Pages

Wednesday, December 17, 2014

ശത്രുതമറന്ന്‌ ഇന്ത്യയും പാകിസ്‌താനും ഭീകരതയ്‌ക്കെതിരേ കൈകോര്‍ക്കണം..

 ശത്രുതമറന്ന്ഇന്ത്യയും പാകിസ്താനും ഭീകരതയ്ക്കെതിരേ കൈകോര്ക്കണം..

John Kurakar                ഭീകരതയുടെ കൊടും ക്രുരതക്ക്  ബലിയാടായ  പാകിസ്ഥാനിലെ  കുട്ടികളെ  ഓർത്ത് കേഴുകയാണ്  ലോകം. ലോകമനഃസാക്ഷിക്കുമേല് കുത്തിയിറക്കിയ വിഷംപുരട്ടിയ വാളാണ് പാകിസ്താനിലെ പെഷവാറിലുള്ള ആര്മി സ്കൂളില് ചൊവ്വാഴ്ച താലിബാന് ഭീകരര് നടത്തിയ ആക്രമണം. നൂറിലധികം കുട്ടികളെയും അധ്യാപകരെയുമാണ് അവര് കുരുതികഴിച്ചത്. ഇന്ത്യയിൽ ഉപയോഗിക്കുന്നതിനായി  ഭീകരതയെ  പാലുട്ടി വളർത്തിയ പാകിസ്താൻ  കുറെ നാളായി  അതിന്റെ ഫലം  അനുഭവിച്ചു കൊണ്ടിരിക്കുകയാണ് . ഭീകരതയെ  തുടച്ചുനീക്കാതെ  ഒരു രാജ്യത്തിനും  മുന്നോട്ടു പോകാനാവില്ല .കുരുന്നുകളെ കൊന്നൊടുക്കുന്ന തീവ്രവാദികളുടെ ക്രൂരതയില് പാകിസ്താന് വിറങ്ങലിക്കുന്നു. ഒപ്പം ലോകരാഷ്ട്രങ്ങളും. പെഷാവറില് സൈനികര് നടത്തുന്ന സ്കൂളില് ഭീകരര് നടത്തിയ ആക്രമണത്തില് വിദ്യാര്ഥികള് അടക്കം 141 പേര് വധിക്കപ്പെട്ടെന്ന വാര്ത്ത ലോകം  ഞെട്ടലോടെയാണ്  ശ്രവിച്ചത് .
സമാധാനത്തിനു നൊബേല് സമ്മാനിതയായ പാക് പെണ്കുട്ടി മലാല യൂസഫ്സായിയുടെ സ്വന്തം രാജ്യത്താണു കുട്ടികള്ക്കെതിരേയുള്ള സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയത്. പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള തീവ്രശ്രമങ്ങള്ക്കിടെ, പാക് താലിബാന്റെ വെടിയേറ്റ മലാല അത്ഭുതകരമായാണു രക്ഷപ്പെട്ടത്. ഭീകരവാദികളുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയെന്നതാണ് നമ്മെ ആകുലപ്പെടുത്തുന്നത്. അരാജകത്വവും ഭീതിയും സൃഷ്ടിക്കുക മാത്രമല്ല വിദ്യാഭ്യാസമുള്പ്പെടെയുള്ള പുരോഗമനപരമായ ആശയങ്ങളില്നിന്ന് പാകിസ്താനിലെ സാമാന്യജനങ്ങളില് പ്രതിലോമകരമായ മതഭീകരവാദ പ്രത്യയശാസ്ത്രം അടിച്ചേല്പ്പിക്കല്കൂടിയാണ് താലിബാന് ഭീകരരുടെ ലക്ഷ്യം. ലോകംമുഴുവന് പടര്ന്നുകയറിക്കൊണ്ടിരിക്കുന്ന വിഷവൃക്ഷത്തെമൂടോടെ പിഴുതെറിയണം. ലോകമെമ്പാടും ഭീകരപ്രവര്‍ത്തനം പെരുകിവരികയാണെന്നാണ്‌ വിവിധ രാജ്യങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ഇറാഖിലും സിറിയയിലും ഐസിസ്‌ തീവ്രവാദികള്‍ എതിരാളികളെ കൊന്നുതള്ളുകയാണ്‌.  ശത്രുതമറന്ന്‌ ഇന്ത്യയും പാകിസ്‌താനും ഭീകരതയ്‌ക്കെതിരേ കൈകോര്‍ക്കണം.

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 















No comments: