. കാരണം ഗ്രാമത്തിനെ ചുറ്റിയാണ്‌ താമസകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ആരെങ്കിലും വല്ലപ്പോഴും വഴിതെറ്റി പുറത്തേക്കുളള വാതിലില്‍ എത്തിയാല്‍ അത്‌ തുറക്കാനാവില്ലെന്ന്‌ പറഞ്ഞ്‌ മറ്റേതെങ്കിലും വഴിയിലേക്ക്‌ തിരിച്ചുവിടുകയാണ്‌ പതിവ്‌.2009 മുതലാണ്‌ കേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങിയത്‌. ഡച്ച്‌ സര്‍ക്കാരിന്റെ സബ്‌സിഡിയോടുകൂടിയാണ്‌ പ്രവര്‍ത്തനം. ഒരു അന്തേവാസി മരിച്ചാല്‍ മാത്രമേ ഗുരുതരമായ മറവിരോഗം ബാധിച്ച മറ്റൊരള്‍ക്ക്‌ പ്രവേശനം നല്‍കുകയുളളൂ.

     Prof. John Kurakar

No comments: