ആവേശം പകര്‍ന്ന് രക്ഷിതാക്കള്‍;
കുട്ടിപ്പോലീസിന് കരുത്തേറുന്നു
കൈവിട്ട വികൃതികള്‍
കാട്ടുന്ന എട്ടാം ക്ലാസ്സുകാരന്‍ അമ്മയ്ക്ക് പേടിപ്പിക്കുന്ന ഓര്‍മ്മയായിരുന്നു.
എന്നാല്‍ കുട്ടിപ്പോലീസില്‍ ചേര്‍ന്ന് മകന്‍ അച്ചടക്കവും കൃത്യനിഷ്ഠയുമുള്ള
കുട്ടിയായപ്പോള്‍ അമ്മയ്ക്ക് സന്തോഷം. ഇപ്പോള്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന
മകനെയോര്‍ത്ത് അച്ഛനമ്മമാര്‍ക്ക് അഭിമാനം. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി
സ്‌കൂളിലെ എസ്.പി.സി.യുടെ ത്രിദിന ക്യാമ്പിലെത്തിയ ഒരു രക്ഷിതാവിന്റെ സന്തോഷത്തിന്
വാക്കുകളില്ല.
കേഡറ്റുകള്‍ക്കായി വനം-പോലീസ്-എക്‌സൈസ്-അഗ്നിശമന സേനകളുടെയും നിയമവകുപ്പിന്റെയും
നേതൃത്വത്തില്‍ സംഘടിപ്പിച്ച ത്രിദിന ക്യാമ്പ് സമാപിച്ചു.
സ്‌കൂളിലെ 85 കുട്ടികളാണ് എസ്.പി.സി.യിലുള്ളത്. എ.എസ്.ഐ. അബ്ദുല്‍ ജലീല്‍, വനിതാ പോലീസ് ഓഫീസര്‍ ആശാദേവി എന്നിവരാണ് പുനലൂരിലെ പ്രധാന എസ്.പി.സി. പരിശീലകര്‍. പരേഡും യോഗയും ജീവകാരുണ്യ-സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി കുട്ടിക്കൂട്ടം ആവേശത്തിലാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും സഹായങ്ങളും ലഭ്യമാക്കി അധ്യാപകരും രക്ഷിതാക്കളും ഒപ്പം ചേര്‍ന്നു. ഞായറാഴ്ച രാവിലെ നഗരത്തില്‍ റോഡ് വാക്ക് നടത്തിയാണ് സമാപനദിവസം ക്യാമ്പ് തുടങ്ങിയത്. തുടര്‍ന്ന് നടന്ന സെറിമോണിയല്‍ പരേഡില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.സുരേഷ് കുമാര്‍ സല്യൂട്ട് സ്വീകരിച്ചു.
സ്‌കൂളിലും പുറത്തും വിദ്യാര്‍ഥികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പോലീസിനും മുന്നിലെത്തിച്ച് കുട്ടിപ്പോലീസ് പരിഹാരമുണ്ടാക്കിയത് അത്ര നിസ്സാര കാര്യങ്ങളല്ലെന്ന് എസ്.പി.സി. ചുമതലയുള്ള അധ്യാപിക ഡി.അംബികാദേവി വിവരിച്ചു. സ്‌കൂളിലെ എസ്.പി.സി.യുടെ മികച്ച പ്രകടനം കണ്ട് പുനലൂര്‍ എം.എല്‍.എ. അഡ്വ. കെ.രാജു പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ലാപ്‌ടോപ്പ് വാങ്ങാന്‍ 35000 രൂപ ലഭ്യമാക്കി. നഗരസഭ ഓണ്‍ ഫണ്ടില്‍നിന്ന് 20000 രൂപയുടെ സഹായവും അനുവദിച്ചു. യൂണിഫോം സൂക്ഷിക്കുന്നതിനടക്കം സ്‌കൂളില്‍ എസ്.പി.സി.ക്ക് പ്രത്യേക ഇടമൊരുക്കാനുള്ള ഒരുക്കമാണ് അടുത്തതെന്ന് പി.ടി.എ. പ്രസിഡന്റ് ആര്‍.അജികുമാര്‍, പ്രിന്‍സിപ്പല്‍ കെ.എന്‍.ഗോപകുമാര്‍, പ്രഥമാധ്യാപിക എ.പി.ലത എന്നിവര്‍ പറഞ്ഞു. വൈകിട്ട് നടന്ന സമാപനച്ചടങ്ങ് നഗരസഭാധ്യക്ഷ രാധാമണി വിജയാനന്ദ് ഉദ്ഘാടനം ചെയ്തു. എസ്.പി.സി. ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈ.എസ്.പി. കെ.എല്‍.ജോണ്‍കുട്ടി, നഗരസഭാ ഉപാധ്യക്ഷന്‍ എസ്.ബിജു, സീനിയര്‍ അസിസ്റ്റന്റ് ഗായത്രിദേവി കുഞ്ഞമ്മ, മാതൃസമിതി പ്രസിഡന്റ് സന്ധ്യാ തുളസി, സി.ആര്‍.ഒ. ശശിധരന്‍, അധ്യാപകരായ സഹദേവന്‍, പി.രതീശന്‍, വിനയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വത്സ ജെ.പി.ജോണ്‍ അധ്യക്ഷയായി.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment