കഞ്ചാവുചെടി ക്രിസ്‌തുമസ് ട്രീയാക്കിയ വീട്ടമ്മ പിടിയില്
കഞ്ചാവു ചെടി അലങ്കരിച്ച് ക്രിസ്‌തുമസ്സ് ട്രീയാക്കിയ വീട്ടമ്മ അറസ്‌റ്റില്‍. തെക്കന്‍ ചിലിയിലാണ് അന്‍പതുകാരിയായ വീട്ടമ്മയെ വീട്ടുമുറ്റത്ത് കഞ്ചാവ് വളര്‍ത്തിയതിന് അറസ്‌റ്റുചെയ്‌തത്.
ക്രിസ്‌തുമസ് അടുത്തതോടെ വീട്ടുമുറ്റത്ത് നിന്നിരുന്ന കഞ്ചാവ് ചെടി വര്‍ണ്ണക്കടലാസുകളും ലൈറ്റുകളും ഉപയോഗിച്ച് അലങ്കരിച്ച് ക്രിസ്‌തുമസ് ട്രീയാക്കുകയായിരുന്നു. ക്രിസ്‌തുമസ് ട്രീ കാണാനെത്തി മടങ്ങിയവരാണ് കഞ്ചാവു ചെടിയാണ് അലങ്കരിച്ചിരിക്കുന്നത് എന്ന സംശയം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയില്‍ ഇവരുടെ വീട്ടുവളപ്പില്‍ നിന്നും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ നിരവധി കഞ്ചാവു ചെടികള്‍ കണ്ടെടുത്തു.അറസ്‌റ്റിലായിരിക്കുന്ന വീട്ടമ്മയ്‌ക്ക് മയക്കു മരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നുവെന്നും എന്നാല്‍, മതിയായ തെളിവുകളുടെ അഭാവത്താലാണ് ഇവരെ അറസ്‌റ്റ് ചെയ്യാതിരുന്നതെന്നും പോലീസ് പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment