കടല്‍ക്കൊല; അംബാസഡറെ പിന്‍വലിക്കുമെന്ന് ഇറ്റലി
കടല്‍ക്കൊലക്കേസില്‍ കുടുങ്ങിയ ഇറ്റാലിയന്‍ നാവികന്മാരുടെ കാര്യത്തില്‍ ഇറ്റലി വീണ്ടും ഇന്ത്യയുമായി ഇടയുന്നു. ഇന്ത്യയില്‍ നിന്നും ഇറ്റാലിയന്‍ അംബാസഡറെ പിന്‍വലിക്കുമെന്ന് ബുധനാഴ്‌ച റോം ഭീഷണി മുഴക്കി. 2012 ല്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്ന മറീനുകള്‍ ന്യൂഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് കഴിയുന്നത്.
വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന ഇറ്റാലിയന്‍ നാവികരുടെ അപേക്ഷ ഇന്ത്യ തള്ളിയതിനെ തുടര്‍ന്നാണ് പുതിയ പ്രശ്‌നം തലപൊക്കിയത്. നേരത്തേ മാസിമിലിയാനോ ലാത്തോറിന് ചികിത്സയുമായി ബന്ധപ്പെട്ട് നാലുമാസം നാട്ടില്‍ കഴിയാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ജനുവരിയില്‍ ചികിത്സയ്‌ക്കായി വീണ്ടും നാട്ടിലേക്ക് അയയ്‌ക്കണമെന്ന് ലാത്തോറും ക്രിസ്‌മസ് വീട്ടുകാര്‍ക്കൊപ്പം കൂടാന്‍ അനുവദിക്കണമെന്ന മാസ്‌മിലിയാനോയുടേയും അപേക്ഷയാണ് തള്ളിയത്.
സുപ്രീംകോടതി വിധിയെ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി പാവ്‌ലോ ജന്റിലോനി ശക്‌തമായി അപലപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ അധികൃതര്‍ ഈ രീതിയിലാണ് പ്രതികരിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ എല്ലാത്തരത്‌ിതലുമുള്ള ബന്ധങ്ങഴും അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ജന്റിലോനി പറഞ്ഞു. അപകടം സംഭവിക്കാതെ ലാത്തോറിന്റെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് പ്രതിരോധമന്ത്രി റോബര്‍ട്ടാ പിനോട്ടിയും പറയുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment