അച്‌ഛനമ്മമാരാല്‍ ഉപേക്ഷിക്കപ്പെട്ട രമ്യക്ക് ഗാന്ധിഭവനില്‍ മാംഗല്യം
അച്‌ഛനമ്മമാരാല്‍ ഉപേക്ഷിക്കപ്പെട്ടു ഗാന്ധിഭവനില്‍ അഭയം തേടിയ ബി.രമ്യയുടെ മാംഗല്യം ഗാന്ധിഭവനില്‍ വിശിഷ്‌ടവ്യക്‌തികളുടെ സാന്നിധ്യത്തില്‍ നടന്നു. അനാഥത്വത്തിന്റേയും ജാതിയുടേയും വേലിക്കെട്ടുകളില്ലാത്ത വിവാഹമെന്ന പ്രത്യേകതയും ലളിതമായി നടന്ന ചടങ്ങുകള്‍ക്കുണ്ടായിരുന്നു. നായര്‍ സമുദായാംഗമായ രമ്യയെ വരണമാല്യം ചാര്‍ത്തിയതു കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ വെള്ളര്‍വള്ളി ആലക്കാട്ട് ഇല്ലത്തില്‍ പരേതനായ ശങ്കരന്‍ നമ്പൂതിരിയുടേയും കോമളവല്ലി അന്തര്‍ജനത്തിന്റേയും മകന്‍ എം. പി. സുമേഷാണ്.
മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തിക്കാരനാണു സുമേഷ്.ശാസ്‌താംകോട്ട മൈനാഗപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചെറുപ്പത്തില്‍ ഉപേക്ഷിച്ചുപോയശേഷം മുത്തശിയായിരുന്നു സംരക്ഷിച്ചുവന്നത്. രോഗാവസ്‌ഥയാല്‍ അതിനു സാധിക്കാതെ വന്നതിനെതുടര്‍ന്നാണു രമ്യ ഗാന്ധിഭവനില്‍ അഭയം തേടിയത്.കൊല്ലം റോട്ടറി ക്ലബ് ഓഫ് റോയല്‍ സിറ്റിയുടെ നേതൃത്വത്തിലായിരുന്നു വിവാഹം.
അഞ്ചാലുംമൂട് റോട്ടറി ക്ലബ് ഭാരവാഹിയും സാമൂഹികപ്രവര്‍ത്തകനുമായ കെ. മനോഹരനായിരുന്നു വിവാഹനടത്തിപ്പു കാര്യങ്ങള്‍ ഏകോപിപ്പിച്ചത്. കൊല്ലം റോയല്‍ സിറ്റി റോട്ടറിക്ലബ് പ്രസിഡന്റ് പ്രഭാകരന്‍നായര്‍ മറ്റു സാരഥികളായ അസിസ്‌റ്റന്റ് ഗവര്‍ണര്‍ അനില്‍കുമാര്‍, ചാര്‍ട്ടര്‍ പ്രസിഡന്റ് ബി. സന്തോഷ്‌കുമാര്‍, മുന്‍ അസിസ്‌റ്റന്റ് ഗവര്‍ണര്‍ പ്രസന്നന്‍, പത്തനാപുരം റോട്ടറി ക്ലബ് പ്രസിഡന്റ് ജയിംസ് കക്കാട്ട്, ഫാദര്‍ തോമസ് ജോര്‍ജ് തുടങ്ങിയവരും ക്ലബ് ഭാരവാഹികളായ സുധീഷ്‌ബാബു, എസ്. അശോകന്‍, അഡ്വ. ജയചന്ദ്രദാസ്, മോഹന്‍കുമാര്‍, ജ്യോതിഷ്‌കുമാര്‍, ഡോ. ഹരികുമാര്‍, ജയപ്രകാശ്, വിജയകുമാര്‍, ഷൈജു തുടങ്ങിയവര്‍ വിവാഹചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പത്നി പ്രസന്നാ രാജന്‍, മറ്റു ഭാരവാഹികളായ വിജയന്‍ ആമ്പാടി, ജി. ഭുവനചന്ദ്രന്‍, അഡ്വ. എന്‍. സോമരാജന്‍, പി.എസ്. അമല്‍രാജ് കെ. ഉദയകുമാര്‍, ഗോപിനാഥ് മഠത്തില്‍, പ്രദീപ് ഗുരുകുലം, എം. ടി. ബാവ തുടങ്ങിയവര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment